സഞ്ചാരികള്‍ക്ക് അദ്ഭുതം പകരുകയാണ് ചൈനയുടെ തെക്കൻ പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിൽ പുതുതായി തുറന്ന ചില്ലുകൊണ്ടു നിര്‍മ്മിച്ച നീളന്‍ പാലം. ലിയാൻ‌ഷുവിലെ ഹുവാങ്‌ചുവാൻ മലയിടുക്കുകള്‍ക്കിടയിലായി 526 മീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാലത്തിന് നിലവിൽ 'ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് പാലം' എന്നൊരു റെക്കോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ചാരികള്‍ക്ക് അദ്ഭുതം പകരുകയാണ് ചൈനയുടെ തെക്കൻ പ്രവിശ്യയായ ഗുവാങ്‌ഡോങ്ങിൽ പുതുതായി തുറന്ന ചില്ലുകൊണ്ടു നിര്‍മിച്ച നീളന്‍ പാലം. ലിയാൻ‌ഷുവിലെ ഹുവാങ്‌ചുവാൻ മലയിടുക്കുകള്‍ക്കിടയിലായി 526 മീറ്റർ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാലത്തിന് നിലവിൽ 'ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് പാലം' എന്നൊരു റെക്കോർഡ് കൂടിയുണ്ട്.

കണ്ണിനു കുളിരായി മനോഹരമായ പര്‍വതക്കാഴ്ചകൾ സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ഈ പാലം, ലിയാൻജിയാങ് നദിക്ക് മുകളിലൂടെയാണ് നിർമിച്ചിരിക്കുന്നത്. ഈ ജൂലൈ 18 ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പാലം തുറന്നതിന് തൊട്ടുപിന്നാലെ 'ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്ലാസ് പാല'മെന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇതിനെ തേടിയെത്തി.

ADVERTISEMENT

4.5 സെന്റിമീറ്റർ വീതം കട്ടിയുള്ള മൂന്നു ലാമിനേറ്റഡ് ഗ്ലാസ് പാളികൾ ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഒരേ സമയം അഞ്ഞൂറു പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നാല് ഒബ്സര്‍വേഷന്‍ ഡെക്കുകള്‍ ഈ പാലത്തിലുണ്ട്. കാൽനടയാത്രയ്ക്ക് മാത്രമേ ഇത് ഉപയോഗിക്കാനാവൂ. എന്നാൽ, സാഹസിക വിനോദങ്ങളായ ബംഗീ ജമ്പിംഗ്, സിപ്പ് ലൈനുകൾ എന്നിവയും ഇവിടെ ഒരുക്കും.

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഹുവാക്സി വേൾഡ് അഡ്വഞ്ചർ പാർക്കിലുള്ള പാലത്തിനായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്ലാസ് പാലം എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. 518 മീറ്റർ നീളമുള്ള ഈ പാലം ഭൂനിരപ്പിൽ നിന്ന് 100 മീറ്ററിലധികം ഉയരത്തിലായാണ് സ്ഥാപിച്ചിരിക്കുന്നത്. പരമാവധി 4.7 ടൺ ഭാരം വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ പാലം 3.5 സെന്റിമീറ്റർ കനം ഉള്ള പ്രത്യേക ഗ്ലാസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ശരാശരി 2,600 പേര്‍ക്കാണ് ഒരേ സമയം ഈ പാലത്തിലൂടെ സഞ്ചരിക്കാനാവുക. പുതിയ പാലത്തിന്‍റെ വരവോടെ ഇത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ADVERTISEMENT

ഗ്ലാസ് പാലത്തിലൂടെ നടക്കുന്നത് സഞ്ചാരികളെ അല്‍പം പേടിപ്പെടുത്തുന്ന ഒരു അനുഭവമാണ്. ചില്ലിന്‍റെ ഉപരിതലത്തിലെ ചിലന്തിവലയുടെ പാറ്റേൺ കാണുമ്പോള്‍ ചില്ല് പൊട്ടിയതാണോ എന്ന് സംശയം തോന്നും. മാത്രമല്ല, ഗ്ലാസ് പൊട്ടുന്നതിന്‍റെ  ശബ്ദ ഇഫക്റ്റും കേള്‍ക്കാം!

English Summary: China's new full-glass bridge is 1,725-feet-long, it has set a new Guinness World Record