ഒറ്റ ടിക്കറ്റെടുത്താൽ ഇറ്റലിയിലെ ഒട്ടുമിക്ക കാഴ്ചകളും ആസ്വദിക്കാം. കേൾക്കുമ്പോൾ അതിശയം തോനുന്നുണ്ടാല്ലേ? ഒറ്റ യാത്രയിൽ ഇരുപത്തഞ്ചോളം ദേശീയോദ്യാനങ്ങളെ കോർത്തിണക്കിയുള്ള യാത്രയ്ക്കായി ഇറ്റാലിയൻ സർക്കാരിന്റെ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികൾക്കായി എല്ലാ ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിച്ചൊരു ഹൈക്കിങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ടിക്കറ്റെടുത്താൽ ഇറ്റലിയിലെ ഒട്ടുമിക്ക കാഴ്ചകളും ആസ്വദിക്കാം. കേൾക്കുമ്പോൾ അതിശയം തോനുന്നുണ്ടാല്ലേ? ഒറ്റ യാത്രയിൽ ഇരുപത്തഞ്ചോളം ദേശീയോദ്യാനങ്ങളെ കോർത്തിണക്കിയുള്ള യാത്രയ്ക്കായി ഇറ്റാലിയൻ സർക്കാരിന്റെ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികൾക്കായി എല്ലാ ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിച്ചൊരു ഹൈക്കിങ്. അതാണ് ആശയം.യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ സ്ഥലങ്ങളും ഈ യാത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ഇറ്റാലിയൻ ഭാഷയിൽ സെന്റിയോ ഡീ പാർച്ചി എന്നറിയപ്പെടുന്ന ട്രയൽ ഓഫ് പാർക്കുകൾ. മനോഹരമായ ഡോളോമൈറ്റുകളിലൂടെ കാൽനടയാത്രക്കാർക്കും പോകാം. നിലവിൽ നടപ്പാത 7000 കിലോമീറ്റർ നീളമുള്ളതാണെന്നും കാലത്തിനനുസരിച്ച് ഇത് കൂടുതൽ വിപുലീകരിക്കുമെന്നും റിപ്പോർട്ടുണ്ട്

ADVERTISEMENT

കൊറോണ എന്ന മഹാമാരിയിൽ നിന്നും രാജ്യം കരകയറികൊണ്ടിരിക്കുകയാണ്.  ഇൗ അവസരത്തിൽ ടൂറിസം വളർച്ചയ്ക്കുള്ള പ്രചോദനെ കൂടിയാകും ഇങ്ങനെയൊരു പദ്ധതി. എന്നുമുതലാണ് ഈ യാത്ര തുടങ്ങുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇറ്റലിയിലേക്ക് യാത്ര നടത്തുന്ന സഞ്ചാരികൾക്ക് ഒറ്റ യാത്ര കൊണ്ട് രാജ്യം മുഴുവൻ ചുറ്റിയടിക്കുവാനുള്ള അവസരമാണിത്. ആൽപ്സ് മലനിരകളിൽ നിന്നും തുടങ്ങുന്ന യാത്ര സാർഡിനിയയിൽ അവസാനിക്കും.

യാത്രയുടെ വിശദവിവരങ്ങളും പ്ലാനുകളുമൊക്കെ ഉടൻ തന്നെ ഇറ്റാലിയൻ ടൂറിസം വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.