രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ ആവശ്യമില്ലെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി ബ്രസീൽ സന്ദർശിക്കുന്നവർക്കും ഇനി വീസ വേണ്ട. ബ്രസീലിയൻ യാത്ര ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ ബ്രസീൽ പഞ്ചാരമണൽ കടൽത്തീരങ്ങളും

രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ ആവശ്യമില്ലെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി ബ്രസീൽ സന്ദർശിക്കുന്നവർക്കും ഇനി വീസ വേണ്ട. ബ്രസീലിയൻ യാത്ര ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ ബ്രസീൽ പഞ്ചാരമണൽ കടൽത്തീരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ ആവശ്യമില്ലെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി ബ്രസീൽ സന്ദർശിക്കുന്നവർക്കും ഇനി വീസ വേണ്ട. ബ്രസീലിയൻ യാത്ര ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ ബ്രസീൽ പഞ്ചാരമണൽ കടൽത്തീരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി വീസ ആവശ്യമില്ലെന്ന് ബ്രസീൽ പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി ബ്രസീൽ സന്ദർശിക്കുന്നവർക്കും ഇനി വീസ വേണ്ട. 

ബ്രസീലിയൻ യാത്ര

ADVERTISEMENT

ലോകത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ ബ്രസീൽ പഞ്ചാരമണൽ കടൽത്തീരങ്ങളും മഴക്കാടുകളും താളം നിറഞ്ഞ മഹാനഗരങ്ങളും ഉള്ള രാജ്യമാണ്. തണുത്തുറഞ്ഞ കൊളോണിയൽ പട്ടണങ്ങൾ മുതൽ റെഡ്-റോക്ക് മലയിടുക്കുകൾവരെയുള്ള ഭൂപ്രകൃതികൾ, വെള്ളച്ചാട്ടങ്ങൾ, ഉഷ്ണമേഖലാ ദ്വീപുകൾ എന്നിങ്ങനെ ബ്രസീലിന്റെ ആകർഷണങ്ങൾ വ്യാപിച്ചിരിക്കുന്നു. ഐതിഹാസികമായ, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ ഏറ്റവും വലിയ  ശേഖരവും ഈ രാജ്യത്തിന്റെ സമ്പത്താണ്. വലുതും ചെറുതുമായ ബജറ്റുകളിൽ യാത്രക്കാർക്ക് ബ്രസീൽ വലിയ വാതിലുകൾ തുറന്നിടുന്നു. ചില ഒഴിച്ചുകൂടാനാവാത്ത ബ്രസീലിയൻ അനുഭവങ്ങൾ. 

ക്രൈസ്റ്റ് ദ് റഡീമർ

ബ്രസീലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്.  റിയോ ഡി ജനീറോയിൽ സ്ഥിതി ചെയ്യുന്ന 98 അടി ഉയരമുള്ള ക്രൈസ്റ്റ് ദ് റഡീമറിന്റെ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർട്ട് ഡെക്കോ ശില്പമായി കണക്കാക്കപ്പെടുന്നു. കോർകോവാഡോ പർവതത്തിന്റെ കൊടുമുടിയിലാണ് ഇത് സ്ഥാപിച്ചിക്കുന്നത്.  ബ്രസീൽ എന്നു പറയുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ആദ്യ ചിത്രങ്ങളിൽ ഒന്നാണ് കൈവിരിച്ചു നിൽക്കുന്ന ക്രിസ്തുവിന്റെ പ്രതിമ.

ഷുഗർലോഫ് പർവതം 

ADVERTISEMENT

റിയോ ഡി ജനീറോയിലെ മറ്റൊരു വിസ്മയ കാഴ്ച ഗ്വാനബറ ബേയുടെ മുഖത്ത് 396 അടി ഉയരത്തിലായി ഒരു ബ്രഡിന്റെ ആകൃതിയിലുള്ള മലനിരയാണ്. ഗ്വാനബാറ ഉൾക്കടൽ തിരിച്ചറിയുന്നതിനുള്ള നാഴികക്കല്ലാണ് ഇത്. കേബിൾ കാറിലൂടെയുള്ള യാത്ര ഈ കാഴ്ചയുടെ വിവരണാതീതമായ പനോരമിക് രംഗം തീർക്കുന്നു.

