ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍

ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ടമുള്ള ആളുടെ തോളില്‍ ചാഞ്ഞിരുന്ന് പടിഞ്ഞാറേ ചക്രവാളത്തിലേക്ക് സൂര്യന്‍ പതിയേ ചാഞ്ഞിറങ്ങുന്നത് നോക്കിയിരുന്നിട്ടുണ്ടോ? സ്വര്‍ണ്ണനിറത്തില്‍ നിന്നും ഓറഞ്ച് കലര്‍ന്ന ചുവപ്പിലേയ്ക്കുള്ള ആ മാറ്റം നോക്കിയിരിക്കുന്നതു തന്നെ അനിര്‍വചനീയമായ അനുഭൂതി പകരും. ലോകത്ത് ഏറ്റവും മനോഹരമായ സൂര്യസ്തമനക്കാഴ്ച കാണാന്‍ സാധിക്കുന്ന ചില ഇടങ്ങളുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങള്‍ പരിചയപ്പെട്ടോളൂ.

സാന്‍റോറിനി, ഗ്രീസ്

ADVERTISEMENT

വെളുത്ത നിറത്തിലുള്ള ചെറിയ പെട്ടികള്‍ അടുക്കി വെച്ചതു പോലെയുള്ള കെട്ടിടങ്ങളാണ് ഗ്രീസ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്കോടിയെത്തുക. ഒപ്പം നീലനിറത്തിലുള്ള താഴികക്കുടങ്ങളും വിദൂരമായ ജലദൃശ്യങ്ങളും കൂടി ചേരുമ്പോള്‍ സ്വപ്നസമാനമായ അനുഭവമാണ് ഓരോ യാത്രക്കാരനും ഉണ്ടാവുക. ഇങ്ങനെ പോസ്റ്റ്‌കാര്‍ഡ് ചിത്രം പോലെ മനോഹരമായ ഗ്രീക്ക് ദ്വീപാണ് സാന്‍റോറിനി. മുങ്ങിപ്പോയ ഒരു അഗ്നിപര്‍വ്വതത്തിന്‍റെ മുഖഭാഗമാണ് ശരിക്കും ഈ ദ്വീപ്‌. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഓയ നഗരത്തില്‍ നിന്നുമുള്ള അസ്തമയക്കാഴ്ച ഏറെ മനോഹരമാണ്. 

 

വെളുത്ത കെട്ടിടങ്ങളും നീലത്താഴികക്കുടങ്ങളുമുള്ള തനി ഗ്രീക്ക് ഗ്രാമമാണ് ഇമെറോവിഗ്ലി. ഇവിടെ നിന്നും മനോഹരമായ അസ്തമയം കാണാം. ലാ മൈസന്‍ പോലെയുള്ള ഏതെങ്കിലുമൊരു റസ്റ്റോറന്‍റില്‍ ചെന്ന് പ്രിയപ്പെട്ട ആ ആളോടൊപ്പമിരുന്ന് വൈന്‍ മൊത്തിക്കുടിച്ചു കൊണ്ട് അസ്തമയ സൂര്യനെ നോക്കിയിരിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. 

ഇപാനിമ ബീച്ച്, റിയോ ഡി ജെനീറോ, ബ്രസീല്‍ 

ADVERTISEMENT

സഞ്ചാരികളുടെ പറുദീസകളിലൊന്നാണ് ബ്രസീല്‍ പണ്ടുമുതലേ. നഗരത്തിലെ ഏറ്റവും റൊമാന്റിക് സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കണമെന്നുണ്ടെങ്കില്‍ ഇപാനിമ ബീച്ചിലേക്ക് പോയാല്‍ മതി. ഇരുണ്ട തവിട്ടുനിറമുള്ള സുന്ദരികളായ സ്ത്രീകള്‍ അവരുടെ പങ്കാളികള്‍ക്കൊപ്പം ചേര്‍ന്നിരുന്ന് കടല്‍ നോക്കിയിരിക്കുന്ന കാഴ്ച കാണാം.

 

ലഘുഭക്ഷണങ്ങളും പാനീയങ്ങളും വിൽക്കുന്ന കച്ചവടക്കാരും സൂര്യാരാധന നടത്തുന്ന ആളുകളെയും ഇവിടെ നിറയെ കാണാന്‍ സാധിക്കും. ബീച്ചിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഡോയിസ് ഇർമോസ് (രണ്ട് സഹോദരന്‍മാര്‍) പർവതത്തിന് പിന്നിൽ സൂര്യൻ പതുക്കെ മറയാന്‍ തുടങ്ങുമ്പോഴാണ് ഇവിടെ രാത്രി തുടങ്ങുന്നത്. അതോടെ മണല്‍ത്തടങ്ങളില്‍ നിന്നും സഞ്ചാരികളും പ്രദേശവാസികളും പതിയെ കൊഴിഞ്ഞു പോകാന്‍ തുടങ്ങും. തീരങ്ങളിലും പർവതങ്ങളിലും പതിയെ ലൈറ്റുകള്‍ തെളിഞ്ഞു വരുന്നു. പ്രണയിക്കുന്നവരെ സംബന്ധിച്ച് ഏറെ സുന്ദരമാണ് ഇവിടുത്തെ സന്ധ്യ എന്ന് പറയാതെ വയ്യ. അങ്ങേയറ്റം സമാധാനപരവും ശാന്തവുമായ രാത്രിയിലേയ്ക്കുള്ള കവാടം.

