ദക്ഷിണ പസഫിക്കിന്റെ ഹൃദയവും ആത്മാവുമായ ഒരു ദ്വീപസമൂഹമുണ്ട്, ഫ്രഞ്ച് പോളിനേഷ്യ ഉൾപ്പെടുന്ന ദ്വീപുകളുടെ ശൃംഖലയായ തഹിതി. വെള്ള മണൽ വിരിച്ച കടലോരങ്ങളും ആളൊഴിഞ്ഞതും ശാന്തവുമായ ചെറു ദ്വീപുകളുമെല്ലാം ഉൾപ്പെടുന്ന 118 ദ്വീപുകൾ ചേർന്നതാണീ മനോഹര ദ്വീപ സമൂഹം. വിനോദ സഞ്ചാരികളുടെ പറുദീസയെന്ന് നിസംശയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദക്ഷിണ പസിഫിക്കിന്റെ ഹൃദയവും ആത്മാവുമായ ഒരു ദ്വീപസമൂഹമുണ്ട്, ഫ്രഞ്ച് പോളിനേഷ്യ ഉൾപ്പെടുന്ന ദ്വീപുകളുടെ  ശൃംഖലയായ തഹിതി. വെള്ളമണൽ വിരിച്ച കടലോരങ്ങളും ആളൊഴിഞ്ഞതും ശാന്തവുമായ ചെറു ദ്വീപുകളുമെല്ലാം ഉൾപ്പെടുന്ന 118 ദ്വീപുകൾ ചേർന്നതാണീ മനോഹര ദ്വീപ സമൂഹം. വിനോദ സഞ്ചാരികളുടെ പറുദീസയെന്ന് നിസ്സംശയം വിളിക്കാവുന്ന തഹിതി അറിയപ്പെടുന്നത് പസിഫിക്കിന്റെ രാജ്ഞിയെന്നാണ്. 

ADVERTISEMENT

ലൊസാഞ്ചലസ്, കലിഫോർണിയ, ഓസ്‌ട്രേലിയയിലെ സിഡ്നി എന്നിവയ്ക്കിടയിലാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. തഹിതി ദ്വീപിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗം തഹിതി ന്യൂ എന്നും ചെറുതും തെക്കുകിഴക്കൻ ഉപദ്വീപുമായ ഭാഗം തഹിതി ഇതി എന്നും എന്നറിയപ്പെടുന്നു. ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഒരോഹെന പർവതം ഉൾപ്പെടെ നിർജീവമായ മൂന്ന് അഗ്നിപർവതങ്ങളാണ് തഹിതി ന്യൂവിലെ ആകർഷണങ്ങൾ. 

പപ്പീറ്റ്

ADVERTISEMENT

ഫ്രഞ്ച് പോളിനേഷ്യയുടെ സാമ്പത്തിക കേന്ദ്രമായ തഹിതിയുടെ തലസ്ഥാനമാണ് പപ്പീറ്റ്. എല്ലാ ഫ്ലൈറ്റുകളും ഇവിടുത്തെ രാജ്യാന്തര വിമാനത്താവളം വഴി വരുന്നതിനാൽ, നിങ്ങളുടെ തഹിതി അവധിക്കാലം പപ്പീറ്റിൽ ആരംഭിച്ച് അവസാനിപ്പിക്കാം. ഈ പ്രദേശത്തെ ശാന്തവും ആളൊഴിഞ്ഞതുമായ ചില ദ്വീപുകളിൽ നിന്ന് തഹിതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം. അതിശയകരവും സൗകര്യപ്രദവുമായ  റിസോർട്ടുകൾ ലഭ്യമായതിനാൽ, താമസം ആഡംബരപൂർവം തന്നെ ആഘോഷിക്കാം.

ബോറ ബോറ

ADVERTISEMENT

ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ദ്വീപാണ് ഓവർ വാട്ടർ ബംഗ്ലാവുകൾക്കും തികഞ്ഞ സൗന്ദര്യത്തിനും പേരുകേട്ട ബോറ ബോറ. പേൾ ഓഫ് ദ് പസിഫിക്' എന്നാണ് ഈ ദ്വീപിനെ വിളിക്കുന്നതുതന്നെ. ലോകത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളും റിസോർട്ടുകളും നിറഞ്ഞ ബോറ ബോറ മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടം കൂടിയാണ്. 

മൂരിയ

പപ്പീറ്റിൽ നിന്ന് 30 മിനിറ്റ് മാത്രം അകലെയുള്ള മനോഹര ദ്വീപാണ് മൂരിയ. ഒരല്പം സാഹസികത കൂടി അവധിക്കാലത്ത് ഉദ്ദേശിക്കുന്നവർക്ക് ഈ ദ്വീപ് നല്ല തിരഞ്ഞെടുപ്പാണ്. വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റീസ് കൂടുതൽ ഇവിടെയാണ് നടത്തപ്പെടുന്നത്. അതിസുന്ദരമായ പർവതങ്ങളും അവയ്ക്ക് താഴെയുള്ള പൈനാപ്പിൾ തോട്ടങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളിൽ ചിലതുമാത്രം.