കൊറോണ വൈറസിന്റെ പുതിയ തിരമാലയിൽ ആടിയുലയുകയാണ് ചൈന. കൊറോണ വീണ്ടും പിടിമുറുക്കുന്നതിനാൽ ചൈനയിലെ ബീജിങ് വിമാനത്താവളം വീണ്ടും അടച്ചു പൂട്ടി. ബീജിങ്ങിനകത്തും പുറത്തുമുള്ള 60% വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസിന്റെ പുതിയ തിരമാലയിൽ ആടിയുലയുകയാണ് ചൈന. കൊറോണ വീണ്ടും പിടിമുറുക്കുന്നതിനാൽ ചൈനയിലെ ബീജിങ് വിമാനത്താവളം വീണ്ടും അടച്ചു പൂട്ടി. ബീജിങ്ങിനകത്തും പുറത്തുമുള്ള 60% വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ADVERTISEMENT

ചൈനയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള 1255 വിമാനങ്ങൾ നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കിയിരിക്കുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത്  പകർച്ചവ്യാധി വീണ്ടും തലപൊക്കിത്തുടങ്ങിയതിനാലാണ് നഗരത്തിലേക്കും പുറത്തേക്കും ഉള്ള യാത്ര പരിമിതപ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ADVERTISEMENT

ജൂൺ 17 ലെ കണക്കനുസരിച്ച് 31 പുതിയ കേസുകൾ ബീജിങ്ങിലെ ആരോഗ്യ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യ പകർച്ചവ്യാധി നിയന്ത്രിച്ചതിനുശേഷം രാജ്യം ഇപ്പോൾ രണ്ടാമത്തെ അണുബാധയെ ഭയപ്പെടുന്നുവെന്നു വേണം കരുതാൻ. സമൂഹ വ്യാപനം തടയുന്നതിനായി നഗരത്തിലെ 30 ലധികം റെസിഡൻഷ്യൽ ഏരിയകൾ മുമ്പത്തേപ്പോലെ അടച്ചു പൂട്ടിയിരിക്കുകയാണ്. 

ADVERTISEMENT

ഒരു വൻകിട ഭക്ഷ്യ വിപണിയിൽ‌ വൈറസ് വ്യാപനം ആരംഭിച്ചതായിട്ടാണ് കണ്ടെത്തൽ. അതു കൊണ്ട് മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ബീജിങ് നഗരത്തിലെ സ്കൂളുകൾ പോലും അടച്ചുപൂട്ടുകയും സർക്കാർ സാമൂഹിക വിദൂര നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.