ഈ ഭൂമിയിൽ മനോഹരവും മനംമയക്കുന്നതുമായ ദ്വീപുകൾ ധാരാളം ഉണ്ട്. എന്നാൽ ഇനി പരിചയപ്പെടുത്തുന്ന ദ്വീപ് ശരിക്കുമൊരു പറുദീസയാണ്. ഫിലിപ്പീൻസിലെ പലവാൻ. ഈ ദ്വീപ് പ്രവിശ്യ തെക്ക് പടിഞ്ഞാറ് ബോർണിയോ വരെ നീളുന്നു, രത്‌നം പോലുള്ള കടലും വെള്ള മണൽ വിരിച്ച കടലോരങ്ങളും നിറഞ്ഞ പലവാൻ ആരെയും ആകർഷിക്കും. പലവാൻ 1,780

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഭൂമിയിൽ മനോഹരവും മനംമയക്കുന്നതുമായ ദ്വീപുകൾ ധാരാളം ഉണ്ട്. എന്നാൽ ഇനി പരിചയപ്പെടുത്തുന്ന ദ്വീപ് ശരിക്കുമൊരു പറുദീസയാണ്. ഫിലിപ്പീൻസിലെ  പലവാൻ. ഈ ദ്വീപ് പ്രവിശ്യ തെക്ക് പടിഞ്ഞാറ് ബോർണിയോ വരെ നീളുന്നു, രത്‌നം പോലുള്ള കടലും വെള്ള മണൽ വിരിച്ച കടലോരങ്ങളും നിറഞ്ഞ  പലവാൻ  ആരെയും ആകർഷിക്കും. പലവാൻ 1,780 ദ്വീപുകൾ ഉൾപ്പെടുന്ന ദ്വീപസമൂഹമാണ്. 2,000 കിലോമീറ്ററിലധികം തീരപ്രദേശവും, മനോഹരമായ വെള്ള മണൽ നിറഞ്ഞ ബീച്ചുകളും, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ തുബ്ബതാഹ റീഫ്‌സ് നാഷണൽ മറൈൻ പാർക്കുമെല്ലാം ഈ ദ്വീപിന്റെ വിശേഷണങ്ങളിൽ ചിലതു മാത്രമാണ്. 

പലവാനെ മറ്റു ദ്വീപുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? 

ADVERTISEMENT

ഇവിടെ പ്രകൃതിയാണ് നായകൻ. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട മിന്നുന്ന വെളുത്ത-മണൽ ബീച്ചുകളുടെ നീണ്ട നിര, വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകളുടെ മാസ്മരികത, ലോകത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് സ്പോർട്ട് അങ്ങനെ പലവാന്റെ സവിശേഷതകൾ എണ്ണമിട്ട് നിരത്താനാവുന്നതിനേക്കാൾ കൂടുതലാണ്. തലസ്ഥാനമായ പ്യൂർട്ടോ പ്രിൻസസ, ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള എൽ നിഡോ, കൊറോൺ ദ്വീപ് എന്നിവയാണ് ഇവിടുത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. 

എൽ-നിഡോ

ADVERTISEMENT

ബാക്യൂട്ട് ബേയുടെ മധ്യഭാഗത്തായി  മറഞ്ഞിരിക്കുന്ന രത്നമാണ് എൽ-നിഡോ. ഇവിടെയാണ് ഫിലിപ്പീൻസിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ പ്രദേശം. പ്യൂർട്ടോ പ്രിൻസസയിൽ നിന്ന് ഏകദേശം 238 കിലോമീറ്റർ വടക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. പവിഴപ്പുറ്റുകൾ, വെള്ള മണൽ നിറഞ്ഞ ബീച്ചുകൾ, കണ്ടൽക്കാടുകൾ, മഴക്കാടുകൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ആവാസവ്യവസ്ഥയാൽ എൽ നിഡോ സമ്പന്നമാണ്.  സ്കൂബ ഡൈവിംഗ്, ക്ലിഫ് ക്ലൈംബിംഗ്, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഗുഹ പര്യവേക്ഷണം ചെയ്യൽ തുടങ്ങി നിരവധി കാര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

പ്യൂർട്ടോ പ്രിൻസസ

ADVERTISEMENT

പലവാന്റെ തലസ്ഥാനവും ഫിലിപ്പീൻസിലെ  ഏറ്റവും വ്യത്തിയുമുള്ള നഗരമാണ്  പ്യൂർട്ടോ പ്രിൻസസ. ഇവിടെയും നിരവധി ദ്വീപുകളുണ്ട്. അതിൽ പ്രശസ്തമായതും ദൈർഘ്യമേറിയതുമായ ദ്വീപായ സ്‌നേക്ക് ഐലന്റ് മികച്ചതാണ്. ഈ സ്ഥലം ജനവാസമില്ലാത്തതും തിരക്കൊട്ടുമില്ലാത്തതുമായതിനാൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഒരു അവധിക്കാലം നിങ്ങൾക്ക് സാധ്യമാകും.

ഇനി നമുക്ക്  അണ്ടർ ഗ്രൗണ്ട് റിവറായ പ്യൂർട്ടോ പ്രിൻസസയുടെ സബ്റ്റെറേനിയൻ റിവർ കാണാം. പ്യൂർട്ടോ പ്രിൻസസയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ്  അദ്ഭുതകരമായ ഈ സ്ഥലം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ നദിയാണിത്. ഒരു മണിക്കൂർ എടുത്ത് നടത്തുന്ന ആ യാത്രയിൽ മറക്കാനാവാത്ത നിരവധി കാഴ്ചകളും അനുഭവങ്ങളും ലഭിക്കും.

കോറോൺ ബേയിലെ  ഡൈവിങ് 

ലോകമെമ്പാടുമുള്ള മികച്ച 10 ഡൈവ് സൈറ്റുകളിൽ ഒന്നായി കോറോൺ ബേയെ ഫോബ്‌സ് മാസിക തിരഞ്ഞെടുത്തിട്ടുണ്ട്. വടക്കൻ പലാവാനിൽ സ്ഥിതി ചെയ്യുന്ന ഇവിടം ബുസുവാംഗയ്ക്കും കുലിയൻ ദ്വീപുകൾക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ ചുറ്റുമുള്ള പ്രദേശം ഡൈവിംങിന് അനുയോജ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച റെക്ക് ഡൈവിങ്  സ്പോട്ട് കൂടിയാണിത്.

കുട്ടികളുമൊത്തുള്ളതും ഹണിമൂൺ ദമ്പതികൾക്കുമെല്ലാം പലവാൻ യാത്ര ഒരു നല്ല പദ്ധതിയാണ്. ദ്വീപിൽ നിരവധി കുടുംബ സൗഹൃദ റിസോർട്ടുകൾ ഉണ്ട്. ഹണിമൂൺ പാക്കേജുകളും സ്പെഷ്യൽ കോട്ടേജുകളുമൊക്കെ പലാവൻ വാഗ്ദാനം ചെയുന്നു.

English Summary: Palawan Amazing Island In Philippines