വൈന്‍ എന്നത് ഒരു വികാരമാണ്... കയ്യില്‍ വൈന്‍ ഗ്ലാസും പിടിച്ച് അരണ്ട മഞ്ഞ വെട്ടത്തില്‍ ശബ്ദം താഴ്ത്തി ഏറ്റവും പ്രിയപ്പെട്ട ആളോട് സംസാരിക്കുന്നതും പതിയെ ഉയരുന്ന സംഗീതത്തിനൊപ്പം ഒന്നിച്ച് ചുവടുകള്‍ വയ്ക്കുന്നതുമെല്ലാം മിക്കവരുടെയും ഫാന്റസിയായിരിക്കും. വൈന്‍ കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അവയുടെ

വൈന്‍ എന്നത് ഒരു വികാരമാണ്... കയ്യില്‍ വൈന്‍ ഗ്ലാസും പിടിച്ച് അരണ്ട മഞ്ഞ വെട്ടത്തില്‍ ശബ്ദം താഴ്ത്തി ഏറ്റവും പ്രിയപ്പെട്ട ആളോട് സംസാരിക്കുന്നതും പതിയെ ഉയരുന്ന സംഗീതത്തിനൊപ്പം ഒന്നിച്ച് ചുവടുകള്‍ വയ്ക്കുന്നതുമെല്ലാം മിക്കവരുടെയും ഫാന്റസിയായിരിക്കും. വൈന്‍ കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈന്‍ എന്നത് ഒരു വികാരമാണ്... കയ്യില്‍ വൈന്‍ ഗ്ലാസും പിടിച്ച് അരണ്ട മഞ്ഞ വെട്ടത്തില്‍ ശബ്ദം താഴ്ത്തി ഏറ്റവും പ്രിയപ്പെട്ട ആളോട് സംസാരിക്കുന്നതും പതിയെ ഉയരുന്ന സംഗീതത്തിനൊപ്പം ഒന്നിച്ച് ചുവടുകള്‍ വയ്ക്കുന്നതുമെല്ലാം മിക്കവരുടെയും ഫാന്റസിയായിരിക്കും. വൈന്‍ കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈന്‍ എന്നത് ഒരു വികാരമാണ്... കയ്യില്‍ വൈന്‍ ഗ്ലാസും പിടിച്ച് അരണ്ട മഞ്ഞ വെട്ടത്തില്‍ ശബ്ദം താഴ്ത്തി ഏറ്റവും പ്രിയപ്പെട്ട ആളോട് സംസാരിക്കുന്നതും പതിയെ ഉയരുന്ന സംഗീതത്തിനൊപ്പം ഒന്നിച്ച് ചുവടുകള്‍ വയ്ക്കുന്നതുമെല്ലാം മിക്കവരുടെയും ഫാന്റസിയായിരിക്കും. 

വൈന്‍ കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അവയുടെ ജന്മസ്ഥലങ്ങള്‍ എവിടെയായിരിക്കാം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവസരം കിട്ടിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച വൈന്‍ തോട്ടങ്ങള്‍ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ നിറഞ്ഞ ഏഴു മുന്തിരിത്തോട്ടങ്ങള്‍...

ADVERTISEMENT

ഡോറോ വാലി, പോര്‍ച്ചുഗല്‍ 

2001 ൽ യുനെസ്കോയുടെ ലോക പൈതൃക അംഗീകാരം ലഭിച്ച ഡോറോ വാലി വീഞ്ഞിന് മാത്രമല്ല, സുസ്ഥിര വിനോദസഞ്ചാരത്തിനും വെൽനസ് റിട്രീറ്റുകൾക്കും പേരു കേട്ടതാണ്.ഡെസേർട്ട് വൈനായി ഉപയോഗിക്കുന്ന മധുരമേറിയ ചുവപ്പു വൈനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വടക്കൻ പോർച്ചുഗലിലെ വൈനറികൾ ഏറെ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ വൈൻ പ്രദേശങ്ങളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്ന ഡോറോ താഴ്വരയിൽ മുന്തിരിത്തോട്ടങ്ങള്‍ക്കിടയില്‍ താഴ്‌വരയുടെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഡോറോ നദിയുടെ കാഴ്ച സുന്ദരമാണ്. 

ലാ റയോജ, സ്പെയിന്‍ 

ഓജാ നദിയുടെ പേരില്‍ നിന്നാണ് ലാ റയോജയ്ക്ക് ആ പേര് ലഭിച്ചത്. പുരാതനവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവിടുത്തെ വൈൻ നിർമ്മാണ രീതി. ലോകം മുഴുവന്‍ പേരു കേട്ട ചുവന്ന റയോജ വൈനുകൾ‌ ഉൽ‌പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. ഫലങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും സമ്പൂര്‍ണ്ണമായ മിശ്രണമാണ് ഈ വൈനുകള്‍.

