ലോക്ഡൗൺ മൂലം ഏറെ വലഞ്ഞത് യാത്രാപ്രേമികളാണ്. മുൻകൂട്ടി പദ്ധതികൾ തയാറാക്കിയതു പോലെ യാത്ര പോകാൻ കഴിയാത്ത അവസ്ഥയിലാണ് സഞ്ചാരപ്രിയരെല്ലാം. വെർച്വൽ ടൂറുകൾക്കു പ്രാധാന്യമേറുന്നത് ഇപ്പോഴാണ്. വീട്ടിലിരുന്നു കൊണ്ട് തന്നെ കാണാൻ ആഗ്രഹിച്ച നാട്ടിലെ കാഴ്ചകളെല്ലാം കൺമുമ്പിൽ തെളിയും. ദൃശ്യങ്ങൾക്കൊപ്പം വിവരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ മൂലം ഏറെ വലഞ്ഞത് യാത്രാപ്രേമികളാണ്. മുൻകൂട്ടി പദ്ധതികൾ തയാറാക്കിയതു പോലെ യാത്ര പോകാൻ കഴിയാത്ത അവസ്ഥയിലാണ് സഞ്ചാരപ്രിയരെല്ലാം. വെർച്വൽ ടൂറുകൾക്കു പ്രാധാന്യമേറുന്നത് ഇപ്പോഴാണ്. വീട്ടിലിരുന്നു കൊണ്ട് തന്നെ കാണാൻ ആഗ്രഹിച്ച നാട്ടിലെ കാഴ്ചകളെല്ലാം കൺമുമ്പിൽ തെളിയും. ദൃശ്യങ്ങൾക്കൊപ്പം വിവരണങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ നേരിൽ കാണുന്ന അതേ പ്രതീതി തന്നെ കാഴ്ചക്കാരനു ലഭിക്കുകയും ചെയ്യും. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോൾ വെർച്വൽ ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇസ്രയേലും അത്തരത്തിലൊരു വെർച്വൽ യാത്രയുമായി തങ്ങളുടെ രാജ്യത്തിലെ മനോഹരമായ കാഴ്ചകളിലേക്ക് യാത്രികരെ സ്വാഗതം ചെയ്യുകയാണ്.

ധാരാളം കഥകളും ചരിത്രവും പറയാൻ കഴിയുന്ന നാടാണ് ഇസ്രയേൽ. ലക്ഷക്കണക്കിനു തീർഥാടകരും സഞ്ചാരികളും ഓരോ വർഷവും ഇവിടെ എത്താറുണ്ട്. എന്നാൽ ഇത്തവണ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു കൊണ്ട് കോവിഡ് 19 പടരുന്നതോടെ രാജ്യകവാടങ്ങളെല്ലാം അടിച്ചിട്ടിരിക്കുകയാണ്. ജെറുസലം, ടെൽ അവീവ്, ജെറുസലം പഴയ നഗരം, ദ് വെസ്റ്റേൺ വാൾ, ദ് ടെംപിൾ മൗണ്ട്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ, മ്യൂസിയങ്ങള്‍ തുടങ്ങി അനവധി വിശേഷപ്പെട്ട നഗരങ്ങളും കാഴ്ചകളും ആ നാടിനു സ്വന്തമായുണ്ട്. വെർച്വൽ ടൂറിലൂടെ ഇത് കാണുവാനും ആസ്വദിക്കുവാനും കഴിയുന്നതാണ്.

ADVERTISEMENT

ഇസ്രയേലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ടെൽ അവീവ്. നടന കലകളുടെ പ്രഭവ കേന്ദ്രമായ ഈ നഗര സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നതു മനോഹരമായ ബീച്ചുകളാണ്. ധാരാളം സഞ്ചാരികളെത്തുന്ന എലിയറ്റിലെ ബീച്ചുകളും ഉറങ്ങാത്ത തെരുവു വീഥികളും ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു കാണാം. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മ്യൂസിയം സ്ഥിതി ചെയ്യുന്നതും ടെൽ അവീവിലാണ്. മ്യൂസിയത്തിന്റെ അകകാഴ്ചകൾ വിസ്മയിപ്പിക്കുന്നതാണ്. കൂടെ അക്കാലഘട്ടത്തെക്കുറിച്ചുള്ള അറിവും പ്രദാനം ചെയ്യും. പൗരാണിക കാലം മുതലുള്ള പല വിശേഷാൽ കാഴ്ചകളും അന്നാട്ടിലെയും പുറം നാടുകളിലെയും കലാസൃഷ്ടികളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വെർച്വൽ ടൂറിന്റെ ഭാഗമായാൽ ഈ കാഴ്ചകളെല്ലാം കാണാവുന്നതാണ്.

ഇസ്രയേലിലെ പ്രധാനപ്പെട്ട കലാകാരന്മാരുടെ സൃഷ്ടികളെല്ലാം പ്രദർശിപ്പിച്ചിട്ടുള്ള നഹൂം ഗറ്റ്മാൻ മ്യൂസിയം ഓഫ് ആർട്ടും വെർച്വൽ ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഹൂം ഗറ്റ്മാന്റെ പ്രധാനപ്പെട്ട കലാസൃഷ്ടികളെല്ലാം തന്നെ ഇവിടെയുണ്ട്. വിശുദ്ധ നാടിന്റെ തിരുശേഷിപ്പുകളെല്ലാം പ്രദർശിപ്പിച്ചിട്ടുള്ള, ധാരാളം പുരാവസ്തുക്കളും കലാസൃഷ്ടികളും കാണുവാൻ കഴിയുന്ന ഇസ്രയേൽ മ്യൂസിയം ഇൻ ജെറുസലം ഇവിടെ എത്തുന്നവരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നാണ്. ജൂതൻമാരുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കൾ ഇവിടെ കാണുവാൻ കഴിയും. ദാവീദിന്റെ ഗോപുരം എന്നറിയപ്പെടുന്ന ടവർ ഓഫ് ഡേവിഡ് മ്യൂസിയവും ഇസ്രയേലിലെ കാഴ്ചകളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരിടമാണ്. പുരാതന ഇസ്രായേലിന്റെ സ്മരണ ഉണർത്തുന്ന അകകാഴ്ചകളാണ് ഈ മ്യൂസിയത്തിന്റെ പ്രധാന പ്രത്യേകത.

ADVERTISEMENT

ക്രിസ്തു ദേവനുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങൾ, പ്രധാനപ്പെട്ട നഗരങ്ങൾ, വെസ്റ്റേൺ വാൾ ടണൽ, ഗലീലി കടൽ തീരം തുടങ്ങി കണ്ടാൽ മതിവരാത്തത്രയും കാഴ്ചകൾ സമ്മാനിക്കാൻ കഴിയുന്ന നാടാണ് ഇസ്രയേൽ. ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമ പേജുകളിലുമെല്ലാം വിർച്വൽ യാത്രയുടെ ലിങ്കുണ്ട്. ലോക്ഡൗൺ കാലത്തു വീട്ടിലിരുന്നു തന്നെ ഇസ്രയേൽ സന്ദർശനം നടത്തി വരാം.

English Summary: Israel Virtual Tour