കല ഓരോ മനുഷ്യന്റെയും തലച്ചോറിലും വികാരങ്ങളിലും നാഡീവ്യവസ്ഥയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഓരോ ആർട്ട് വർക്കും കാണുമ്പോൾ നിങ്ങൾക്ക് അതിയായ സന്തോഷം തോന്നും, അത് നിങ്ങളുടെ സർഗ്ഗാത്മകത വളർത്താൻ പ്രചോദിപ്പിക്കും. കലയോടുള്ള നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിന്, സർഗ്ഗാത്മകതയുടെയും

കല ഓരോ മനുഷ്യന്റെയും തലച്ചോറിലും വികാരങ്ങളിലും നാഡീവ്യവസ്ഥയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഓരോ ആർട്ട് വർക്കും കാണുമ്പോൾ നിങ്ങൾക്ക് അതിയായ സന്തോഷം തോന്നും, അത് നിങ്ങളുടെ സർഗ്ഗാത്മകത വളർത്താൻ പ്രചോദിപ്പിക്കും. കലയോടുള്ള നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിന്, സർഗ്ഗാത്മകതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല ഓരോ മനുഷ്യന്റെയും തലച്ചോറിലും വികാരങ്ങളിലും നാഡീവ്യവസ്ഥയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഓരോ ആർട്ട് വർക്കും കാണുമ്പോൾ നിങ്ങൾക്ക് അതിയായ സന്തോഷം തോന്നും, അത് നിങ്ങളുടെ സർഗ്ഗാത്മകത വളർത്താൻ പ്രചോദിപ്പിക്കും. കലയോടുള്ള നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിന്, സർഗ്ഗാത്മകതയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല ഓരോ മനുഷ്യന്റെയും തലച്ചോറിലും വികാരങ്ങളിലും നാഡീവ്യവസ്ഥയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഓരോ ആർട്ട് വർക്കും കാണുമ്പോൾ നിങ്ങൾക്ക് അതിയായ സന്തോഷം തോന്നും, അത് നിങ്ങളുടെ സർഗ്ഗാത്മകത വളർത്താൻ പ്രചോദിപ്പിക്കും. കലയോടുള്ള നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിന്, സർഗ്ഗാത്മകതയുടെയും കരകൗശലത്തിന്റെയും അസാധാരണ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ചില ലക്ഷ്യസ്ഥാനങ്ങൾ ഇതാ. അവ നിങ്ങളിലെ ചിന്തകളെയും പ്രചോദനത്തെയും പ്രകോപിപ്പിക്കുക മാത്രമല്ല, കല നിറഞ്ഞ ഈ നഗരങ്ങൾക്ക് നിങ്ങളോട് പറയാൻ ഒരു കഥയും ഉണ്ടാകും.

1. ഇറ്റലി  - ഇതിഹാസങ്ങളുടെ നാട്

ADVERTISEMENT

മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേൽ... നിങ്ങൾ‌ എപ്പോഴെങ്കിലും കലയോടു താൽ‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ‌ ഈ ഐതിഹാസിക പേരുകൾ‌ നിങ്ങളുടെ മനസ്സിൽ‌ ഒരു മണി മുഴക്കും എന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ കലാ പ്രസ്ഥാനങ്ങൾക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട് ഇറ്റലി. ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്ത സൃഷ്ടി മൊണാലിസ പിറവിയെടുത്തത് ഇവിടെയാണ്. ഫ്രാൻസിലാണ് ആ ചിത്രം ഇന്ന്ു സൂക്ഷിച്ചിരിക്കുന്നത് എന്ന് മാത്രം. 

വത്തിക്കാൻ സിറ്റിയിലെ വത്തിക്കാൻ മ്യൂസിയമാണ് വിശാലമായ നിധികളുടെ ശേഖരം എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യം. അതിൽ ഏറ്റവും മികച്ചത്: സിസ്‌റ്റൈൻ ചാപ്പലും അസാധാരണവും ഗംഭീരവുമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയും ആണ്. ഈ രണ്ട് ഇടങ്ങളും തീർച്ചയായും സന്ദർശിക്കേണ്ടതാണ്.  

