ബീയര്‍ പൂളില്‍ കുളിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചിലരൊക്കെ ഇങ്ങനെയൊരു സ്വപ്നം കണ്ടു കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇനിയതൊരു സ്വപ്നം മാത്രമല്ല! വേണമെന്നു വച്ചാല്‍ ‘ബീയര്‍ കുള’ത്തില്‍ ഒന്നു കുളിച്ചു വരാനുള്ള സൗകര്യമൊക്കെ ഇപ്പോള്‍ ഉണ്ട്! ട്രാവലേഴ്സും ബീയറും തമ്മിലുള്ള ബന്ധം വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീയര്‍ പൂളില്‍ കുളിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചിലരൊക്കെ ഇങ്ങനെയൊരു സ്വപ്നം കണ്ടു കാണാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇനിയതൊരു സ്വപ്നം മാത്രമല്ല! വേണമെന്നു വച്ചാല്‍ ‘ബീയര്‍ കുള’ത്തില്‍ ഒന്നു കുളിച്ചു വരാനുള്ള സൗകര്യമൊക്കെ ഇപ്പോള്‍ ഉണ്ട്!

ട്രാവലേഴ്സും ബീയറും തമ്മിലുള്ള ബന്ധം വളരെ അടുപ്പമുള്ളതാണ്. എവിടെ ചെന്നാലും ബെസ്റ്റ് ബീയര്‍ കിട്ടുന്ന സ്ഥലം ഏതെന്ന് ഗൂഗിളിനോടു ചോദിക്കുന്നവരാണ്‌ പതിവു യാത്രികരിൽ മിക്കവരും. ഓരോ രാജ്യത്തിനും അവരുടെ മദ്യസംസ്കാരത്തിലും ഒരു തനിമയുണ്ടാവും. ഇത് അനുഭവിച്ചറിയുന്നതിന് പ്രാധാന്യം കൊടുക്കുന്നവരാണ്‌ മിക്കവാറും പേര്‍. 

Image courtesy starkenberger official site
ADVERTISEMENT

ജര്‍മനിയിലെ മ്യൂണിക്കില്‍ നടക്കുന്ന പ്രശസ്തമായ Oktoberfest നെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്താകമാനമുള്ള ബീയര്‍ പ്രേമികള്‍ വന്നെത്തുന്ന ബീയര്‍ മേളയാണിത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്നതും 16-18 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതുമായ ഈ വാര്‍ഷിക ഉത്സവം, ബീയർ സ്നേഹികളുടെ ഏറ്റവും വലിയ ആഘോഷവേളയാണ്.

ADVERTISEMENT

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മേള ആയതിനാല്‍ ചിലപ്പോള്‍ എത്ര വലിയ ബീയര്‍ പ്രേമി ആയാലും ഇവിടെ സമയത്ത് എത്താന്‍ പറ്റിയെന്നു വരില്ല. അങ്ങനെയുള്ളവര്‍ വിഷമിക്കേണ്ട. അവര്‍ക്കായാണ് ഓസ്ട്രിയയിലെ ടാരന്‍സിലുള്ള Schloss Starkenberger brewery തുറന്നിരിക്കുന്നത്. 

Image courtesy starkenberger official site

ADVERTISEMENT

ലോകത്ത് മറ്റെവിടെയുമില്ലാത്ത തരത്തിലുള്ള, അതീവ സവിശേഷമായ ഒരു ബ്രൂവറിയാണ് ഇത് എന്ന് പറയുമ്പോള്‍, 'എല്ലായിടത്തും കിട്ടുന്നത് മദ്യം തന്നെയല്ലേ' എന്ന് നിങ്ങള്‍ ആലോചിച്ചേക്കാം. എന്നാല്‍ ഇവിടെ കുടിക്കാന്‍ മാത്രമല്ല, കുളിക്കാനും ബീയര്‍ കിട്ടും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത! ലോകത്തില്‍ ആദ്യമായി ബീയര്‍ പൂള്‍ സംവിധാനമൊരുക്കിയ ഇടമാണിത്. എഴുനൂറു വര്‍ഷത്തോളം പഴക്കമുള്ള Starkenberger Castle ന്‍റെ ഉള്ളിലെ നിലവറയാണ് ബീയര്‍ പൂള്‍ ആയി മാറ്റിയിരിക്കുന്നത്. 13 അടി ആഴമുള്ള ഏഴോളം പൂളുകള്‍ ഇവിടെയുണ്ട്.

രണ്ടു മണിക്കൂര്‍ നേരത്തേക്ക് പൂളിനുള്ളില്‍ ചെലവഴിക്കാന്‍ 200 പൗണ്ട് അഥവാ 18,500 ഇന്ത്യന്‍ രൂപയാണ് ചാര്‍ജ്.

ഈ കുളിക്ക് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉണ്ട് എന്നും പറയപ്പെടുന്നു. ബീയറില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ ചര്‍മം മൃദുലമാക്കാന്‍ സഹായിക്കും. രക്തയോട്ടം കൂട്ടാനും ശരീരത്തിന് സ്വാസ്ഥ്യം നല്‍കാനും ബീയര്‍ കുളിക്ക് സാധിക്കുമത്രേ.