ADVERTISEMENT

സ്റ്റെല്ലാർ വൈൻ നിർമ്മാണത്തിനൊപ്പം പ്രദേശത്തിന്റെ സാംസ്കാരിക അനുഭവങ്ങളും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. പച്ചപ്പു നിറഞ്ഞ മെഡിറ്ററേനിയൻ വനങ്ങളും ഉയർന്ന പർവതനിരകളും ആകർഷകമായ കോട്ടകളുമെല്ലാം ചേര്‍ന്ന ഈ ഐബീരിയൻ പ്രദേശം യാത്രികരുടെ കണ്ണിനുല്‍സവമാണ്.

മാൽബറോ, ന്യൂസിലാന്റ്

പുതുതലമുറയിലെ ഏറ്റവും മികച്ച ഉത്പാദിപ്പിക്കുന്ന വൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നായി ഈയടുത്ത കാലത്തായി ഉയർന്നുവന്ന പ്രദേശമാണ് ന്യൂസിലാന്റിലെ സൗത്ത് ഐലൻഡിലുള്ള മാൽബറോ.   

മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ താഴ്വരകളും അതിമനോഹരമായ ജലാശയങ്ങളും നിറഞ്ഞ വരെ ഈ പ്രദേശം വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്. ലഹരിയുണര്‍ത്തുന്ന വെളുത്ത വൈനുകള്‍ക്കൊപ്പം ലോകത്തിലെ തന്നെ ഏറ്റവും രുചികരമായ സമുദ്രവിഭവങ്ങളും പരീക്ഷിക്കാം. 

ADVERTISEMENT

മെൻഡോസ, അർജന്റീന 

ആൻ‌ഡീസ് പർ‌വ്വതനിരയുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന  അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ വൈൻ‌ മേഖലയിലാണ്  രാജ്യത്തെ മൊത്തം വൈൻ‌ ഉൽ‌പാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നടക്കുന്നത്. 

സമുദ്രനിരപ്പിൽ നിന്ന് 2,000 മുതൽ 3,600 അടി വരെ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മുന്തിരിത്തോട്ടങ്ങളില്‍ ഒന്നാണ് ഇവിടെയുള്ളത്.  മുന്തിരിത്തോട്ടങ്ങള്‍ക്ക് പുറമേ പര്‍വ്വതങ്ങളും തെളിഞ്ഞ ആകാശവുമെല്ലാമായി ഗ്രാമീണത നിറഞ്ഞു തുളുമ്പുന്ന മെൻഡോസയുടെ സ്വര്‍ഗ്ഗീയ സൗന്ദര്യവും പേരു കേട്ടതാണ്. 

പാസോ റോബിൾസ്, കാലിഫോർണിയ 

കാലിഫോര്‍ണിയയിലെ ഏറ്റവും സുന്ദരമായ വൈന്‍ പ്രദേശമാണ്  പാസോ റോബിൾസ്. ഇവിടത്തെ 250-ലധികം വൈനറികളിൽ നിന്നും മുന്തിരിയില്‍ നിന്നുണ്ടാക്കുന്ന 60 ലധികം വൈവിധ്യങ്ങളും എണ്ണമറ്റ മിശ്രിതങ്ങളും പിറവിയെടുക്കുന്നു. 

മുന്തിരിവള്ളികളില്‍ പൊതിഞ്ഞ കുന്നുകളും  പ്രകൃതിദത്തമായ ചൂടുനീരുറവകളുമെല്ലാം ഈ പ്രദേശത്തിന്‍റെ പ്രത്യേകതകളാണ്. നാവില്‍ കപ്പലോടിക്കുന്ന ഇവിടത്തെ രുചി വൈവിധ്യങ്ങളും പരീക്ഷിക്കേണ്ടതു തന്നെയാണ്. 

സ്റ്റെല്ലൻബോഷ്, ദക്ഷിണാഫ്രിക്ക 

വെളുത്തതും ചുവന്നതുമായ വൈനുകള്‍ ഒരേ സമയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സുഖകരമായ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ വിറ്റികൾച്ചറൽ സ്‌കൂളുകളിൽ ഒന്നായ സ്റ്റെല്ലൻബോഷ് സർവകലാശാലയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ വാസസ്ഥലമായ സ്റ്റെല്ലൻബോഷ്, വിശാലമായ തുറസ്സായ സ്ഥലങ്ങളും ഫലഭൂയിഷ്ഠമായ കുന്നുകളും താഴ്വരകളുമെല്ലാം ചേര്‍ന്ന് അതിമനോഹരമായ പ്രദേശമാണ്. 

ടസ്കാനി, ഇറ്റലി 

മധ്യ ഇറ്റലിയിലെ ടൈറേനിയൻ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ വൈൻ പ്രദേശമാണിത്. മരതകക്കുന്നുകളും ടസ്‌കൻ സൈപ്രസ് മരങ്ങളുടെ സുന്ദരമായ കാഴ്ചകളും നിറഞ്ഞ ഇവിടെ വെള്ളയും ചുവപ്പും വൈനുകള്‍ ഉൽ‌പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ചുവന്ന വൈനിനാണ് പ്രശസ്തി കൂടുതല്‍. ചിയാന്തി, സാങ്കിയോവസ് വൈവിധ്യങ്ങൾക്ക് പേരുകേട്ടതാണ് ടസ്കാനി പ്രദേശം.