അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ദ്വിപുകൾക്കായി വർഷത്തിൽ ഒന്നോ രണ്ടോ വട്ടം കടൽ കുറച്ചങ്ങ് മാറി നിന്നുകൊടുക്കും, അപ്പോൾ ഇപ്പുറത്തെ ദ്വീപിൽ നിന്ന് അപ്പുറത്തെ ദ്വിപിലേക്ക് നടന്നു പോകാം. സംഭവം നടക്കുന്നത് അങ്ങ് ദക്ഷിണ കൊറിയയിലാണ്. ജിൻഡോ സീ പാർട്ടിങ്ങ് ഫെസ്റ്റിവൽ ലോകപ്രസിദ്ധമാണ്. ജിൻഡോ കടൽ വിഭജന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ദ്വിപുകൾക്കായി വർഷത്തിൽ ഒന്നോ രണ്ടോ വട്ടം കടൽ കുറച്ചങ്ങ് മാറി നിന്നുകൊടുക്കും, അപ്പോൾ ഇപ്പുറത്തെ ദ്വീപിൽ നിന്ന് അപ്പുറത്തെ ദ്വിപിലേക്ക് നടന്നു പോകാം. സംഭവം നടക്കുന്നത് അങ്ങ് ദക്ഷിണ കൊറിയയിലാണ്. ജിൻഡോ സീ പാർട്ടിങ്ങ് ഫെസ്റ്റിവൽ ലോകപ്രസിദ്ധമാണ്.

ADVERTISEMENT

ജിൻഡോ കടൽ വിഭജന ഉത്സവത്തിനായി വിദേശ വിനോദ സഞ്ചാരികൾ അടക്കം ലക്ഷക്കണക്കിന് പേരാണ് കൊറിയൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് ഓരോ വർഷവും ഒത്തുകൂടുന്നത്. ഉത്സവം കൊണ്ടാടുന്ന നാളുകളിൽ കിഴക്കൻ ചൈനാ കടലിന്റെ വടക്കൻ ഭാഗമായ ജിൻഡോ കടൽ ഏകദേശം 2.9 കിലോമീറ്റർ പാതയായി വെളിപ്പെടും. ആ സമയത്ത്  ജിൻഡോ ദ്വീപിൽ നിന്ന് അടുത്തുള്ള ദ്വീപായ മോഡോയിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും.

എന്താണ് ജിൻഡോ സീ പാർട്ടിങ്ങ്

ADVERTISEMENT

ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത് ഇത് ഒരു പ്രകൃതിദത്ത പ്രതിഭാസമാണ് എന്നാണ്. കൊറിയൻ ഉപദ്വീപിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ സ്ഥിതി ചെയ്യുന്ന ജിൻഡോ ദ്വീപാണ് ഈ പ്രതിഭാസത്തിന്റെ വേദി. കിഴക്കൻ ചൈനാ കടലിൽ താഴ്ന്ന വേലിയേറ്റമുണ്ടാകുമ്പോൾ 2.9 കിലോമീറ്ററോളം കര പ്രത്യക്ഷപ്പെടുകയും അത് സമീപ ദ്വീപായ മോഡോയിലേയ്ക്കുള്ള ഒരു വഴിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ടൈഡൽ ഹാർമോണിക്സ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്താൽ ഉണ്ടാകുന്ന തീവ്രമായ വേലിയേറ്റത്തിന്റെ ഫലമാണ് ഈ ജിൻഡോ കടൽ വിഭജനം. ഭൂമിയിലെ ജലത്തിന്റെ ഉപരിതലത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണം വേലിയേറ്റത്തിന് കാരണമാകുമെന്ന് പലർക്കും അറിയാം. അത്തരത്തിലാണത്രേ ഇതും സംഭവിക്കുന്നത്. വർഷത്തിൽ രണ്ട് മൂന്ന് തവണ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഏപ്രിൽ മാസത്തെ വേലിയേറ്റ സമയത്താണ് വലിയ ഉത്സവമായി ഇത് കൊണ്ടാടുന്നത്.

ചരിത്രകഥയിങ്ങനെ

ADVERTISEMENT

ഇതുവരെ പറഞ്ഞത് ശാസ്ത്രം. പക്ഷേ ഒരു പഴക്കം ചെന്ന നാടോടിക്കഥ കൂടിയുണ്ട് ഈ സംഭവത്തിന് പിന്നിൽ. ഐതിഹ്യമനുസരിച്ച്, ജിൻഡോ ദ്വീപിൽ ഒരിക്കൽ കടുവകൾ വസിച്ചിരുന്നു. കടുവകളുടെ ആക്രമണം കാരണം ഗ്രാമവാസികൾ പലരും മോഡോ ദ്വീപിലേക്ക് ഓടിപ്പോയി. പലായനത്തിനിടയിൽ തന്റെ കുടുംബത്തെ നഷ്ടപ്പെട്ട ഒരു യുവതി എല്ലാ ദിവസവും ദൈവത്തോട് തന്നെ കുടുംബത്തിനടുത്ത് എത്തിക്കണമെന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നുവത്രേ. ഒരു ദിവസം, ദൈവം അവരുടെ സ്വപ്നത്തിൽ വന്നു. അടുത്ത ദിവസം അവളുടെ കുടുംബത്തെ കാണാൻ ഒരു മഴവില്ല് പാത കടലിൽ ഉണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെ അവൾ ആ പാതയിലൂടെ നടന്ന് മോഡോ ദ്വിപിലെത്തിയെന്നും ആ പാതയാണ് ജിൻഡോ സീ പാർട്ടിങ്ങ് എന്നുമാണ് നാട്ടു വിശ്വാസം.

നിങ്ങൾ ഇതിൽ ഏത് വിശ്വസിച്ചാലും കുഴപ്പമില്ല. ഒരു കാര്യം ഉറപ്പാണ് ജിൻഡോ കടലിന്റെ വിഭജനം തീർച്ചയായും ശ്രദ്ധേയമായ ഒരു കാഴ്ച തന്നെയാണ്. അത് കാണേണ്ടതുമാണ്.