നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങൾ പരസ്പരം അറിഞ്ഞ് യാത്രകൾ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഒാർക്കുമ്പോൾ മിക്കവരും ആ യാത്രയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും ആനന്ദകരവും സന്തോഷകരവുമായ മുഹൂർത്തങ്ങളിലൊന്നാണ് ഹണിമൂൺ യാത്രകൾ. വിവാഹത്തിനു മുന്നേ തന്നെ ഇഷ്ടപ്പെട്ടയിടങ്ങൾ പരസ്പരം അറിഞ്ഞ് യാത്രകൾ പ്ലാന്‍ ചെയ്യുന്നവരുമുണ്ട്. ചിലയിടത്തേക്കുള്ള യാത്രയ്ക്കായി വഹിക്കേണ്ടിവരുന്ന ഭീമമായ തുക ഒാർക്കുമ്പോൾ മിക്കവരും ആ യാത്രയിൽ നിന്നും പിന്നോട്ടു വലിയും.

വർഷങ്ങൾ എത്ര പോയാലും ഹണിമൂൺ യാത്രയിലെ കാഴ്ചകളും ഒാർമകളും ആരും മറക്കില്ല. മികച്ച ഹണിമൂൺ ഡെസിറ്റിനേഷനാണ് ബാലി. അതിമനോഹരമായ കടൽത്തീരങ്ങളും, കുന്നുകളും പർവതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലോലകളും, മഴക്കാടുകളും, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനിൽക്കുന്ന സമ്പന്നമായ സംസ്കാരവും നിറഞ്ഞ ബാലി വിനോദസഞ്ചാരികളുടെ പറുദീസയെന്നു പറയുന്നതിൽ തെറ്റില്ല.പോക്കറ്റ് കാലിയാക്കാതെ യാത്രചെയ്യാന്‍ പറ്റിയയിടമാണ് ബാലി.

ADVERTISEMENT

ഏത് കാലാവസ്ഥയിലും യാത്രചെയ്യാൻ പറ്റിയയിടമാണ് ബാലി. അങ്ങോട്ടേക്കും മടക്കയാത്രക്കുമായിഒരു മാസം മുമ്പേ തന്നെ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്താൽ യാത്രാ നിരക്ക് കുറഞ്ഞിരിക്കും. ടാക്സികളുടെ നിരക്കു ബാലിയിൽ കുറവാണ്. യാത്രികരുടെ ബജറ്റിന് അനുസരിച്ചുള്ള ഹോട്ടലുകളും ലഭ്യമാണ്.

ബാലിയുടെ ഉള്‍ഗ്രാമങ്ങള്‍ വളരെയധികം സുന്ദരമാണ്. കൊച്ചു വീടുകളും ശുദ്ധമായ തടാകങ്ങളും കണ്ട്, പ്രിയപ്പെട്ട ആളുടെ കയ്യും പിടിച്ച് അങ്ങനെ നടക്കാം. സമ്പന്നമായ സംസ്കാരവും പൈതൃകവുമുള്ള ബാലിയില്‍ എവിടെത്തിരിഞ്ഞാലും ക്ഷേത്രങ്ങള്‍ കാണാം. ബാലിയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ബെസാക്കി. മനോഹരമായ കൊത്തുപണികള്‍ ആണ് ഇവിടെ കാണാന്‍ സാധിക്കുക. മിക്ക ക്ഷേത്രങ്ങള്‍ക്കും എന്‍ട്രി ഫീ ഒന്നും ഈടാക്കുന്നില്ല.

ADVERTISEMENT

മസാജും സ്പാ ട്രീറ്റ്മെന്റുമെല്ലാം അധികം ചെലവില്ലാതെ തന്നെ ചെയ്യാന്‍ പറ്റുന്ന ഇടമാണ് ബാലി. ഹണിമൂണ്‍ കാലത്ത് കപ്പിള്‍ മസാജ്, കപ്പിള്‍ സ്പാ എന്നിവയൊക്കെ പരീക്ഷിക്കാം. കടലോരത്തിരുന്നു ഡിന്നര്‍ കഴിക്കുന്നത് മറ്റൊരു മനോഹരമായ അനുഭവമാണ്. കാന്‍ഡില്‍ ലൈറ്റിനൊപ്പം പ്രിയപ്പെട്ട ആളുടെ കണ്ണില്‍ നോക്കിയിരുന്ന് മനോഹരമായൊരു ഹണിമൂൺ ആഘോഷിക്കാം.