യാത്രകളിലൂെട മനോഹരങ്ങളായ സ്ഥലങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യാം. പുതിയ നാടിന്റെ സംസ്കാരവും ആളുകളെയുമൊക്കെ കാണുന്നതിലൂടെ ഒരുപാട് പഠിക്കുവാനും അറിയുവാനും സാധിക്കും. മലയാളത്തിലെ ഇൗ നടി യാത്രാപ്രേമിയാണെന്ന് സ്വന്തം യൂട്യബ് ചാനൽ കാണുന്നവർക്ക് മനസ്സിലാകും. അനുമോളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളിലൂടെ മനോഹരങ്ങളായ സ്ഥലങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യാം. പുതിയ നാടിന്റെ സംസ്കാരവും ആളുകളെയുമൊക്കെ കാണുന്നതിലൂടെ ഒരുപാട് പഠിക്കുവാനും അറിയുവാനും സാധിക്കും. മലയാളത്തിലെ ഇൗ നടി യാത്രാപ്രേമിയാണെന്ന് താരത്തിന്റെ യൂട്യബ് ചാനൽ കാണുന്നവർക്ക് മനസ്സിലാകും. അനുമോളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

സിനിമ പോലെ, അത്രയും തന്നെ പ്രാധാന്യം യാത്രകൾക്കും നൽകാറുണ്ട് താരം. യാത്രകളോടുള്ള കടുത്ത പ്രണയം തന്നെയാണ് അനുയാത്ര എന്ന വിഡിയോ ബ്ലോഗിന്റെ പിറവിക്ക് പിന്നിൽ. ഇൗ യാത്രാബ്ലോഗിന് ആരാധകരുമേറെയാണ്. അനുമോളുടെ യാത്രാവിശേഷങ്ങളിലേക്ക് കടക്കാം.

ADVERTISEMENT

കൊളംബോയിലെത്തിയാല്‍ താമസിക്കാന്‍ ഉഗ്രനൊരു ഹോം സ്‌റ്റേ പരിചയപ്പെടുത്തുകയാണ് അനുമോള്‍. തന്റെ ശ്രീലങ്കന്‍ യാത്രയ്ക്കിടെ താമസിച്ച ഗംഭീരമൊരു ഹോട്ടലാണത്. തനി ശ്രീലങ്കന്‍ സ്‌റ്റൈലില്‍ നിര്‍മിച്ചൊരു സ്ഥലമാണെങ്കിലും കണ്ടാല്‍ നമ്മുടെ നാട്ടിലെ ഒരു വീടുപോലെ തോന്നുമെന്ന് അനു പറയുമ്പോള്‍ ആ വിഡിയോയില്‍ നിന്നും വ്യക്തമാണ് ഈ കാര്യം.

ഹൈബറി എന്നാണ് അനുമോൾ താമസിച്ച ഹോട്ടലിന്റെ പേര്. ഒരു അമ്മയും മകളും നടത്തുന്ന ഹോട്ടലാണ് അതെങ്കിലും കണ്ടാല്‍ ഒരു ഹോംസ്‌റ്റേയാണെന്നേ തോന്നൂ. അത്രയ്ക്കും സൗഹാർദപരവും സുന്ദരവുമാണ് അവിടം.

ADVERTISEMENT

നിറയെ ചെടികളും പച്ചപ്പുല്ലും മരങ്ങളും നിറഞ്ഞ മുറ്റത്തുകൂടിയാണ് ഇവിടേക്ക് പ്രവേശിക്കേണ്ടത്. മൂന്നുനിലകളുള്ള ഒരു വീടിന്റെ മുകള്‍ ഭാഗത്തെ മുറിയായിരുന്നു അനുവിന്റേത്. വളരെ തന്‍മയത്വത്തോടുകൂടിയും ക്രിയാത്മകവുമായിട്ടാണ് ഓരോ മുറിയും ഒരുക്കിയിരിക്കുന്നതെന്ന് വ്യക്തം.

പ്രഭാത ഭക്ഷണമടക്കം എല്ലാം ശ്രീലങ്കന്‍ രീതിയില്‍ തന്നെ നിങ്ങള്‍ക്കവിടെ ലഭിക്കും. നേരത്തെ ആവശ്യപ്പെടണം എന്നുമാത്രം. വീടിന്റെ മുകള്‍ഭാഗം ഓട് മേഞ്ഞതാണ്. ശരിക്കും പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്നൊരു വീട്.

ADVERTISEMENT

കൊളംബോയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിച്ചിരിക്കണം എന്ന് അനു പറയുമ്പോള്‍ ഇനി ശ്രീലങ്കന്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ ഹൈബറി എന്ന പേര് മനസ്സില്‍ കുറിച്ചിട്ടുവേണം പോകാന്‍.