മൂയി നേ, വിയറ്റ്നാം 

ADVERTISEMENT

വിയറ്റ്നാമിന്‍റെ അതിശയകരമായ ചരിത്രവും സംസ്കാരവും, അതിമനോഹരമായ ബീച്ചുകളും എന്നും തെക്കുകിഴക്കൻ ഏഷ്യയിലെത്തുന്ന സഞ്ചാരികളെ ആകർഷിച്ചിട്ടുണ്ട്. മികച്ച ഒരു ടൂറിസ്റ്റ് നഗരമായി വളരുകയാണ് വിയറ്റ്‌നാം.  മൂയി നേ പോലുള്ള ചെറിയ ബീച്ച് നഗരങ്ങളിൽ പോലും മികച്ച താമസസൗകര്യം ലഭ്യമാണ്. 

 

പട്ടം പറത്തല്‍ വിനോദത്തിന് ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ് ഈ തീരദേശ നഗരം. തീരങ്ങളും തിരമാലകളും ആസ്വദിച്ച് നടക്കുന്ന സഞ്ചാരികളും കടല്‍വിഭവങ്ങള്‍ ലഭിക്കുന്ന റസ്റ്റോറന്റുകളും വഴിയിലെങ്ങും കാണാം. ആകാശത്തു നിറയെ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ടാണ് ഇവിടത്തെ സൂര്യാസ്തമനം. ഉയര്‍ന്നു പറക്കുന്ന പട്ടങ്ങള്‍ക്കൊപ്പമുള്ള അസ്തമയ ആകാശം തീര്‍ച്ചയായും മനം കവരും.

 

ഇൻഡോ ചൈന ഡ്രീംസ് റിസോർട്ട് പോലെയുള്ള ഏതെങ്കിലും ബീച്ച് ഫ്രണ്ട് ഹോട്ടലുകളില്‍ നിന്നും ഈ സൂര്യാസ്തമനം നിരീക്ഷിക്കാം. മുയി നെ ബീച്ചിന്റെ ഹൃദയഭാഗത്തയാണ് ഇത് സ്ഥിതി ചെയ്യുന്നത്.  

കോ താവോ, തായ്‌ലാന്‍ഡ്‌

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന ഇടമാണ് തായ്‌ലൻഡിലെ ദ്വീപുകളും ബീച്ചുകളും. ഇവിടെ സൂര്യാസ്തമയം കാണുന്നതിന് ഏറ്റവും റൊമാന്റിക്കായ ഇടം തിരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. എന്നിരുന്നാലും ഒരു പേര് പറയാന്‍ പറഞ്ഞാല്‍ കോ താവോ ദ്വീപിലെ സെയ്‌റി ബീച്ച് കണ്ണടച്ച് തന്നെ പറയാം. ‌‌

 

ഇവിടത്തെ ഈന്തപ്പനകള്‍ വരിയിടുന്ന മണലോരങ്ങളും വിശ്രമിക്കാന്‍ പറ്റുന്ന കഫേകളും റെസ്റ്റോറന്റുകളും ബാറുകളും തീര്‍ച്ചയായും ആശ്വാസകരമായ ഒരു വിശ്രമകാലം നല്‍കും. അസ്തമയക്കാഴ്ചക്കായി ഉച്ച തിരിയുമ്പോള്‍ മുതലേ ഇവിടെ ആളുകള്‍ എത്തിത്തുടങ്ങുന്നു. തീരത്ത് സജ്ജീകരിച്ചിരിക്കുന്ന ബീച്ച് മാറ്റുകളില്‍ കിടന്നും ഫിസ് പോലുള്ള ബീച്ച് ഫ്രണ്ട് ബാറുകളിലിരുന്ന് കോക്ടെയ്ൽ ആസ്വദിച്ചും അവര്‍ സൂര്യാസ്തമയക്കാഴ്ച കാത്തിരിക്കുന്നു. 

മാലദ്വീപുകള്‍

ഭൂമിയിലെ പറുദീസകളില്‍ ഒന്നാണ് മാലദ്വീപുകളെന്ന്  പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ഒരു ചരടില്‍ കോര്‍ത്ത വെളുത്ത മണൽ മുത്തുകള്‍ പോലെയാണ് ഇന്ത്യൻ മഹാസമുദ്രത്തില്‍ മാലദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ഇളംതെന്നലില്‍ ശാന്തമായി ആടുന്ന ഈന്തപ്പനയോലകള്‍. മരതക നീലനിറത്തില്‍ വിരിഞ്ഞു കിടക്കുന്ന ആകാശം. അത്ര മേല്‍ മനോഹരമാണ് ഇവിടുത്തെ പ്രകൃതി. 

 

കോമണ്ടൂ ഐലന്‍റ് റിസോർട്ട് പോലുള്ള ആഡംബര റിസോർട്ടുകളുടെ കൈവശമാണ് ഇവിടുത്തെ മിക്ക ദ്വീപുകളും. ജലോപരിതലത്തിനു മുകളിലായി സ്ഥിതി ചെയ്യുന്ന മനോഹര ബംഗ്ലാവുകള്‍ പ്രണയഭരിതമായ വൈകുന്നേരങ്ങള്‍ ചെലവിടാന്‍ പറ്റിയ ഇടങ്ങളാണ്. 

 

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളിൽ ചിലത് ഇവിടെ സ്ഥിതിചെയ്യുന്നു.അണ്ടർവാട്ടർ വിനോദങ്ങള്‍ക്കായി താല്പര്യമുണ്ടെങ്കില്‍ സ്‌നോർക്കെലിംഗോ ഡൈവിംഗോ പോലെയുള്ളവ ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.