മഞ്ഞണിഞ്ഞ ഹിമാലയത്തലപ്പുകള്‍ അതിരിടുന്ന നേപ്പാള്‍ ശാന്തിയുടെ കേന്ദ്രമായാണ് സഞ്ചാരികള്‍ കാണുന്നത്. ബുദ്ധന്‍ ജനിച്ച ലുംബിനിയും ആകാശത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന അന്നപൂര്‍ണ്ണ, എവറസ്റ്റ്, മാനസു, കാഞ്ചന്‍ജംഗ പര്‍വ്വതനിരകളുടെ പ്രൗഢഗംഭീരതയുമെല്ലാം ചേര്‍ന്ന നേപ്പാള്‍, സമാധാനപ്രിയരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞണിഞ്ഞ ഹിമാലയത്തലപ്പുകള്‍ അതിരിടുന്ന നേപ്പാള്‍ ശാന്തിയുടെ കേന്ദ്രമായാണ് സഞ്ചാരികള്‍ കാണുന്നത്. ബുദ്ധന്‍ ജനിച്ച ലുംബിനിയും ആകാശത്തേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന അന്നപൂര്‍ണ്ണ, എവറസ്റ്റ്, മാനസു, കാഞ്ചന്‍ജംഗ പര്‍വ്വതനിരകളുടെ പ്രൗഢഗംഭീരതയുമെല്ലാം ചേര്‍ന്ന നേപ്പാള്‍, സമാധാനപ്രിയരുടെയും സാഹസികരുടെയും ഒരുപോലെ പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമാണ്. 

നേപ്പാളിലൂടെ യാത്ര ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജില്‍ പങ്കു വച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ ജയസൂര്യ. ഭാര്യ സരിതക്കൊപ്പം ഒരു കഫേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് തന്‍റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അന്നപൂര്‍ണ്ണ മലനിരകളുടെ സൗന്ദര്യം നിറഞ്ഞ ചിത്രവും സോഷ്യൽ മീഡിയയിൽ സരിത പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

മഞ്ഞുകാലമിങ്ങെത്തി, നേപ്പാളിലും 

ശൈത്യകാലത്ത് അതിമനോഹരമായ യാത്രകള്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ്‌ നേപ്പാള്‍. മഞ്ഞിന്‍തൊപ്പിയിട്ട പര്‍വ്വതനിരകളുടെ കാഴ്ച തന്നെ ഹൃദയഹാരിയായ അനുഭവമാണ്. താപനില 2 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും. നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് താപനിലയിലും വ്യത്യാസം കാണും. തണുപ്പു കൂടുതലുള്ള സമയത്ത് സൂര്യോദയം കാണുന്നത് അതിമനോഹരമാണ്. നേപ്പാളില്‍ ഇപ്പോള്‍ പോകാന്‍ വല്ല പ്ലാനും ഉണ്ടെങ്കില്‍ തണുപ്പിനുള്ള വസ്ത്രങ്ങളും മറ്റും കയ്യില്‍ കരുതണം.

ADVERTISEMENT

ജുംല പോലെ ഉയരമുള്ള പ്രദേശങ്ങളില്‍ താപനില പിന്നെയും കുറയും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ അസഹനീയമായ തണുപ്പായിരിക്കും. തണുപ്പും മഞ്ഞുമൊക്കെ ഇഷ്ടമുള്ളവര്‍ക്ക് നേപ്പാളില്‍ മഞ്ഞു കാലത്ത് പോവാന്‍ പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ ഇവയാണ്:

കാളിന്‍ചൗക്ക്, ദോലാഖ : രുചികരമായ നേപ്പാളി ഭക്ഷണത്തോടൊപ്പം മഞ്ഞുകാലം ആസ്വദിക്കണോ? കാളിന്‍ചൗക്കിലേക്ക് പോവാം. ഒപ്പം മനോഹരമായ പര്‍വ്വതക്കാഴ്ച്ചകളും കാണാം. പൊഖാറ : ഹൈക്കിംഗ്, ട്രക്കിംഗ്, ബോട്ടിംഗ് തുടങ്ങിയവക്ക് പറ്റിയ സ്ഥലമാണ് പൊഖാറ. ഒപ്പം ചുറ്റുമുള്ള പര്‍വ്വതനിരകളുടെ മനോഹരമായ കാഴ്ചകളും കാണാം.

ADVERTISEMENT

മുക്തിനാഥ് ക്ഷേത്രം, മുസ്താങ് : ടിബറ്റിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് മുക്തിനാഥ്. ശൈത്യകാലത്ത് ഇതിന്‍റെ കാഴ്ച അതിസുന്ദരമാണ്.

പൂണ്‍ ഹില്‍, കാഠ്മണ്ഡു വാലി, എവറസ്റ്റ് പനോരമ: മഞ്ഞുകാലത്ത് നേപ്പാളില്‍ പോകുന്നവര്‍ക്ക് ട്രക്കിംഗ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളാണ് ഇവ. പോകുമ്പോള്‍ ആരോഗ്യസ്ഥിതി ശ്രദ്ധിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്ന് മാത്രം.