സഞ്ചാരികളുടെ പ്രിയപ്പെട്ട ‍ഡെസ്റ്റിനേഷനുകളിലൊന്നാണ് െഎസ്‍‍ലന്‍ഡ്.അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ , ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഐസ്‌ലൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി എത്ര വൈവിധ്യം നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ ഐസ്‌ലൻഡിൽ വരണം. സന്ദർശകരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികളുടെ പ്രിയപ്പെട്ട ‍ഇടങ്ങളിലൊന്നാണ് െഎസ്‍‍ലന്‍ഡ്. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ, ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഐസ്‌ലൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി എത്ര വൈവിധ്യം നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ ഐസ്‌ലൻഡിൽ വരണം.

സന്ദർശകരെ ആകർഷിക്കുന്നത് ഐസ്‌ലൻഡിന്റെ ഭൂപ്രകൃതിയാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും ലാവാ ഫീൽഡും ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും ഹോട് സ്പ്രിങ്‌സും ഗെയ്സറും ബ്ലാക്ക് സാൻഡ് ബീച്ചുകളും ഐസ്‌ബർഗുകളും ബ്ലൂ ലഗൂൺ എന്ന ജിയോ തെർമൽ പൂളും സീൽ വാച്ചിങ്ങും ഗ്രഹങ്ങളെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ഹൈലാൻഡ് റീജിയനും ബേർഡ് വാച്ചിങ്ങും അതിൽ പ്രധാനപ്പെട്ടതാണ്.

ADVERTISEMENT

സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒരുപാട് ഇടങ്ങൾ ഐസ്‌ലൻഡിൽ ഉണ്ടെങ്കിലും ഐസ്‌ലാൻഡിന്റെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത ആകർഷണങ്ങളിൽ ഒന്നാണ് ഗെയ്‌സിർ. ഭൂമിയുടെ അടിത്തട്ടിൽ തിളച്ചു പൊങ്ങി 10 മീറ്റർ ഭൗമ ഉയരത്തിൽ വരെ എത്തുന്ന ഒരു ജിയോതെർമൽ പ്രതിഭാസമാണ് െഗയ്സിർ. ഉദ്ദേശം മുകളിലേക്കു ചീറ്റിത്തെറിക്കുന്ന ചൂടു നീരുറവയുടെ കാഴ്ചയും പല നിറങ്ങൾ കലർന്ന തടാകങ്ങളുമൊക്കെ ആരെയും ആകർഷിക്കും. ഐസ്‌ലാൻഡിലെ ഏറ്റവും പ്രധാന ഗെയ്സറുകളിലൊന്നാണ് സ്ട്രോക്കൂർ. ഓരോ 6 മുതൽ 10 മിനിറ്റിലും 15-20 മീറ്റർ ഉയരത്തില്‍ ഇത് പൊട്ടിത്തെറിക്കും. ഹോക്കദലൂർ താഴ്‍‍വരയിലാണ് മനോഹരമായ സ്ട്രോക്കൂർ സ്ഥിതി ചെയ്യുന്നത്.

അതിശയങ്ങളുടെ നാടാണ് ഐസ്‌ലൻഡ്. സാനേഫെൽസ് ഐസ്‌ലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. അവിടെ ഒരു വലിയ തടാകമുണ്ട് പച്ചയും നീലയും കലർന്ന നിറം. പണ്ടെങ്ങോ ആകാശത്തു നിന്ന് ഉൽക്ക പതിച്ച് രൂപപ്പെട്ടതാണ് ഈ തടാകം! ഐസ്‌ലൻഡിലെ  കെർലിംഗർഫ്ജോളിൽ അങ്ങിങ്ങായി തിളച്ചു പൊങ്ങുന്ന മലനിരകളും അതിനിടയിലൂടെ ചുട്ടു പൊള്ളുന്ന കുഞ്ഞരുവികൾ ഒഴുകുന്നതുമൊക്കെ കാണാം. ഹോട് സ്പ്രിങ് മൂലമാണ് ഈ അരുവികളിലെ ജലത്തിന് ചൂടനുഭവപ്പെടുന്നത്. ഹോട് സ്പ്രിങ് അരുവികളിലെ ജലത്തിൽ സൾഫൈഡ് അംശം അടങ്ങിയിരിക്കുന്നു. സൾഫൈഡ് ഗന്ധം അവിടെ മുഴുവൻ അനുഭവപ്പെടാം. വേനൽകാലത്ത്, അവിടെ മഞ്ഞുപാളികൾ ഏതാണ്ട് ഉരുകിത്തീരും. ശൈത്യകാലത്തും ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളത്തിന് ചൂടാണ്. ഐസ്‌ലൻഡിലെ ഹോട്ട് വാട്ടർ നദികളിൽ കുളിക്കുന്നത് ഒരനുഭവം തന്നെയാണ്.

ADVERTISEMENT

സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട അതിശയ നാടാണ് െഎസ്‍‍ലന്‍ഡ്.സന്ദർശകരെ ആകർഷിക്കുന്നത് ഐസ്‌ലൻഡിന്റെ ഭൂപ്രകൃതി തന്നെയാണ്.