ഇനി എന്ന് യാത്ര ചെയ്യാനാവുമെന്നറിയാതെ എല്ലാ സഞ്ചാരികളും വീട്ടിലിരിക്കുമ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വിസ്മയകരമായ യാത്രകളുടെ കഥകള്‍ കേള്‍ക്കുന്നത് ആശ്വാസകരമാണ്. ഇപ്പോഴിതാ ലോകമാകെയുള്ള സഞ്ചാരികള്‍ക്ക് പ്രതീക്ഷയും അദ്ഭുതവും പകര്‍ന്നു കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി എന്ന് യാത്ര ചെയ്യാനാവുമെന്നറിയാതെ എല്ലാ സഞ്ചാരികളും വീട്ടിലിരിക്കുമ്പോള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും വിസ്മയകരമായ യാത്രകളുടെ കഥകള്‍ കേള്‍ക്കുന്നത് ആശ്വാസകരമാണ്. ഇപ്പോഴിതാ ലോകമാകെയുള്ള സഞ്ചാരികള്‍ക്ക് പ്രതീക്ഷയും അദ്ഭുതവും പകര്‍ന്നു കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് രണ്ടു കുഞ്ഞുയാത്രികര്‍.

Image from Leo Houlding Facebook page

സ്വിറ്റ്സർലൻഡിന്റെയും ഇറ്റലിയുടെയും അതിർത്തിയിലായാണ് 10,000 അടി ഉയരമുള്ള പിസ് ബാഡൈൽ പർവതം സ്ഥിതിചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ഫ്രേയ എന്ന ഏഴു വയസുകാരിയും മൂന്നു വയസ്സുകാരനായ സഹോദരൻ ജാക്സണും ഈ പര്‍വ്വതം കീഴടക്കി. ഈ സംഭവം അദ്ഭുതത്തോടെയാണ്‌ ലോകം മുഴുവന്‍ കാണുന്നത്.

ADVERTISEMENT

അച്ഛനായ ലിയോയുടെയും അമ്മ ജെസ്സിന്‍റെയും കൂടെയായിരുന്നു ആ കുഞ്ഞുങ്ങളുടെ യാത്ര. ഇടയ്ക്ക് ഒരു രാത്രി ഒരു ആൽപൈൻ കുടിലിലും രണ്ടു രാത്രികൾ വെളിസ്ഥലത്തും അവര്‍ കഴിച്ചുകൂട്ടി. കൊടുമുടിയിലെത്തിയ രണ്ടു പേരും റെക്കോഡിനുടമകളായി. അമ്മയുടെ സഹായത്തോടെ മുകളിലെത്തിയ ജാക്സൺ, ഇത്രയും ഉയരം താണ്ടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയപ്പോൾ, പരസഹായമില്ലാതെ മലകയറുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഫ്രിയയും റെക്കോഡ് കരസ്ഥമാക്കി. മക്കളെക്കുറിച്ച് അഭിമാനത്തോടെ ആ അമ്മ പങ്കുവച്ച കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

യാത്രയുടെ ഭൂരിഭാഗവും ജാക്സനെ എടുത്തു നടന്നത് ജെസ്സായിരുന്നു. ലിയോ ആകട്ടെ, ക്യാമ്പിങ് ഉപകരണങ്ങളും കുടുംബത്തിന്റെ ഭക്ഷണവുമെല്ലാം വഹിച്ചുകൊണ്ട് നടക്കുകയായിരുന്നു. മുൻ വർഷങ്ങളിൽ യുകെയിലും യൂറോപ്പിലുമെല്ലാം യാത്ര ചെയ്തിട്ടുണ്ടെങ്കിലും കുട്ടികള്‍ വളരുന്നതിനനുസരിച്ച് യാത്രകളും കൂടുതല്‍ രസകരമാകുമെന്ന് ലിയോ.

ADVERTISEMENT

ഇനിയും കുറെ യാത്രകള്‍ ചെയ്യാനാണ് ഇവരുടെ പ്ലാന്‍. മോണ്ടിനെഗ്രോയിലുടനീളം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങിനായുള്ള തയാറെടുപ്പിലാണ് ഇവര്‍ ഇപ്പോള്‍.

English Summary : 3-year Old Just Became the Youngest Person to Summit This10,000 foot Mountain