സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് ചിലങ്ക. വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു ചുവടുവച്ചത്. ശാലീന സൗന്ദര്യവും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് ചിലങ്കയെ പ്രേക്ഷകർക്കു പ്രിയങ്കരിയായത്. വിവാഹശേഷം വീണ്ടും

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് ചിലങ്ക. വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു ചുവടുവച്ചത്. ശാലീന സൗന്ദര്യവും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് ചിലങ്കയെ പ്രേക്ഷകർക്കു പ്രിയങ്കരിയായത്. വിവാഹശേഷം വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് ചിലങ്ക. വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു ചുവടുവച്ചത്. ശാലീന സൗന്ദര്യവും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് ചിലങ്കയെ പ്രേക്ഷകർക്കു പ്രിയങ്കരിയായത്. വിവാഹശേഷം വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് ചിലങ്ക. വിനയൻ സംവിധാനം ചെയ്ത ‘ലിറ്റിൽ സൂപ്പർമാൻ’ എന്ന സിനിമയിലൂടെയാണു ചിലങ്ക അഭിനയജീവിതത്തിലേക്കു ചുവടുവച്ചത്. ശാലീന സൗന്ദര്യവും തന്മയത്വത്തോടെയുള്ള അഭിനയവുമാണ് ചിലങ്കയെ പ്രേക്ഷകർക്കു പ്രിയങ്കരിയായത്. വിവാഹശേഷം വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ് താരം. സീരിയലും അഭിനയവും അല്ലാതെ യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കുവാനും ചിലങ്കയ്ക്ക് പ്രിയമാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ച് ചിലങ്ക മനോരമ ഓൺലൈനിനോടു പറയുന്നു.

കേരളത്തിലും ഇന്ത്യയിലുമായി നിരവധിയിടത്തേക്ക് ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും യാത്ര ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കലാകാരിയായതിനാൽ നിരവധിയിടങ്ങളിലേക്ക് പ്രതീക്ഷിക്കാതെ പോകുവാൻ സാധിച്ചിട്ടുണ്ട്. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര നടത്താനും കാഴ്ചകൾ ആസ്വദിക്കുവാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. യാത്രയോടുള്ള എന്റെ പ്രണയം ഇരട്ടിച്ചത് ഭർത്താവ് രഞ്ജിത് ജീവിതത്തിലേക്കു കടന്നുവന്നതോടെയാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതെയുള്ളൂ. ഷൂട്ടും തിരക്കും കാരണം അധികസ്ഥലങ്ങളിലേക്ക് യാത്ര നടത്താൻ സാധിച്ചിട്ടില്ലെങ്കിലും പോയ യാത്രകളൊക്കെയും മറക്കാനാവില്ല.

ADVERTISEMENT

വിവാഹ ശേഷമുള്ള ആദ്യ യാത്ര

ഒരിക്കലും മറക്കാനാവാത്ത യാത്ര മലേഷ്യൻ ട്രിപ്പായിരുന്നു. ശരിക്കും വിസ്മയിപ്പിച്ചു എന്നു തന്നെ പറയാം. എന്നെ ഏറെ ആകർഷിച്ചത് ജെന്റിങ് ഹൈലാൻഡും ചൈനീസ് ടെംപിളുമായിരുന്നു. മലേഷ്യയിലെ ഒരുപാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഞങ്ങൾ പോയിരുന്നു. കൗതുകം ജനിപ്പിക്കുന്ന കാഴ്ചകളായിരുന്നു, ഒപ്പം നാവിൽ കൊതിയുണർത്തുന്ന വിഭവങ്ങളുമുണ്ട്.. മലേഷ്യ സഞ്ചാരപ്രിയരുടെ സ്വപ്‍നമെന്നത് സത്യമാണ്. ആരെയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. സൂക്ഷിച്ചു പണം ചെലവാക്കിയാൽ കീശ കാലിയാകാതെ കണ്ടുവരാൻ കഴിയുന്ന ഒരു ഏഷ്യൻ രാജ്യമാണ്. 

ക്വാലലംപുർ നഗരത്തിൽനിന്നു െജന്റിങ് ഹൈലാൻഡ്‌സിലേക്കുള്ള യാത്ര അടിപൊളിയാണ്. പുൽമേടുകളും ഇടതൂർന്ന നിത്യഹരിത മഴക്കാടുകളുമാണ് ഇരുവശവും. മലമുകളിൽ‍ ഒറ്റപ്പെട്ട ഒരു വിനോദനഗരത്തിൽ എത്തിച്ചേരാനായി കാടിനു മുകളിലൂടെയുള്ള കേബിൾ കാർ സംവിധാനവുമുണ്ട്. ആ യാത്രയാണ് ഏറെ കൗതുകകരം. മലേഷ്യയിലെ കാസിനോയും സൂപ്പറായിരുന്നു. ആദ്യമായാണ് കാസിനോയിൽ കയറുന്നത്.ശരിക്കും അദ്ഭുതമായി തോന്നി. ജീവിതത്തിൽ മറക്കാനാവാത്തതാണ് മലേഷ്യൻ ട്രിപ്.ഒറ്റനിമിഷം കൊണ്ട് ഒരാളെ കോടീശ്വരനാക്കാനും പാപ്പരാക്കാനും കഴിയുന്നിടമാണ് കാസിനോകള്‍. ഞാൻ ആദ്യമായാണ് കാസിനോ സന്ദർശിക്കുന്നത്. സത്യത്തിൽ എനിക്ക് ആ കാഴ്ചകൾ അദ്ഭുതമായാണ് തോന്നിയത്.ചൂതുകളിയുടെ ഹരത്തിനൊപ്പം അത്യാഡംബരങ്ങളുടെ കേന്ദ്രം കൂടിയാണ് പല കാസിനോകളും. അങ്ങനെയൊരു കാസിനോ ആയിരുന്നു മലേഷ്യയിലെ കാസിനോ ‍ഡി ജെന്റിങ്.

