അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമായ ഉഷ്‌വായ നഗരത്തിനാണ്‌ ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്നുള്ള ബഹുമതി. മാത്രമല്ല, അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഉഷ്‌വായ. പർവതങ്ങളും കടലും ബീഗിൾ ചാനലും അതിരിടുന്ന അതിമനോഹരമായ ഈ

അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമായ ഉഷ്‌വായ നഗരത്തിനാണ്‌ ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്നുള്ള ബഹുമതി. മാത്രമല്ല, അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഉഷ്‌വായ. പർവതങ്ങളും കടലും ബീഗിൾ ചാനലും അതിരിടുന്ന അതിമനോഹരമായ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമായ ഉഷ്‌വായ നഗരത്തിനാണ്‌ ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്നുള്ള ബഹുമതി. മാത്രമല്ല, അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഉഷ്‌വായ. പർവതങ്ങളും കടലും ബീഗിൾ ചാനലും അതിരിടുന്ന അതിമനോഹരമായ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ജന്റീനയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പ്രവിശ്യയായ ടിയേറ ഡെല്‍ ഫ്യുയെഗോയുടെ തലസ്ഥാനമായ ഉഷ്‌വായ നഗരത്തിനാണ്‌ ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്നുള്ള ബഹുമതി. മാത്രമല്ല, അർജന്റീനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ഉഷ്‌വായ. പർവതങ്ങളും കടലും ബീഗിൾ ചാനലും അതിരിടുന്ന അതിമനോഹരമായ ഈ നഗരം പ്രകൃതിസൗന്ദര്യത്തിനും സമുദ്രജീവിതക്കാഴ്ചകള്‍ക്കുമെല്ലാം പേരു കേട്ടതാണ്. 

ഉഷ്‌വായയുടെ ചരിത്രം

ADVERTISEMENT

1884 ഒക്ടോബർ 12 -നാണ് കൊമോഡോറോ അഗസ്റ്റോ ലാസെറിന്‍റെ നേതൃത്വത്തിലുള്ള സംഘം ബീഗിൾ ചാനലിന്‍റെ തീരത്ത് ഉഷ്‌വായ നഗരവും ഭരണകൂടവും സ്ഥാപിച്ചത്. അന്ന് ആദ്യമായി ഈ പ്രദേശത്ത് അർജന്റീനയുടെ പതാക ഉയർന്നു. അക്കാലത്ത് നൂറുകണക്കിന് ആളുകള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോൾ ആയിരക്കണക്കിന് സ്ഥിരവാസികളുണ്ട്. കൂടാതെ, പ്രതിവർഷം അയ്യായിരത്തോളം സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു. 

മാര്‍ഷ്യല്‍ പര്‍വതനിരകള്‍ 

ഉഷ്‌വായയ്ക്ക് വടക്കായി ബീഗിള്‍ ചാനല്‍ തീരത്തിന് സമാന്തരമായി കിടക്കുന്ന മാര്‍ഷ്യല്‍ പര്‍വതനിരകളാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. ഉഷ്‌വായയില്‍നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഉഷ്‌വായയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന 900 മീറ്റര്‍ നടത്തം ആണ് ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രധാന ഇനം. മഞ്ഞുകാലത്താണ് എത്തുന്നതെങ്കില്‍ ആൽപൈൻ സ്കീയിങ്, സ്നോബോർഡ് എന്നിവയിലെല്ലാം ഒരു കൈ നോക്കാം. വേനൽക്കാലത്താവട്ടെ കാൽനടയാത്രയും ട്രെക്കിങ്ങുമെല്ലാം നടത്താം.

കഥ പറയും തീരങ്ങളും നഗരക്കാഴ്ചകളും

ADVERTISEMENT

ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ളതും മനോഹരവുമായ നിരവധി ഇടങ്ങള്‍ ഉഷ്‌വായ നഗരത്തിലുണ്ട്. തികച്ചും പ്രകൃതിദത്തമായി നിര്‍മിച്ചിരിക്കുന്നതും പക്ഷികൾ കൂടു കൂട്ടുന്നതുമായ 'നാച്ചുറൽ അർബൻ റിസർവ്' ജലാശയം ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണമാണ്. പ്രകൃതിയില്‍ അലിഞ്ഞുചേര്‍ന്ന് നഗരക്കാഴ്ചകള്‍ കണ്ടിരിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

