മനുഷ്യരാശിക്ക് തന്നെ ഭീഷിണിയുയർത്തി അമേരിക്കയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രം വീണ്ടും തുറന്നു. കൊറോണ വൈറസ് ഉണ്ടായിതെന്ന് ശാസ്ത്രജ്ഞമാർ വിശ്വസിക്കുന്ന ചൈനയിലെ വിവിധയിനം ഇറച്ചി വിൽപന നടത്തിയിരുന്ന കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരാശിക്ക് തന്നെ ഭീഷിണിയുയർത്തി അമേരിക്കയുൾപ്പെടെ വിവിധ ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന  കൊറോണാവൈറസിന്റെ പ്രഭവകേന്ദ്രം വീണ്ടും തുറന്നു. കൊറോണ വൈറസ് ഉണ്ടായിതെന്ന് ശാസ്ത്രജ്ഞമാർ വിശ്വസിക്കുന്ന ചൈനയിലെ വിവിധയിനം ഇറച്ചി വിൽപന നടത്തിയിരുന്ന കുപ്രസിദ്ധ വെറ്റ് മാർക്കറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചതായി അമേരിക്കയിലെ വാർത്താ ചാനലായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആളുകൾക്ക് കഴിക്കാനുള്ള വവ്വാലുകളും ഈനാംപേച്ചികളും പട്ടിയിറച്ചിയും പാമ്പ് ഉൾപ്പെടയുള്ള എല്ലായിനം ഇഴ ജന്തുക്കളുടെയും മാംസവും എല്ലാം ഈ മാർക്കറ്റിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നു. ലോകം മുഴുവൻ കൊടുങ്കാറ്റിന്റെ വേഗതയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഈ മാർക്കറ്റിൽ നിന്നാണ് ജനങ്ങളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്.

ADVERTISEMENT

കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാർക്കറ്റ് പ്രവർത്തിക്കുന്നത്.