രഹസ്യങ്ങൾ ഉറങ്ങുന്ന ഷാർജയെ അടുത്തറിയണമെങ്കിൽ ആ നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഇറങ്ങിച്ചെല്ലണം. ഷാർജ സന്ദർശിച്ചവരൊക്കെ ആ രാജ്യത്തിന്റെ ആരാധകരാണ്. മനോഹരമായ ബീച്ചുകൾ, മ്യൂസിയങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികൾ അങ്ങനെ കാഴ്ചകളൊരുപാ‌ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാംസ്കാരിക തലസ്ഥാനം

രഹസ്യങ്ങൾ ഉറങ്ങുന്ന ഷാർജയെ അടുത്തറിയണമെങ്കിൽ ആ നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഇറങ്ങിച്ചെല്ലണം. ഷാർജ സന്ദർശിച്ചവരൊക്കെ ആ രാജ്യത്തിന്റെ ആരാധകരാണ്. മനോഹരമായ ബീച്ചുകൾ, മ്യൂസിയങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികൾ അങ്ങനെ കാഴ്ചകളൊരുപാ‌ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാംസ്കാരിക തലസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഹസ്യങ്ങൾ ഉറങ്ങുന്ന ഷാർജയെ അടുത്തറിയണമെങ്കിൽ ആ നാടിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഇറങ്ങിച്ചെല്ലണം. ഷാർജ സന്ദർശിച്ചവരൊക്കെ ആ രാജ്യത്തിന്റെ ആരാധകരാണ്. മനോഹരമായ ബീച്ചുകൾ, മ്യൂസിയങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികൾ അങ്ങനെ കാഴ്ചകളൊരുപാ‌ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാംസ്കാരിക തലസ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഹസ്യങ്ങൾ ഉറങ്ങുന്ന ഷാർജയെ അടുത്തറിയണമെങ്കിൽ ആ നാടിന്റെ  ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഇറങ്ങിച്ചെല്ലണം. ഷാർജ സന്ദർശിച്ചവരൊക്കെ ആ രാജ്യത്തിന്റെ ആരാധകരാണ്. മനോഹരമായ ബീച്ചുകൾ, മ്യൂസിയങ്ങൾ, ചരിത്രമുറങ്ങുന്ന പള്ളികൾ അങ്ങനെ കാഴ്ചകളൊരുപാ‌ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാർജയ്ക്ക് കല, സംസ്കാരം, ചരിത്രം എന്നിവ സംരക്ഷിക്കുന്നതിന്റെ ബഹുമാനാർഥം 1998 ൽ യുനെസ്കോ ‘അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം’ എന്ന പദവി നൽകി. ആ പൈതൃകനഗരിയിലേക്കു പോകാം. 

ഷാർജ ഫോർട്ട്

ADVERTISEMENT

ഷാർജയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ മനോഹര സ്മാരകം പവിഴക്കല്ലിൽ നിർമിച്ചതാണ്. അൽ കാസിമി രാജകുടുംബത്തിന്റെ വസതിയായിരുന്നു ഇത്. 1820 കളിൽ നിർമിച്ച ഈ ചരിത്രപ്രധാനമായ ഇടം ഇന്ന് സന്ദർശകർക്ക് ഷാർജയുടെയും അതിന്റെ ഭരണാധികാരികളുടെയും ചരിത്രം അനുഭവിച്ചറിയാനുള്ള മ്യൂസിയമാണ്. 

അൽ മജാസ് വാട്ടർഫ്രണ്ട്

സുന്ദരമായ കടൽത്തീരത്തുകൂടി ഒന്നു നടന്നു നോക്കിയാലറിയാം, ഇത് ഷാർജയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായത് എന്തുകൊണ്ടാണെന്ന്.  മിനിയേച്ചർ ഗോൾഫ് മുതൽ മികച്ച ഡൈനിങ് വരെയുള്ള അൽ മജാസ് വാട്ടർഫ്രണ്ടിന് പ്രായഭേദമന്യേ സന്ദർശകരെ വിനോദിപ്പിക്കാൻ കഴിയും. ഷാർജ ജലധാരയുടെ ആസ്ഥാനം കൂടിയാണ് ഇത്. വൈകുന്നേരങ്ങളിൽ ആകർഷകമായ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോയും ഇവിടെയുണ്ട്.

അൽ നൂർ മോസ്ക്

ADVERTISEMENT

പരമ്പരാഗത ഓട്ടോമൻ ശൈലിയിലുള്ള ഷാർജയിലെ നിരവധി പള്ളികളിൽ ഏറ്റവും മനോഹരമാണ് അൽ നൂർ മോസ്ക്. യുഎഇയിലെ തന്നെ ഏറ്റവും മനോഹരമായ പള്ളികളിൽ ഒന്നാണിതെന്നു നിസംശയം പറയാം. വിശുദ്ധ ഖുർആനിലെ വിശുദ്ധ ലിഖിതങ്ങൾ ആലേഖനം ചെയ്ത താഴികക്കുടങ്ങൾ, കമാനങ്ങൾ, തൂണുകൾ എന്നിവയാൽ സുന്ദരമായ ഈ ദേവാലയം മുസ്‌ലിം ഇതര സന്ദർശകർക്കായി തുറന്നിരിക്കുന്ന രാജ്യത്തെ ചുരുക്കം ചില പള്ളികളിൽ ഒന്നു കൂടിയാണ്.

