‘ഞങ്ങൾ യാത്ര ചെയ്തുകൊണ്ടേയിരിക്കുകയാണ്’ – പറയുന്നത് 25 കാരി ക്രിസ്റ്റൽ ഡ്രിങ്ക്വാൾട്ടര്‍. ജീവിതപങ്കാളിയായ 26 കാരി ജാസ്മിൻ കാനിങ്ങിനൊപ്പം യാത്രക്കായി ഡിസൈന്‍ ചെയ്ത കിടിലന്‍ വാനില്‍ ലോകം കറങ്ങുകയാണ് ക്രിസ്റ്റല്‍. അവരുടെ പ്രിയപ്പെട്ട രണ്ടു നായകളും കൂട്ടിനുണ്ട്. ‘യാത്രകള്‍ ഒരുപാടുണ്ട് ചെയ്യാന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞങ്ങൾ യാത്ര ചെയ്തുകൊണ്ടേയിരിക്കുകയാണ്’ – പറയുന്നത് 25 കാരി ക്രിസ്റ്റൽ ഡ്രിങ്ക്വാൾട്ടര്‍. ജീവിതപങ്കാളിയായ 26 കാരി ജാസ്മിൻ കാനിങ്ങിനൊപ്പം യാത്രക്കായി ഡിസൈന്‍ ചെയ്ത കിടിലന്‍ വാനില്‍ ലോകം കറങ്ങുകയാണ് ക്രിസ്റ്റല്‍. അവരുടെ പ്രിയപ്പെട്ട രണ്ടു നായകളും കൂട്ടിനുണ്ട്.

‘യാത്രകള്‍ ഒരുപാടുണ്ട് ചെയ്യാന്‍. യാത്രകളില്‍ നായകളെയും ഒപ്പം കൂട്ടാം, എത്ര നേരം വേണമെങ്കിലും യാത്ര ചെയ്യാം, ആവശ്യമുള്ളിടത്തോളം സമയം എവിടെ വേണമെങ്കിലും ചെലവഴിക്കാം’ വാൻ ജീവിതത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ക്രിസ്റ്റല്‍ പറയുന്നു.

ADVERTISEMENT

വാനിനുള്ളില്‍ സ്വപ്നവീടൊരുക്കിയ കഥ

2018 മേയിലാണ് ഈ വാന്‍ ഇവര്‍ സ്വന്തമാക്കിയത്. തങ്ങളുടെയും പട്ടിക്കുട്ടികളായ ഇസിയുടെയും ബെല്ലയുടെയും സൗകര്യങ്ങള്‍ക്കനുസൃതമായി ഈ വാന്‍ ഒന്ന് മിനുക്കിയെടുത്തു. പ്ലമിങ്ങും വയറിങ്ങും ഉൾപ്പെടെ ഇന്റീരിയർ എല്ലാം പരസഹായം കൂടാതെ ഇരുവരും ചേര്‍ന്നു ചെയ്യുകയായിരുന്നു. ഏകദേശം ഒന്‍പതു മാസത്തെ മോടി പിടിപ്പിക്കലിനു ശേഷം ഒരു വീടിനുള്ളില്‍ വേണ്ട മിക്കവാറും എല്ലാ സൗകര്യങ്ങളും വാനിനുള്ളില്‍ ഒരുങ്ങി. 

ADVERTISEMENT

വാനിലെ മുഴുവന്‍ സ്ഥലവും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. പിന്‍വാതില്‍ തുറന്നാല്‍ രണ്ടു ബെഞ്ചുകള്‍ കാണാം. രാത്രി കട്ടിലായി മാറുന്ന ഈ ബെഞ്ചുകളിലാണ് ഇരുവരുടെയും ഉറക്കം. ഇതിനടിയിലെ സ്റ്റോറേജ് സ്പേസില്‍ ബാറ്ററി, ഫ്യൂസ് ബോക്സ് മുതലായ ഇലക്ട്രിക്കല്‍ സാമഗ്രികള്‍ സൂക്ഷിക്കുന്നു. കിച്ചന്‍ സിങ്കും പൈപ്പും ഗ്യാസ് സ്റ്റവും റഫ്രിജറേറ്ററും ഉള്‍പ്പെടെ കിടിലന്‍ അടുക്കളയും സജ്ജീകരിച്ചിട്ടുണ്ട്. 

