കോവിഡ് വൈറസ്സിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ച്, സ്വിസ്സ് ആൽപ്‌സിലെ 4,478 മീറ്റർ ഉയരമുള്ള പർവ്വതം വെള്ളിയാഴ്ച രാത്രി ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിച്ചു. ആല്‍പ്സ് പര്‍വതനിരകളുടെ ഭാഗമായ മാറ്റര്‍ഹോണ്‍ പര്‍വ്വത ശിഖരത്തിലാണ് വെളിച്ചം കൊണ്ടുള്ള ഈ വിസ്മയം തെളിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വൈറസ്സിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ച്, സ്വിസ്സ് ആൽപ്‌സിലെ 4,478 മീറ്റർ ഉയരമുള്ള പർവ്വതം വെള്ളിയാഴ്ച രാത്രി ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിച്ചു. ആല്‍പ്സ് പര്‍വതനിരകളുടെ ഭാഗമായ മാറ്റര്‍ഹോണ്‍ പര്‍വ്വത ശിഖരത്തിലാണ് വെളിച്ചം കൊണ്ടുള്ള ഈ വിസ്മയം തെളിഞ്ഞത്. സ്വിറ്റ്സർലൻഡിനും, ഇറ്റലിക്കും ഇടയിലുള്ള മാറ്റർഹോണിന്, പർവ്വതങ്ങളിലെ ലോകസുന്ദരി എന്നാണ് വിശേഷണം. സ്വിസ്സ് ലൈറ്റ് ആർട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററിന്റെ നേതൃത്വത്തിൽ, സെർമാറ്റ് ടൂറിസമാണ് പർവ്വതത്തിൽ ഭാരതത്തിൻറെ ത്രിവർണ വർണം തെളിയിച്ചത്. 

"ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, കൊറോണ പ്രതിസന്ധിയിൽ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. മാറ്റർഹോണിൽ തെളിയുന്ന ഇന്ത്യൻ പതാക, സ്വിറ്റസർലന്റിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും, ശക്തി പകരാനും ഉദ്ദേശിച്ചുള്ളതാണ്". സെർമാറ്റ് മാറ്റർഹോൺ ടുറിസം അതിന്റെ ഫേസ്ബുക്ക് പേജിൽ എഴുതി. 

ADVERTISEMENT

ഇന്ത്യയെക്കൂടാതെ യു എസ്, യു കെ, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ പതാകകളും ഇങ്ങനെ പ്രദര്‍ശിപ്പിച്ചവയില്‍ പെടുന്നു. സ്വിസ് ആൽപ്‌സിൽ അവധിക്കാല ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്ന നടത്തുന്ന സെർമാറ്റ് ടൂറിസം ഈ ഫോട്ടോകള്‍ അവരുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ്‌ ചെയ്തിരുന്നു. ഇന്ത്യന്‍ പതാകയുടെ ചിത്രം ഫേസ്ബുക്ക് പേജില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് സെര്‍മാറ്റ് ടൂറിസം ഇങ്ങനെ കുറിച്ചു;

“ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ കൊറോണ വൈറസ് പ്രതിസന്ധി നേരിടുകയാണ്. ഇത്രയും വലുപ്പമേറിയ ഒരു  രാജ്യത്ത് വെല്ലുവിളികളും വളരെ വലുതാണ്. നമ്മുടെ ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കാനും എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും ശക്തിയും പകരാനുമാണ് മാറ്റർഹോണിലെ ഈ ഇന്ത്യൻ പതാക.”സെർമാറ്റ് ടൂറിസത്തെ അഭിനന്ദിച്ചു സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് പങ്കുവെച്ചു. "ലോകം ഒത്തൊരുമിച് കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിലാണ്. മനുഷ്യത്വം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും". പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു

ADVERTISEMENT

1000 മീറ്ററിലധികം വിസ്തൃതിയിലാണ് ഇന്ത്യൻ പതാക പ്രകാശം പരത്തിയത്.നിരവധി പേര്‍ തത്സമയ വെബ്‌ക്യാം നെറ്റ്‌വർക്കിലൂടെയും ഈ കാഴ്ച കണ്ടു. 

മാർച്ച് 24 മുതലാണ് വിവിധ രാജ്യങ്ങളുടെ പതാകകളും മറ്റ് അടയാളങ്ങളും ചിഹ്നങ്ങളും മാറ്റര്‍ഹോണ്‍ മലനിരകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യന്‍ ബോളിവുഡ് താരങ്ങളുമടക്കം നിരവധി പേരാണ് സ്വിറ്റ്സർലൻഡിന്‍റെ ഈ സംരംഭത്തില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്നോട്ടു വന്നത്. 

ADVERTISEMENT

സ്വിറ്റ്സർലൻഡിലെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസിഡറായ രണ്‍വീര്‍ സിംഗ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു.അഭിഷേക് ബച്ചൻ ഉൾപ്പടെ ബോളിവുഡ് നടിമാരായ കത്രീന കയ്ഫ്‌, അനുഷ്ക ശര്‍മ്മ എന്നിവരും ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.