കലയും ചരിത്രവും കൊണ്ട് ഫ്ലോറൻസ് തിളങ്ങുന്നു. ഉഫിസി ഗാലറിയിലും അക്കാദമിയ ഗാലറിലും മികച്ച  കലാസൃഷ്ടികൾ കണ്ട് സ്വയം മറക്കാം. 

അടുത്തത് റോം ആണ്. അവിടെ നിങ്ങൾക്ക്  രാജകൊട്ടാരങ്ങൾ, പുരാതനമായ ബംഗ്ലാവുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവ സന്ദർശിക്കാം. എക്കാലത്തെയും ശ്രദ്ധേയമായ ചില കലാകൃതികൾ ആണവയെല്ലാം.  ഇറ്റലിയിൽ എവിടെയും കലയുമായി ബന്ധപ്പെട്ട എന്തും നിങ്ങൾക്കു കണ്ടെത്താനാകും. തെരുവുകളിലോ പള്ളി മേടകളിലോ വീടുകളുടെ ചുമരുകളിലോ എവിടുമാകട്ടെ, കലയുടെ ഒരു സ്പർശം കണ്ടെത്താം. 

ADVERTISEMENT

സ്പെയിൻ  - സമകാലീന കലയും വാസ്തുവിദ്യയും

കത്തീഡ്രലുകൾ മുതൽ 21-ാം നൂറ്റാണ്ടിലെ മ്യൂസിയങ്ങൾ വരെ... സ്പെയിനിൽ കല ഇന്നും വളർന്നുകൊണ്ടിരിക്കുകയാണ്. ലോകപ്രശസ്തമായ വാസ്തുവിദ്യ സമ്മാനിച്ചതിന് സ്പെയിനിനോട് നന്ദി പറയാം. ബാഴ്‌സ കലയുടെ പര്യായമാണ്. സാഗ്രഡ ഫാമിലിയ, ഗെൽ പാർക്ക് എന്നിവയുൾപ്പെടെ ഗൗഡെയുടെ ഏറ്റവും മികച്ച രചനകൾ നിങ്ങൾ സ്പെയിനിൽ ദർശിക്കും.

ജനപ്രിയ എക്സിബിഷൻ സ്ഥലങ്ങളായ കാസ ബാറ്റ്‌ലെ, കാസ മിലേ എന്നിവിടങ്ങളിലേക്കും പോകാം. ബിൽബാവോയിൽ ആയിരിക്കുമ്പോൾ കലാപ്രേമികൾ ഗുഗ്ഗൻഹൈമിലേക്ക് പോകണം. സമകാലീന കലയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന മറ്റൊരു ലോകമാണത്.  അകവും പുറവും ക്ലാസുകൾ കൊണ്ട് തുടങ്ങുന്ന ഒരു അദ്ഭുത ലോകം. മാഡ്രിഡിലെ പ്രാഡോ ആൻഡ് റൈന സോഫിയ മിസ് ചെയ്യരുത്.

3. ഫ്രാൻസ് - മൊണാലിസയുടെ ഇരിപ്പിടം

ADVERTISEMENT

കലയുടെ കാര്യത്തിൽ ഫ്രാൻസിനെ പരാമർശിക്കാതിരിക്കാൻ ആർക്കും കഴിയില്ല. ലോകത്തിലെ ഏറ്റവും മൂല്യവത്തായ പെയിന്റിങ്  മൊണോലിസ ഇന്ന് ഈ രാജ്യത്താണ് പ്രദർശിപ്പിച്ചിരിക്കുന്നത്. അമൂല്യ കലയുടെ വേരുകൾ ആഴത്തിൽ ഇന്നും ഈ നാട്ടിലുണ്ട്. സ്പെയിനിൽ ജനിച്ച പാബ്ലോ പിക്കാസോ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രാൻസിൽ ചെലവഴിച്ചത് ആ രാജ്യത്തിന്റെ കലാ സംസ്കാരത്തോടുള്ള ഇഷ്ടം കൊണ്ടാണ് എന്നത് രസകരമാണ്. ഫ്രാൻസിലെ കലയുടെ കേന്ദ്രമാണ് പാരീസ്. പാരിസിലെ  ലൂവ്രിൽ  ആണ് മൊണാലിസ പ്രദർശിപ്പിച്ചിരിക്കുന്നത്.  ലോകത്തിലെ ഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.