ഇഗ്വാസു വെള്ളച്ചാട്ടം

വെള്ളച്ചാട്ടം എന്നു പറയുന്നതിനേക്കാൾ വെള്ളച്ചാട്ടങ്ങളുടെ നീണ്ട നിര എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. ഏകദേശം 240 ൽ അധികം വെള്ളച്ചാട്ടങ്ങൾ പരസ്പരം ബന്ധിച്ച് താഴേക്കു പതിക്കുന്ന ഇഗ്വാസു തെക്കേ അമേരിക്കയിലെ തന്നെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ബ്രസീലിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ദക്ഷിണ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ബ്രസീൽ എന്നിവയെ വേർതിരിക്കുന്ന ഇഗ്വാസു നദിയിൽ രൂപപ്പെട്ട വെള്ളച്ചാട്ടമാണ് ഇഗ്വാസു വെള്ളച്ചാട്ടം. മൂന്നു വശങ്ങളിൽ കൂടി വെള്ളം ചാടുന്ന പ്രത്യേകതയും ഇഗ്വാസുവിന് മാത്രമുള്ളതാണ്. 

ആമസോൺ നദിയും മഴക്കാടുകളും

ADVERTISEMENT

ഈയടുത്ത് വാർത്തകളിൽ നിറഞ്ഞ ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ വലിയ നദിയായ ആമസോണിന്റെ കരയിലാണ് ഈ മഴക്കാടുകൾ വ്യാപിച്ചുകിടക്കുന്നത്. ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ്‌ ഇത്. ആമസോണിൽ 3000 ത്തിലധികം അംഗീകൃത ഇനം മത്സ്യങ്ങളുണ്ട്, പുതിയ ഇനങ്ങളെ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ആമസോൺ ജംഗിൾ ടൂറിലൂടെ കാടിനെ അടുത്തറിയാം.

ബ്രസീലിയൻ കാർണിവൽ

ബ്രസീൽ ഉത്സവങ്ങളുടെ ഈറ്റില്ലമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും എന്നും കാർണിവൽ ആഘോഷങ്ങൾ നടക്കുന്നു. റിയോ ഡി ജനീറോയിലെ കാർണിവലാണ് ഏറ്റവും വലുതും പ്രശസ്തവും. 4 ദിവസത്തെ റിയോ കാർണിവൽ ആഘോഷവേളയിൽ  പ്രതിദിനം 3 ലക്ഷത്തിലധികം പേർ നഗരവീഥികളിൽ നിറഞ്ഞാടുമെന്നാണ് കണക്ക്. റിയോയിലെ തെരുവുകളിലും സ്ക്വയറുകളിലും ബാറുകളിലും ക്ലബ്ബുകളിലും അങ്ങനെ എല്ലായിടത്തും കാർണിവൽ അരങ്ങേറും. സാംബാ സംഗീതത്തിൽ മുഴുകി സ്വയം മറന്നുല്ലസിക്കാൻ ഓരോ വർഷവും ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. 

പന്തനൽ

ഇത് മിഡ്‌വെസ്റ്റ് ബ്രസീലിലെ ഒരു വലിയ ചതുപ്പുനിലമാണ്. വന്യജീവികൾക്ക് പേരുകേട്ട ബ്രസീലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ആമസോൺ മഴക്കാടുകളിൽനിന്ന് വ്യത്യസ്‌തമായി, ഇവിടെ വന്യജീവികളെ അടുത്തു കാണാം. നാഷനൽ പാർക്ക്, യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ്, ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടം അങ്ങനെ നിരവധി സവിശേഷതകൾ ഉണ്ട് പന്തനാലിന്. ബ്രസീലിൽ ആണെങ്കിലും   പ്രകൃതിക്ക് രാഷ്ട്രീയ അതിർവരമ്പുകളില്ലാത്തതിനാൽ, പന്തനൽ അയൽരാജ്യമായ പരാഗ്വേയിലേക്കും ബൊളീവിയയിലേക്കും വ്യാപിച്ചുകിടക്കുന്നു.