ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം! ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം! ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള​ കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്. കോപി ലുവാക് എന്നറിയപ്പെടുന്ന കാപ്പിപൊടി ഒരു കിലോയ്‌ക്ക് 13,600 രൂപ മുതലാണ് വില. ഒരു കപ്പിന് 2,384 രൂപ എങ്കിലും കൊടുക്കണം. സിവറ്റ് കോഫി എന്നും അറിയപ്പെടുന്ന ഈ കാപ്പിപ്പൊടി  ഇന്ന് ലോകത്ത് പല ഭാഗത്തും ഉൽപാദിപ്പിക്കുന്നുണ്ട്. 

ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. വെരുക് തിന്നുകയും ദഹിക്കാതെ വിസർജ്ജിക്കുകയും ചെയ്യുന്ന കാപ്പിക്കുരു പൊടിച്ചാണ് ഇതുണ്ടാക്കുന്നത് എന്ന് കേട്ടാൽ ആരും മുഖം ചുളിക്കും. ഇന്തൊനീഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പീൻസിലും കിഴക്കൻ തിമൂറിലും ഇതുണ്ടാക്കുന്നുണ്ട്. 

ADVERTISEMENT

ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലെ കർഷകരാണ് കാപ്പിക്കുരു വെരുകിനെ കൊണ്ട്‌ തീറ്റിച്ച് വെരുകിന്റെ വിസർജ്യത്തിൽനിന്നു ദഹിക്കാത്ത കുരുക്കൾ ശേഖരിച്ച്‌ കാപ്പിയുണ്ടാക്കാൻ ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ അറേബ്യയിലെ യെമനിൽനിന്ന് ഡച്ചുകാർ ‘അറബിക കോഫി’ ഇന്തൊനീഷ്യയിൽ എത്തിച്ച കാലഘട്ടത്തിൽ തന്നെ ഇവിടുത്തുകാർ ഇത്തരത്തിലുള്ള വൈവിദ്ധ്യമാർന്ന കോഫിയുണ്ടാക്കാനും തുടങ്ങിയിരുന്നു എന്നാണ്‌ ചരിത്രം.

രാജ്യത്തെ പല ആളുകളും ഈ കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല. കോപി ലുവാക്കിന്ന് എതിരെ പല പ്രതിഷേധങ്ങളും ഇന്തൊനീഷ്യയിൽ ഉണ്ടായിട്ടുണ്ടെങ്കിലും വിദേശനാണ്യം നേടിത്തരുന്ന കോപി ലുവാക്‌ കൈവിടാൻ ഇവിടുത്തെ കർഷകർ തയാറാകുന്നില്ല. 

ADVERTISEMENT

കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്നതിനായി വന്യജീവിയായ സിവെറ്റിനെ കൂട്ടത്തോടെ കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് കൂട്ടിലടച്ച് വളർത്തുകയാണ് ഇവിടെ. തികച്ചും വൃത്തിഹീനവും അനാരോഗ്യപരവുമായ സാഹചര്യത്തിലാണ് ഈ മൃഗങ്ങൾ കഴിയുന്നത്. പലപ്പോഴും പോഷകാഹാരക്കുറവുമൂലം ഇവ കൂടുകളിൽ തളർന്നു കിടക്കുന്നതും കാണാം. വെരുകിനെ കൂട്ടിലിട്ടു വളർത്തി, കാപ്പിക്കുരു കഴിപ്പിച്ച്, കാഷ്ഠത്തിൽനിന്നു കാപ്പിക്കുരു സംസ്കരിച്ചെടുക്കുന്നത്  ഇന്തൊനീഷ്യയിലിപ്പോൾ വലിയ വ്യവസായമാണ്. 

രാത്രിയിൽ മാത്രം സഞ്ചരിക്കുന്ന ഈ മൃഗങ്ങളെ പകൽസമയങ്ങളിൽ വിനോദസഞ്ചാരികൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനും കച്ചവടക്കാർ മടിക്കാറില്ല.