പ്രഫഷനൽ ആർട്ടിസ്റ്റുകൾക്കായി ഇടയ്ക്കിടെ പ്രധാന കലാ പ്രദർശനങ്ങൾ ഇവിടെ നടക്കുന്നു. ഈ പ്രദർശനങ്ങൾ ഒരു കാലത്ത് മോണറ്റും സെസാനും ആരംഭിച്ച കലാപരമായ പാരമ്പര്യങ്ങൾ തുടരുകയും സമകാലീന സൃഷ്ടികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.

4. ലാറ്റിൻ അമേരിക്ക - എസെൻട്രിക് സ്ട്രീറ്റ് ആർട്ട് ബൗണ്ട്

ലാറ്റിൻ അമേരിക്കയ്ക്ക് അതിന്റേതായ ഒരു ശൈലി ഉണ്ട്. ഹവാനയിലെ മനോഹരമായ കലാസൃഷ്ടികൾ മാത്രമല്ല, പ്രാദേശിക സ്റ്റുഡിയോകളിൽ അവരുടെ സ്രഷ്ടാക്കളെയും നിങ്ങൾക്ക് കാണാം. മറ്റൊരു കലാപരമായ പ്രദേശം ക്യൂബയാണ്, അവിടെ കല എല്ലാ രൂപത്തിലുമുള്ള - പെയിന്റിങ്, പ്രിന്റ് വർക്ക് അല്ലെങ്കിൽ സെറാമിക്സ് - രാജ്യത്തിന്റെ സ്വത്വത്തെയും സമ്പന്നമായ സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു.

അർജന്റീനയിലെ ബ്യൂനസ് ഐറിസിലെത്തിയാൽ കല ആസ്വദിക്കാൻ മ്യൂസിയങ്ങളിൽ പോകേണ്ടതില്ല. ഇത് നഗരത്തിലുടനീളം, പ്രത്യേകിച്ച് തെരുവ് മതിലുകളിൽ യഥേഷ്ടം വീക്ഷിക്കാം. 

മെക്സിക്കോ  - നൂറ്റാണ്ടുകളിലൂടെയുള്ള കലാ സംസ്കാരം

മെക്സിക്കോയിലെ കലാ രംഗം രാജ്യം കടന്നുപോയ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. മെക്സിക്കൻ കല ഓരോ കാലഘട്ടത്തിലായി വികസിച്ചതാണ്. അത്  മെസോഅമേരിക്കൻ കാലഘട്ടം, കൊളോണിയൽ യുഗം, മെക്സിക്കൻ യുദ്ധം, സ്വാതന്ത്ര്യാനന്തരം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. നിരവധി പ്രധാന കലാകാരന്മാരുള്ള രാജ്യമാണത്.

മെക്സിക്കൻ വിപ്ലവത്തിന്റെ സമയത്ത് സമര മാർഗ്ഗമായി ഡീഗോ റിവേര, ജോസ് ക്ലെമൻറ് ഒറോസ്കോ, ഡേവിഡ് ആൽഫാരോ സിക്വീറോസ് എന്നിവർ കലയെ ഉപയോഗിച്ചു.

ഈ കലാകാരന്മാർ മ്യൂറലിസ്റ്റുകളായിരുന്നു, മെക്സിക്കൻ മ്യൂറലിസ്റ്റ് പ്രസ്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചവരാണിവർ. മെക്സിക്കോ സിറ്റിയിലെ  പ്രമുഖ സാംസ്കാരിക കേന്ദ്രമായ പാലാസിയോ ഡി ബെല്ലാസ് ആർട്സ് കാണാതെ യാത്ര അവസാനിപ്പിക്കരുത്.

 

അതിനാൽ ഈ വർഷത്തെ നിങ്ങളുടെ ആർട്ട് ചെക്ക്‌ലിസ്റ്റ് തയാറാക്കി വീട്ടിലെ ശൂന്യമായ ഭിത്തികൾ സുന്ദരമായ കലാസൃഷ്ടികൾ കൊണ്ട് നിറയ്ക്കാൻ ഒരുങ്ങാം.