ബീഗിൾ ചാനലിന്‍റെ തീരത്ത് ഒരു നൂറ്റാണ്ടിലേറെയായുള്ള കപ്പല്‍ച്ചേതത്തിന്‍റെ അവശിഷ്ടങ്ങളാണ് 'സെന്റ് ക്രിസ്റ്റഫർ' എന്നറിയപ്പെടുന്നത്. വെള്ളത്തിൽ മുങ്ങിയ മോണ്ടെ സെർവാന്റസ് എന്ന കപ്പലിനെ സഹായിക്കാനായി എത്തിയ കപ്പലായിരുന്നു അത്. നിർഭാഗ്യവശാൽ ഇതും തകരുകയായിരുന്നു. ഇപ്പോള്‍ ഈ അവശിഷ്ടങ്ങള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. 

ഉഷ്‌വായയില്‍ നിന്നുള്ള തനത് ഉല്‍പന്നങ്ങള്‍ വാങ്ങണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 25 ഡി മായോ സ്ക്വയറിലുള്ള ക്രാഫ്റ്റ്സ് ഫെയര്‍ സന്ദര്‍ശിക്കാം. പ്രാദേശികമായി നിര്‍മ്മിച്ച കരകൗശല വസ്തുക്കളും കൈകൊണ്ട് നെയ്ത തുണിത്തരങ്ങളും കമ്പിളി ഉൽപന്നങ്ങളും വിവിധ തരം കല്ലുകളുമെല്ലാം ഇവിടെ ലഭ്യമാണ്.

ഉഷ്‌വായയിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടു പോകരുതാത്ത ഒരിടമാണ് ‘ബിയൻ‌വെനിഡോസ് എ ലാ സിയുഡാഡ് ഡെൽ ഫിൻ ഡെൽ മുണ്ടോ’ (ലോകത്തിന്‍റെ അവസാനത്തിലേക്ക് സ്വാഗതം) എന്ന് ആലേഖനം ചെയ്തിരിക്കുന്ന പ്രശസ്തമായ ബോര്‍ഡ്. നഗരത്തിന്‍റെ മുഖമുദ്രകളിലൊന്നായ ഈ ബോര്‍ഡിനു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനും മറ്റുമായി നിരവധി ആളുകളാണ് ഇവിടെയെത്താറുള്ളത്.

ADVERTISEMENT

'അന്റാര്‍ട്ടിക്കയിലേക്കുള്ള കവാടം' എന്നും ഉഷ്‌വായ അറിയപ്പെടുന്നു. 

ടിയറ ഡെൽ ഫ്യൂഗോ നാഷനൽ പാർക്ക്, ലപറ്റായ ബേ എന്നിവയാണ് പ്രസിദ്ധമായ മറ്റു രണ്ടു ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ഹൈവേ വഴിയോ 'എന്‍ഡ് ഓഫ് വേൾഡ് ട്രെയിൻ' (ട്രെൻ ഡെൽ ഫിൻ ഡെൽ മുണ്ടോ) വഴിയോ പാർക്കിലെത്താം. യമന, ഇംഗ്ലിഷ്, അർജന്റീന സെറ്റിൽമെന്റുകളുടെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ഒരു മ്യൂസിയവും ഉഷ്‌വായയിലുണ്ട്.

ഹാർബർട്ടൺ, ബ്രിജസ് ഫാമിലി കോമ്പൗണ്ട്, എസ്റ്റാൻസിയ ഹാർബർട്ടൺ എന്നിവിടങ്ങളിൽനിന്നു ദിവസേന ബസും ബോട്ട് ടൂറുകളും ഉണ്ട്. ലെസ് എക്ലയേഴ്സ് ലൈറ്റ്ഹൗസ് ഈ യാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു പ്രധാന കാഴ്ചയാണ്. 

ലോകത്തിന്‍റെ അവസാന ഭാഗത്തേക്ക് എങ്ങനെ ചെന്നെത്താം?

ചിലെയിലെ സാന്റിയാഗോ, ബ്യൂനസ് ഐറിസിലെ എൽ കാലഫേറ്റ് എന്നിവിടങ്ങളിൽ നിന്ന് ഉഷ്‌വായയിലെ മാൽവിനാസ് അർജന്റീനാസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനങ്ങളുണ്ട്. 

English Summary: Ushuaia Southernmost City in World