ഇന്നത്തെ ഷാർജയെ രൂപപ്പെടുത്തിയ എമിറേറ്റിന്റെ സവിശേഷ സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന ആധികാരിക വാസ്തുവിദ്യാ ശൈലികൾ ഉൾക്കൊള്ളുന്ന സൂക്കുകളും കോട്ടകളും പരമ്പരാഗത കെട്ടിടങ്ങളുമുള്ള ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണ് ഹാർട്ട് ഓഫ് ഷാർജ സന്ദർശിക്കുന്നതിലൂടെ ഓരോ യാത്രികനും ലഭിക്കുന്നത്.  

മെലിഹയെന്ന ഷാർജയുടെ എൻസൈക്ലോപ്ലീഡിയ സന്ദർശിക്കാതെ ആ യാത്ര പൂർണമാകില്ല. വെങ്കലയുഗ ശവകുടീരങ്ങളും ഇസ്‌ലാമിനു മുമ്പുള്ള കോട്ടകളും ഉൾപ്പെടെ നിരവധി സുപ്രധാന സൈറ്റുകളാണ് ഇവിടെയുള്ളത്. ഒട്ടകങ്ങളുടെ അസ്ഥികൂടങ്ങൾ മുതൽ പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, ആകർഷകമായ കരകൗശല വസ്തുക്കൾ എന്നിവ വരെ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതും മെലിഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത എമിറാത്തി ജീവിതത്തിന്റെ ചരിത്രവും പ്രദേശത്തിന്റെ പുരാതന ബഡൂയിൻ സംസ്കാരവും കണ്ടറിയുന്നതിനും  ഇവിടെ സൗകര്യമൊരുക്കിയിരിക്കുന്നു.

മെലിഹയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള മറ്റൊരു പ്രധാന സ്ഥലമാണ് ഫോസിൽ റോക്ക്. ഇവിടെനിന്നു നോക്കിയാൽ ഷാർജ നഗരത്തിന്റെ അനന്ത സൗന്ദര്യവും ഫോസിൽ റോക്കിലെ ആകർഷണങ്ങളായ, പ്രകൃതി നിർമിച്ച സ്വാഭാവിക മൺകൂനകളുടെ ഭംഗിയും ആസ്വദിക്കാം.

ADVERTISEMENT

അപൂർവവും പ്രധാനപ്പെട്ടതുമായ ആയിരക്കണക്കിന് ഇസ്‌ലാമിക കരകൗശല വസ്തുക്കൾ സൂക്ഷിക്കുന്ന ഷാർജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനിൽ നിങ്ങൾക്ക് ഇസ്‌ലാമിക നാഗരികതയുടെ കാലാതീതമായ നേട്ടങ്ങളെയും അതിന്റെ സാർവത്രികതയെയും കണ്ടറിയാനും ഇസ്‌ലാമിക വിശ്വാസം, ശാസ്ത്രം, കണ്ടെത്തലുകൾ, സംസ്കാരം എന്നിവയുടെ വശങ്ങളെക്കുറിച്ച് അറിയാനും ഇസ്‌ലാമിക കലയുടെ ഭംഗി ആസ്വദിക്കാനും കഴിയും. ഏഴാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിക കലകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന നാലു വലിയ ഗാലറികളും ഇവിടെയുണ്ട്.

അൽ ഖാൻ ബീച്ച്

ഷാർജയിലെ സൂര്യന്റെയും കടലിന്റെയും ഇടയിലായി ഒരു സായന്തനം ചെലവഴിച്ചാൽ ഷാർജയിലേക്കുള്ള പ്രണയ സഞ്ചാരം പൂർത്തിയാക്കാം.  കയാക്കിങ്, കൈറ്റ് സർഫിങ്, പാരാസെയ്‌ലിങ്, ബനാന ബോട്ട് റൈഡുകൾ, ഫ്ലൈബോർഡിങ് മുതലായ നിരവധി സൗകര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും പേരുകേട്ട ഈ ബീച്ച് എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.

ഷാർജ ടൂറിസത്തിന്റെ തലക്കെട്ട് പോലെ ‘കം ആൻഡ് ഫോൾ ഇൻ ലൗ വിത്ത് ഷാർജ’ എന്നത് നിങ്ങൾക്കും യാഥാർഥ്യമാക്കാം. പോകാം, ഷാർജയെന്ന കാഴ്ചകളുടെ രഹസ്യ കലവറയിലേക്ക്.