ആഗോള സമാധാന സൂചിക പുറത്തുവിട്ട പട്ടിക അനുസരിച്ച് 2020 ൽ സ്വിറ്റ്‌സർലൻഡ് യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ 122-ാം സ്ഥാനം നേടി. പ്രകൃതിദുരന്തങ്ങളുടെ ആവൃത്തി, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരം, കുറ്റകൃത്യങ്ങളുടെ തോത്, തീവ്രവാദ ഭീഷണികൾ തുടങ്ങി വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോള സമാധാന സൂചിക പുറത്തുവിട്ട പട്ടിക അനുസരിച്ച് 2020 ൽ സ്വിറ്റ്‌സർലൻഡ് യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യ 122-ാം സ്ഥാനം നേടി. പ്രകൃതിദുരന്തങ്ങളുടെ ആവൃത്തി, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ഗുണനിലവാരം, കുറ്റകൃത്യങ്ങളുടെ തോത്, തീവ്രവാദ ഭീഷണികൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുത്തായിരുന്നു റാങ്കിങ്.

ADVERTISEMENT

സ്വിറ്റ്സർലൻഡിന് 100 ൽ 93.4 സ്കോർ ലഭിച്ചു. ഈ സ്കോറിൽ എത്താൻ, ഗതാഗത അപകടങ്ങൾ, വാർഷിക വിനോദസഞ്ചാരികളുടെ എണ്ണം, യൂറോപ്യൻ കമ്മീഷന്റെ കരിമ്പട്ടികയിൽ വിമാനക്കമ്പനികളുടെ വ്യാപനം എന്നിവ ഉൾപ്പെടെ നാല് മാനദണ്ഡങ്ങൾ കണക്കിലെടുക്കുന്നു.

മഞ്ഞുമൂടിയ ആല്‍പ‌്സ് പര്‍വതനിരകള്‍ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സ്വിറ്റ്‌സർലൻഡിലെ  ചെറുനഗരമായ ലൂസേര്‍നില്‍ നിന്ന് 45 മിനിറ്റ് സഞ്ചരിച്ചാല്‍ എംഗല്‍ബെര്‍ഗ് എന്ന ബേസ്‌ക്യാംപായി. ഇവിടെ നിന്ന് കേബിള്‍കാറില്‍, സമുദ്ര നിരപ്പില്‍നിന്ന് 3200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആല്‍പ്‌സിന്‍റെ ഭാഗമായ ടൈറ്റ്ലിസ് പര്‍വതനിരയിലെത്താം. ആകാശത്തേക്ക് കുത്തനെ ഉയരുന്ന കേബിള്‍കാറില്‍ ഇരുന്ന് താഴ്‌വരയുടെ സുന്ദരദൃശ്യം കാണാം. ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന കേബിള്‍ കാര്‍ റിവോള്‍വിങ് റോട്ടയറിൽ നിന്ന് താഴ്‌വരയും മഞ്ഞുമലകളുടെ ഹിമഭംഗിയും ഒരു പോലെ ആസ്വദിക്കാം.

ADVERTISEMENT

റോട്ടയര്‍ വന്നു നില്‍ക്കുന്ന സ്ഥലത്തുനിന്ന് മഞ്ഞുപാളികളിലൂടെ നടന്നാല്‍ യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള തൂക്കുപാലത്തിലെത്താം. ഇവിടത്തെ വ്യൂ പോയിന്‍റില്‍ നിന്ന് ആല്‍പ്സിന്‍റെ സമ്പൂര്‍ണ കാഴ്ച ആസ്വദിക്കാന്‍ കഴിയും. ഇതിനടുത്തുള്ള ഐസ് ഫ്ളയറില്‍ ചെയര്‍ലിഫ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് കുറച്ചു ദൂരം മഞ്ഞുമലകളുടെ മുകളിലൂടെ യാത്ര ചെയ്യാം. തൊട്ടടുത്തുള്ള ഗ്ലേഷിയര്‍കേവ് ഐസ് കൊണ്ട് നിര്‍മ്മിച്ച ഒരു ഗുഹയാണ്. ധാരാളം ബോളിവുഡ് സിനിമാ ഷൂട്ടിങ്ങുകൾ നടന്നിട്ടുള്ള സ്ഥലമാണ് മൗണ്ട് ടൈറ്റ്ലിസ്. മൊത്തത്തിൽ സ്വിറ്റ്സർലൻഡ് ഭൂമിയിലെ സ്വർഗ്ഗം തന്നെയാണല്ലോ. 

മറ്റു രാജ്യങ്ങളുടെ കാര്യമോ?

ADVERTISEMENT

100 ൽ 91.1 എന്ന  സ്കോറുമായി സിംഗപ്പൂർ രണ്ടാം സ്ഥാനവും 92.7 സ്കോറുമായി നോർവേ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലക്സംബർഗ്, സൈപ്രസ്, ഐസ്‌ലൻഡ്, ഡെൻമാർക്ക്, പോർച്ചുഗൽ, ഫിൻലൻഡ്, ജപ്പാൻ എന്നിവയാണ് ആദ്യ 10 റാങ്കിനുള്ളിൽ വന്ന രാജ്യങ്ങൾ. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ യഥാക്രമം 14.8, 15.4, 21 സ്കോർ നേടി അവസാന മൂന്ന് സ്ഥാനങ്ങളിലെത്തി.

നിങ്ങളുടെ യാത്രാ പട്ടികയിൽ ഇവയിലേതു രാജ്യങ്ങളാണ് ഇനി ഇടംപിടിക്കുന്നത്?