കടലിന്റെ നടുക്കുള്ള ഹോട്ടല്‍ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടാവുമല്ലേ, അങ്ങനെയൊരിടമുണ്ട്. സഞ്ചാരികളുടെ സ്വപ്നയിടം.ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു സവിശേഷമായ റസ്റ്റോറൻറ് ആണ് ദി റോക്ക്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ പോലെ കടലിന് നടുക്ക് സ്ഥിതി ചെയ്യുന്ന പാറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിന്റെ നടുക്കുള്ള ഹോട്ടല്‍ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടാവുമല്ലേ, അങ്ങനെയൊരിടമുണ്ട്. സഞ്ചാരികളുടെ സ്വപ്നയിടം.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു സവിശേഷമായ റസ്റ്റോറൻറ് ആണ് ദി റോക്ക്. കന്യാകുമാരിയിലെ വിവേകാനന്ദ പാറ പോലെ കടലിന് നടുക്ക് സ്ഥിതി ചെയ്യുന്ന പാറയിൽ സ്ഥാപിച്ചിരിക്കുന്ന റസ്റ്റോറന്റാണിത്. ടാൻസാനിയയിലെ സാൻസിബാറിലെ പിങ്‌വേ ബീച്ചിന്റെ തീരത്തു നിന്ന് നോക്കിയാൽ കടലിൽ നിൽക്കുന്ന ഈ റസ്റ്റോറന്റ് കാണാം.

ADVERTISEMENT

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ റസ്റ്റോറന്റാണ് ദി റോക്ക്. പ്രധാനകാരണം ലൊക്കേഷൻ തന്നെയാണ്. കടലിലെ വേലിയേറ്റ സമയത്ത് ബോട്ടിലൂടെ മാത്രമേ ഇവിടെ എത്താൻ സാധിക്കൂ. വേലിയിറക്ക സമയത്ത് നടന്നും പോകാം. പ്രാദേശിക സാൻസിബാർ വാസ്തുവിദ്യാ രീതിയിൽ മകുട്ടി പാം ട്രീ മേൽക്കൂര ഉപയോഗിച്ച് നിർമിച്ചതാണീ റസ്റ്റോറന്റ്.പിൻ‌ഭാഗത്ത്, മനോഹരമായ നടുമുറ്റം ഉണ്ട്, അവിടെ നിങ്ങൾക്ക് ടർകോയിസ് കടലുകൾക്ക് ചുറ്റും മൂന്ന് വശങ്ങളിൽ ഒരു കോക്ടെയ്ൽ അനുഭവവും ആസ്വദിക്കാം. 

Image Credit : OlegD / shutterstock.com

ബീച്ചിൽ സാൻസിബാറിന്റെ തനത് കരകൗശല വസ്തുക്കൾ വിൽക്കുന്ന നിരവധി സുവനീറുകൾ ഷോപ്പുകളുമുണ്ട്. കൂടാതെ കടലിൽ നിന്നും ശേഖരിക്കുന്ന ശംഖുകളും മുത്തുകളും ചിപ്പിയും എല്ലാം ഇവിടെ വിൽക്കാൻ വച്ചിട്ടുണ്ട്. റെസ്റ്ററന്റ് ദൂരെ നിന്ന് നോക്കിയാൽ പാറപ്പുറത്ത് ഇരിക്കുന്ന ഒരു ചെറിയ കുടിൽ ആണെന്നെ തോന്നുകയുള്ളൂ. എന്നാൽ ഒരേസമയം നിരവധി പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാനും സമയം ചെലവഴിക്കാനുമുള്ള സൗകര്യവുമുണ്ട്. കടലിൽനിന്നും നിന്നും മുകളിലേക്ക് സ്ഥാപിച്ചിരിക്കുന്ന ഒരു മരപ്പടി ചവിട്ടി വേണം ഇതിനകത്തേക്ക് പ്രവേശിക്കാൻ. 

ADVERTISEMENT

പകൽ സമയത്തെക്കാൾ വൈകുന്നേരങ്ങളിലാണ് ഇവിടേക്കുള്ള യാത്രകൾ മനോഹരമാകുന്നത്. സന്ധ്യമയങ്ങും നേരം ചുവപ്പുവിരിച്ച ആകാശത്തിനു താഴെ കടൽ കാഴ്ച ആസ്വദിച്ച് രുചികരമായ ഭക്ഷണം കഴിക്കാം. 2010ലാണ് റസ്റ്റോറൻറ് പ്രവർത്തനം ആരംഭിക്കുന്നത്. ഈ റസ്റ്റോറൻ്റിന് ഒരു ഓപ്പൺ ടെറസുണ്ട്. ഇവിടെ ഇരുന്നു കാണുന്ന കാഴ്ചകളെ വാക്കുകൾകൊണ്ട് വർണ്ണിക്കാനാവില്ല. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നീലജലാശയത്തിൻ കാഴ്ചകൾക്കൊപ്പം പർവ്വതങ്ങളുടെയും മറ്റും ഗാംഭീര്യവും ആസ്വദിക്കാം.

English Summary: The Rock Restaurant Zanzibar