മലേഷ്യയെ അറിയാം

ADVERTISEMENT

മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവർ. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികൾ സ്വന്തമായുണ്ട് ഈ മനുഷ്യനിർമിതിയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവർ ആണ്.

ലങ്കാവി യാത്രയും അടിപൊളിയായിരുന്നു.ഭീമൻ പരുന്തിന്റെ പ്രതിമയുള്ള ഈഗിൾ സ്ക്വയർ കാഴ്ച രസകരമായിരുന്നു. കടലിനെ അഭിമുഖീകരിച്ച് ചിറകു വിരിച്ചു നിൽക്കുന്ന പരുന്തിന്റെ കൂറ്റൻ പ്രതിമ. ഇവിടെ ചിത്രങ്ങൾ എടുക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ധാരാളം സന്ദർശകർ എത്തുന്നുണ്ട്.

മേലക 

2008 ൽ യുനെസ്കോ ലോക പൈതൃക സൈറ്റായി മേലകയെ പട്ടികപ്പെടുത്തിയിരുന്നു. സാംസ്കാരികമായി സമ്പന്നമായ ഒരു നഗരമാണിത്. സന്ദർശനത്തിനായി നിരവധി ചരിത്ര സൈറ്റുകളും ഇവിടെയുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇവിടം. ശാന്തവും സമാധാനപരവുമായ പ്രഭാവലയം പ്രദാനം ചെയ്യുന്ന ഒരു ചെറിയ നദിയും നഗരത്തിലൂടെ ഒഴുകുന്നു. സാംസ്കാരിക ആകർഷണങ്ങൾ കൂടാതെ ധാരാളം നല്ല ഭക്ഷണസാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു നഗരമാണ് മേലക. മലേഷ്യയിലെ ഒരുപാട് ഇഷ്ടപ്പെട്ട കുറെ ഇടങ്ങളിലേക്ക് എനിക്ക് യാത്ര ചെയ്യാനായി. തീരുന്നില്ല ഇനിയുമുണ്ട് കാഴ്ചകൾ.ജലാൻ പെറ്റാലിങ് സ്ട്രീറ്റ്, .ജലാൻ ദമൻസാര ദേശീയ മ്യൂസിയം, വും കെ എൽ ടവർ, സീ അക്വാറിയം, ബാട്ടു ഗുഹ,  പെനാങ്,  കുച്ചിങ്, ജോർജ് ടൗൺ, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന കാഴ്ചകൾ.

ADVERTISEMENT

തണുപ്പുള്ള ഉൗട്ടി

തണുപ്പിന്റെ പുതപ്പണിഞ്ഞ ഉൗട്ടിയാത്രയും രസകരമായിരുന്നു. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. മലനിരകളുടെ രാജ്ഞി. നാരോ ഗേജ് തീവണ്ടിയാണ് ഇവിടുത്തെ ഹൈലൈറ്റ്. മേട്ടുപ്പാളയം– ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്. നീലഗിരി മൗണ്ടന്‍ റെയില്‍വേ, ഡൊഡ്ഡാബെട്ടാ പീക്ക്, ഊട്ടി ലേക്ക്, അവലാഞ്ചേ ലേക്ക്, ഊട്ടി ഗവണ്‍മെന്റ് ഗാര്‍ഡന്‍, സെന്റ് സ്റ്റീഫന്‍ ചര്‍ച്ച് തുടങ്ങിയവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഞങ്ങളുടെ ഉൗട്ടിയാത്രയും എനിക്ക് പ്രിയപ്പെട്ടതാണ്. 

ഷൂട്ടും തിരക്കുമൊക്കെ കഴിഞ്ഞ് ഒരുപാട് യാത്രകൾ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. അപ്രതീക്ഷിതമായി എത്തിയ കൊറോണ കാരണം എല്ലാ യാത്രകളും ഒഴിവാക്കേണ്ടി വന്നു. കൊറോണ മാറിയിട്ട് മുടങ്ങിയ യാത്രകളൊക്കെ നടത്തണം.– ചിലങ്ക പറയുന്നു.