ഇക്കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍റെ ജന്മദിനം. ആ സമയം മുതലിങ്ങോട്ട്‌ ഇന്ദ്രജിത്തിന്‍റെയും ഭാര്യ പൂര്‍ണ്ണിമയുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിറയെ യാത്രാ ചിത്രങ്ങളാണ്! താരങ്ങളെല്ലാം മഞ്ഞു പൊഴിയും നാടുകള്‍ തേടി യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് ദേശാടനം നടത്തുന്ന സമയമാണ് ഇത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍റെ ജന്മദിനം. ആ സമയം മുതലിങ്ങോട്ട്‌  ഇന്ദ്രജിത്തിന്‍റെയും ഭാര്യ പൂര്‍ണ്ണിമയുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിറയെ യാത്രാ ചിത്രങ്ങളാണ്! താരങ്ങളെല്ലാം മഞ്ഞു പൊഴിയും നാടുകള്‍ തേടി യൂറോപ്യന്‍ ഭൂഖണ്ഡത്തിലേക്ക് ദേശാടനം നടത്തുന്ന സമയമാണ് ഇത്. ക്രിസ്മസും ന്യൂ ഇയറുമെല്ലാമായി ലോകമെങ്ങും ഒരേപോലെ ആഘോഷിക്കുന്ന സമയവുമാണ്. ഇന്ദ്രനും പൂര്‍ണ്ണിമയും സകുടുംബം പോയിരിക്കുന്നത് പോളണ്ടിലേക്കാണ്. 

ADVERTISEMENT

തെക്കന്‍ പോളണ്ടിലെ സാകോപെയ്ന്‍ നഗരത്തിലാണ് താരദമ്പതികളുടെ യാത്ര. 'പോളണ്ടിന്‍റെ വിന്‍റര്‍ തലസ്ഥാനം' എന്നാണ് ഇവിടം അറിയപ്പെടുന്നത്. തത്ര മലനിരകളുടെ താഴ്വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പര്‍വ്വതാരോഹണത്തിനും സ്കീയിംഗിനുമൊക്കെ ഏറ്റവും പറ്റിയ ഇടമാണ് പോളണ്ടിന്‍റെ സ്ലോവാക്യന്‍ അതിര്‍ത്തിക്കടുത്തുള്ള സാകോപെയ്ന്‍.

സമുദ്ര നിരപ്പില്‍ നിന്നും ആയിരമടി ഉയരത്തിലാണ് സാകോപെയ്ന്‍ സ്ഥിതി ചെയ്യുന്നത്. പ്രവിശ്യാ തലസ്ഥാനമായ ക്രാക്കോവില്‍ നിന്നും ട്രെയിന്‍ അല്ലെങ്കില്‍ ബസ് വഴി ഇവിടെ എത്തിച്ചേരാം. രണ്ടു മണിക്കൂര്‍ സമയമാണ് ഇതിനായി എടുക്കുക.

ADVERTISEMENT

പ്രതിവർഷം 2,500,000 വിനോദസഞ്ചാരികളാണ് സാകോപെയ്നിലെത്തുന്നത് എന്നാണ് കണക്ക്. ശൈത്യകാലത്ത് സ്കീയിംഗ്, സ്നോബോർഡിംഗ്, സ്കീ ജമ്പിംഗ്, സ്നോ‌മൊബൈലിംഗ്, സ്ലീ റൈഡുകൾ, സ്നോ‌ഷൂ നടത്തം, ഐസ് സ്കേറ്റിംഗ് എന്നിവ പോലുള്ള 

കായിക വിനോദങ്ങള്‍ ഇവിടെ അരങ്ങേറുന്നു. വേനൽക്കാലത്താവട്ടെ ഹൈക്കിംഗ്, മലകയറ്റം, ബൈക്ക് യാത്ര, കുതിരസവാരി എന്നിവയാണ് ഇവിടെ യാത്രികരെ കാത്തിരിക്കുന്നത്.  യാത്രകള്‍ക്കായി വാഹനങ്ങള്‍ വാടകക്ക് കൊടുക്കുന്ന പതിവും ഇവിടെയുണ്ട്. 

ദുനാജെക് നദിയിലൂടെയുള്ള നീന്തലും ബോട്ട് സവാരിയും ഏറെ ജനപ്രിയമാണ്. ഭക്ഷണം, സംസാരം, വാസ്തുവിദ്യ, സംഗീതം, വസ്ത്രധാരണം എന്നിവയിലെല്ലാം തനതായ സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഗോറൽ സംസ്കാരത്തെപ്പറ്റി കൂടുതലറിയാന്‍ സാകോപെയ്ന്‍ യാത്ര അവസരമൊരുക്കും.  ശൈത്യകാലമാകുന്നതോടെയാണ് കോപെയിനിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടുന്നത്.

ADVERTISEMENT

ഇവിടത്തെ നൈറ്റ്ലൈഫും ഏറെ മനോഹരമാണ്. ബാറുകളിലും ഡാന്‍സ് ക്ലബുകളിലുമായി നഗരം മുഴുവന്‍ തെരുവിലൂടെ ഒഴുകിക്കൊണ്ടേയിരിക്കും. കൃപോവ്കി തെരുവാണ് ഇതിന്‍റെയെല്ലാം കേന്ദ്രം എന്നറിയപ്പെടുന്നത്. 

'ഫന' എന്ന ബോളിവുഡ് സിനിമയിലെ പര്‍വ്വതക്കാഴ്ചകള്‍ ഓര്‍മ്മയില്ലേ? ആ രംഗങ്ങള്‍ മുഴുവന്‍ ചിത്രീകരിച്ചത് സാകോപെയ്നിലാണ്.