അമേരിക്കയിലെ ഏറ്റവും വലുതും കൂടുതൽ പേർ സന്ദർശിക്കുന്നതുമായ നാഷണൽ പാർക്കേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്ക്. ഈ പാർക്ക് ഔട്ട് ഡോർ ട്രാവൽ ഇഷ്ടപ്പെടുന്നവരുടെ സുന്ദരയിടമാണ്. വൈൽഡ് ഫ്ളവേഴ്സിന്റെ വൈവിദ്ധ്യമാർന്ന കാഴ്ച്ച, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, കാടിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ ഏറ്റവും വലുതും കൂടുതൽ പേർ സന്ദർശിക്കുന്നതുമായ നാഷണൽ പാർക്കേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് നാഷണൽ പാർക്ക്. ഈ പാർക്ക് ഔട്ട് ഡോർ ട്രാവൽ ഇഷ്ടപ്പെടുന്നവരുടെ സുന്ദരയിടമാണ്. വൈൽഡ് ഫ്ളവേഴ്സിന്റെ വൈവിദ്ധ്യമാർന്ന കാഴ്ച്ച, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, കാടിന് നടുക്കായി നിർമിച്ചിരിക്കുന്ന നാഷണൽ പാർക്ക് മുഴുവൻ കാണാൻ കഴിയുന്ന വലിയൊരു വാച്ച് ഏരിയ തുടങ്ങി സഞ്ചാരികൾക്കായി അനേകമനേകം കാഴ്ച്ചകൾകൊണ്ട് നിറഞ്ഞ പ്രകൃതിയുടെ സമ്മാനമാണീ നാഷണൽ പാർക്ക്. 

ക്ലിംഗ്മാൻസ് ഡോം

ADVERTISEMENT

കാടിന് നടുവിലെ ഈ പാലത്തിൽ നിന്നും തന്നെ ആരംഭിക്കം. 6,643 അടി ഉയരമുള്ള ഈ റൗണ്ട്-ടോപ്പ് കൊടുമുടി പാർക്കിന്റെ മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്റെ മുകളിലുള്ള സ്‌പേസ് ഷിപ്പ് പോലുള്ള നിരീക്ഷണ ഗോപുരത്തിൽ നിന്നുള്ള കാഴ്ച നഷ്‌ടപ്പെടുത്തരുത്. ടോപ്പിൽ നിന്നാൽ അടുത്ത പ്രദേശങ്ങളെല്ലാം കാണാനാകും.

ക്ലിങ്‌മാൻസ് ഡോം ടെന്നസിയിലെ ഏറ്റവും ഉയർന്ന സ്ഥലമാണ്, നല്ല ഉയരത്തിലുള്ള കൊടുമുടിയിലെ താപനില വളരെ തണുത്തതായിരിക്കുമെന്നതിനാൽ, വേനൽക്കാലത്ത് പോലും നിങ്ങൾ ഒരു ജാകറ്റ് ധരിച്ചുപോകേണ്ടിവരും. 

ADVERTISEMENT

വർണ്ണമരങ്ങളും വൈൽഡ് ഫ്ളവേഴ്സും

ശരത്കാലത്ത് വർണ്ണാഭമായ മരങ്ങളാലും വൈൽഡ് പൂക്കളാലും നാഷണൽ പാർക്ക് നിറയും. ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള  കുന്നുകൾ കണ്ടാൽ ചിത്രം വരച്ചിരിക്കുന്നതുപോലെ തോന്നും. ഒക്റ്റോബർ മാസത്തിലാണ് ശരിക്കും മനോഹരകാഴ്ച്ച കാണാനാവുക. വസന്തകാലത്തും വേനൽക്കാലത്തും ഗ്രേറ്റ് സ്മോക്കി പർവതനിരകളിൽ കാട്ടുപൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണാൻമാത്രം ആയിരക്കണക്കിന് പേരാണ് എത്തുന്നത്. അതിമനോഹരമായ സ്പ്രിംഗ് സുന്ദരികൾ, നിരവധി തരം ട്രിലിയം, ട്രൗട്ട് ലോട്ടസ്, കാട്ടു ജെറേനിയം, ഓർക്കിഡുകൾ എന്നിവയുൾപ്പെടെ 1,500 ലധികം പുഷ്പവൈവിദ്ധ്യങ്ങൾ ഈ പ്രദേശത്ത് കാണാം. മികച്ച പൂക്കാലക്കാഴ്ച്ചയ്ക്ക് ഏപ്രിൽ പകുതി മുതൽ മെയ് പകുതി വരെയാണ് മികച്ച സമയം.

ADVERTISEMENT

വെള്ളച്ചാട്ടങ്ങൾ

ഗംഭീരമായ വെള്ളച്ചാട്ടങ്ങൾ കൊണ്ട് അനുഗ്രഹീതമാണീ ദേശിയോദ്യാനം. അതിൽ പ്രധാനപ്പെട്ടത് അബ്രാം വെള്ളച്ചാട്ടമാണ്. ഇത് ചെറിയതാണെങ്കിലും വളരെ ശക്തമായ ഒഴുക്കുള്ളൊരു വെള്ളച്ചാട്ടമാണ്. ഈ വെള്ളച്ചാട്ടത്തിന് 20 അടി മാത്രമാണ് ഉയരമുള്ളുവെങ്കിലും വലിയ അളവിൽ വെള്ളം പുറന്തള്ളുന്നു, അതിന്റെ അടിഭാഗത്ത് നീളമുള്ള ആഴത്തിലുള്ള ഒരു കുളവുമുണ്ട്.

എന്നാൽ ശക്തമായ നീരൊഴുക്കും അണ്ടർ‌ഡോവും കാരണം വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുള്ള കുളത്തിൽ നീന്തുന്നത് അങ്ങേയറ്റം അപകടകരമാണ്.മറ്റൊന്ന് ഗ്രോട്ടോ വെള്ളച്ചാട്ടമാണ്. ഇത് അമേച്വർ കാൽനടയാത്രക്കാർക്ക് ഉതകുന്നതാണെന്ന് സന്ദർശനം നടത്തിയ പലരും പറഞ്ഞു. പ്രകൃതിഭംഗികൊണ്ട് നിറഞ്ഞുതുളുമ്പുന്ന ഈ രണ്ട് വെള്ളച്ചാട്ടങ്ങളും കാണാതെ ഗ്രേറ്റ് സ്മോക്കി മൗണ്ടൻ നാഷണൽ പാർക്ക് സന്ദർശനം പൂർത്തിയാവില്ല.