നീണ്ട യാത്രകള്‍ വേണ്ടി വരുമ്പോള്‍ ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്റര്‍ ഏറെ ഉപകാരപ്രദമാണ്. 127 ലീറ്ററോളം കുടിവെള്ളവും ഇതില്‍ സൂക്ഷിക്കാം. അതിനാല്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി ഇടയ്ക്കിടെ നിര്‍ത്തേണ്ടി വരുന്നില്ല. നായ്ക്കളുടെ ഭക്ഷണവും മറ്റും സൂക്ഷിക്കാന്‍ ഒരു ചെറിയ കലവറ പോലുള്ള ഭാഗവും ഇതിനുള്ളില്‍ ഉണ്ട്. വാന്‍ വൃത്തിയായി സൂക്ഷിക്കാനായി ഒരു സോളാര്‍ ഷവറും വച്ചിട്ടുണ്ട്. എന്നാല്‍ വാനിനുള്ളില്‍ ബാത്‌റൂമും ടോയ്‌ലറ്റും ഇല്ല. ഈ വാനിന്‍റെ ഒരുവിധം എല്ലാ റിപ്പയറിങ് പണികളും ഇവര്‍ തന്നെയാണ്. 

ADVERTISEMENT

പാതിവഴിയില്‍ നിര്‍ത്തിയ ആദ്യയാത്ര

2019 ജനുവരിയിലായിരുന്നു ഈ വാനിലെ ആദ്യ യാത്ര. ഒന്റാറിയോയിലെ വീട്ടിൽനിന്ന് യുഎസിലേക്കായിരുന്നു അത്. അര്‍ജന്റീനയായിരുന്നു ലക്ഷ്യം. വെസ്റ്റ്‌ കോസ്റ്റും നെവാഡയും യൂട്ടയുമെല്ലാം കടന്ന് നേരേ മെക്സിക്കോയിലേക്ക്. അവിടെ മൂന്നു മാസത്തോളം തങ്ങി. ഗ്വാട്ടിമാലയായിരുന്നു അതിനു ശേഷം അവര്‍ പ്ലാന്‍ ചെയ്തത്.

യുഎസിലും കാനഡയിലും കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സമയത്ത് ഗ്വാട്ടിമാലയിലായിരുന്നു ഇവര്‍. മെക്സിക്കോയിൽനിന്ന് ഗ്വാട്ടിമാലയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ വൈറസിന്‍റെ ആദ്യവാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നെങ്കിലും അവര്‍ യാത്ര നിര്‍ത്തിയില്ല. ഗ്വാട്ടിമാലയിലാകട്ടെ, കൊറോണ മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം അവര്‍ക്ക് യാത്ര തുടരാന്‍ പറ്റിയില്ല. അവിടെ ഒരു സുഹൃത്തിന്‍റെ ഫാമില്‍ ഒരാഴ്ചയോളം തങ്ങി. അതിനു ശേഷമാണ് തുടര്‍യാത്രയ്ക്കുള്ള അനുമതി ലഭിക്കുന്നത്. അങ്ങനെ ഒരാഴ്ചക്കുള്ളില്‍ എവിടെയും നിര്‍ത്താതെ ഇരുവരും കാനഡയിൽ തിരിച്ചെത്തി. 

ഇപ്പോള്‍ കാനഡയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലാണ് യാത്ര. വൈറസ് മൂലമുള്ള നിയന്ത്രണങ്ങള്‍ അവസാനിച്ചതിന് ശേഷം, മുടങ്ങിപ്പോയ അർജന്റീന യാത്ര പുനരാരംഭിക്കാനാണ് പ്ലാന്‍.

English Summary : A couple drove from Guatemala to Canada in their renovated van