കൊറോണ തകര്‍ത്ത യാത്രാ സ്വപ്നങ്ങള്‍ ഓണ്‍ലൈനിലൂടെ പൂവണിയിക്കാന്‍ ഒരുങ്ങുകയാണ് യു എസ് ട്രാവല്‍ അസോസിയേഷന്‍. ഈ വര്‍ഷത്തെ നാഷണല്‍ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വീക്കിനോടനുബന്ധിച്ച് സഞ്ചാരികള്‍ക്കായി വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഇവര്‍. പ്രോഗ്രാമിന്റെ ഭാഗമായി ഈ വരുന്ന മേയ് അഞ്ചിന് ആദ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ തകര്‍ത്ത യാത്രാ സ്വപ്നങ്ങള്‍ ഓണ്‍ലൈനിലൂടെ പൂവണിയിക്കാന്‍ ഒരുങ്ങുകയാണ് യുഎസ് ട്രാവല്‍ അസോസിയേഷന്‍. ഈ വര്‍ഷത്തെ നാഷണല്‍ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വീക്കിനോടനുബന്ധിച്ച് സഞ്ചാരികള്‍ക്കായി വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഇവര്‍.

പ്രോഗ്രാമിന്റെ ഭാഗമായി ഈ വരുന്ന മേയ് അഞ്ചിന് ആദ്യത്തെ വെര്‍ച്വല്‍ റോഡ്‌ ട്രിപ്പ്‌ നടത്തും. ലോകമാകെ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയുടെ പ്രാധാന്യം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയും യാത്രാമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് യുഎസ് ട്രാവല്‍ അസോസിയേഷന്‍റെ പ്രധാന ലക്ഷ്യം. 'സ്പിരിറ്റ്‌ ഓഫ് ട്രാവല്‍' എന്നതാണ് ഈ വര്‍ഷത്തെ തീം. 

ADVERTISEMENT

“മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു സാമൂഹിക വെല്ലുവിളിക്കിടയിലാണ് ഈ വർഷത്തെ നാഷണല്‍ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വീക്ക് നടക്കുന്നത്. നമ്മുടെ രാജ്യത്തേക്കുള്ള യാത്ര കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്ന് അല്‍പ്പനേരത്തേക്ക് ഒന്ന് നിര്‍ത്തി ചിന്തിക്കാന്‍ ഈ അവസരം ഉചിതമാണ്” യു‌എസ് ട്രാവൽ‌ പ്രസിഡന്റും സി‌ഇ‌ഒയുമായ റോജർ‌ ഡോ പറഞ്ഞു. ഈ സമയത്ത് യാത്രയുടെ സാമ്പത്തികവും സാംസ്കാരികവുമായ പ്രാധാന്യത്തെ വിലമതിക്കുകയും അത് ആഘോഷിക്കുകയും ചെയ്യുന്നത് മുമ്പത്തേക്കാളും നിർണ്ണായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് അഞ്ചിന് കിഴക്കൻ തീരത്ത് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ടൂർ രാത്രി 9 മണിക്ക് പശ്ചിമതീരത്ത് അവസാനിക്കും. ഇതില്‍ പങ്കെടുക്കാനായി ഓരോ സംസ്ഥാനത്തിനും പ്രത്യേകം സമയം നല്‍കിയിട്ടുണ്ട്. ഈ സമയത്ത് വിര്‍ച്വല്‍ റോഡ്‌ ട്രിപ്പ്‌ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സഞ്ചാരികള്‍ക്കും യാത്രാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കാനുള്ള അവസരവുമുണ്ട്. 

ADVERTISEMENT

സഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്ന ആളുകള്‍ക്കായി തങ്ങള്‍ പോരാടുന്നതിന്‍റെ ഓർമ്മപ്പെടുത്തലാണ് നാഷണല്‍ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം വീക്കെന്ന് ഡോ പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക വീണ്ടെടുക്കലില്‍ യാത്രയ്ക്കും ടൂറിസത്തിനും ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

English Summary: Vitural Road Trip In US