യാത്ര ഒരു കാലത്തും ഒളിമങ്ങാത്ത ഒരു ട്രെന്‍ഡാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ജോലി ആവശ്യങ്ങള്‍ക്കുമെല്ലാം യാത്ര ചെയ്യുന്നവർ ഇന്ന് വളരെക്കുറവാണ്. മിക്കവരും സോഷ്യല്‍ മീഡിയയിലിലേക്കുള്ള കണ്ടന്‍റ് എന്ന രീതിയിലാണ് യാത്രയെ കാണുന്നത്. അതുകൊണ്ടുതന്നെ യാത്രയുമായി ബന്ധപ്പെട്ട ബ്ലോഗര്‍മാരും

യാത്ര ഒരു കാലത്തും ഒളിമങ്ങാത്ത ഒരു ട്രെന്‍ഡാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ജോലി ആവശ്യങ്ങള്‍ക്കുമെല്ലാം യാത്ര ചെയ്യുന്നവർ ഇന്ന് വളരെക്കുറവാണ്. മിക്കവരും സോഷ്യല്‍ മീഡിയയിലിലേക്കുള്ള കണ്ടന്‍റ് എന്ന രീതിയിലാണ് യാത്രയെ കാണുന്നത്. അതുകൊണ്ടുതന്നെ യാത്രയുമായി ബന്ധപ്പെട്ട ബ്ലോഗര്‍മാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര ഒരു കാലത്തും ഒളിമങ്ങാത്ത ഒരു ട്രെന്‍ഡാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ജോലി ആവശ്യങ്ങള്‍ക്കുമെല്ലാം യാത്ര ചെയ്യുന്നവർ ഇന്ന് വളരെക്കുറവാണ്. മിക്കവരും സോഷ്യല്‍ മീഡിയയിലിലേക്കുള്ള കണ്ടന്‍റ് എന്ന രീതിയിലാണ് യാത്രയെ കാണുന്നത്. അതുകൊണ്ടുതന്നെ യാത്രയുമായി ബന്ധപ്പെട്ട ബ്ലോഗര്‍മാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്ര ഒരു കാലത്തും ഒളിമങ്ങാത്ത ഒരു ട്രെന്‍ഡാണ്. മാനസിക സമര്‍ദ്ദം കുറയ്ക്കാനും ജോലി ആവശ്യങ്ങള്‍ക്കുമെല്ലാം യാത്ര ചെയ്യുന്നവർ ഇന്ന് വളരെക്കുറവാണ്. മിക്കവരും സോഷ്യല്‍ മീഡിയയിലിലേക്കുള്ള കണ്ടന്‍റ് എന്ന രീതിയിലാണ് യാത്രയെ കാണുന്നത്. അതുകൊണ്ടുതന്നെ യാത്രയുമായി ബന്ധപ്പെട്ട ബ്ലോഗര്‍മാരും വ്ലോഗര്‍മാരുമെല്ലാം പ്രതിദിനമെന്നോണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരിലേറെയും യാത്രാബ്ലോഗുകള്‍ ചെയ്യുന്ന കാലം വിദൂരമല്ല!

സാധാരണക്കാര്‍ മാത്രമല്ല, മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രശസ്തരായ താരങ്ങളും ഇപ്പോള്‍ യാത്രാബ്ലോഗുകള്‍ എഴുതുന്നതും  സോഷ്യല്‍ മീഡിയയില്‍ വിഡിയോകള്‍ പങ്കുവയ്ക്കുന്നതും പതിവാണ്. കൊറോണക്കാലത്ത് ഈ പ്രവണത കൂടി എന്നുവേണം പറയാന്‍. മലയാളികള്‍ക്ക് പ്രിയപ്പെട്ട നടീനടന്‍മാരിലൂടെ നമ്മളറിഞ്ഞ അപൂര്‍വമായ യാത്രാ ഡെസ്റ്റിനേഷനുകളുമുണ്ട്. യാത്ര ചെയ്യുന്ന സെലിബ്രിറ്റികള്‍ നമുക്കു കാണിച്ചുതന്ന അത്തരം ചില ഇടങ്ങളിലേക്കും വ്യത്യസ്തമായ ചില യാത്രകളിലേക്കും ഒരു എത്തിനോട്ടം.

ADVERTISEMENT

10. ലെന

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലെന. മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരേപോലെ തിളങ്ങിയ താരം പതിവായി യാത്ര ചെയ്യുന്ന ആളാണ്‌. രണ്ടു വര്‍ഷം മുമ്പ്, തല മുഴുവന്‍ മുണ്ഡനം ചെയ്ത് യാത്രയ്ക്കിറങ്ങിയ ലെനയെ എല്ലാവരും അദ്ഭുതത്തോടെയാണ് നോക്കിയത്. നേപ്പാളില്‍ നിന്നും ഹിമാലയത്തിനരികിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമെല്ലാമെടുത്ത മനോഹരമായ ചിത്രങ്ങള്‍ ലെനയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.

ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് ഇൗ താരത്തിനേറെ ഇഷ്ടം. വലിയ പ്ലാനിങ് ഒന്നും ചെയ്യാതെ നടത്തിയ യാത്രയായിരുന്നു നേപ്പാളിലേക്ക്. 50 ദിവസം ഒറ്റയ്ക്കുള്ള ഒരു യാത്ര. അവിടെ ചെന്നിട്ടാണ് ഓരോ ദിവസവും കാണാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. നേപ്പാൾ ഏറെ സമാധാനമുള്ള ഒരു പ്രദേശമാണെന്നു ലെന. അവിടുള്ളവർക്കൊപ്പം തേൻ വേട്ടയ്ക്കിറങ്ങിയതാണ് മറ്റൊരു മനോഹരമായ അനുഭവം. വലിയ പാറയിടുക്കുകളിൽ നിന്നു തേൻ എടുക്കുന്നവർക്കൊപ്പമായിരുന്നു അതെന്നും താരം പറയുന്നുണ്ട്. ‘ജീവിതത്തെ നവീകരിച്ച് പുതിയ ഊർജത്തോടെ തിരിച്ചുവരാനുള്ള ഇന്ധനമാണ് എനിക്ക് യാത്രകൾ. ഇനി കുറച്ചു യാത്രകൾ പോകാനുണ്ട്. അടുത്ത ലക്ഷ്യം നോർവേയാണ്’ –  ലെന പറയുന്നു.

9. ഭാമ

ADVERTISEMENT

കോലക്കുഴല്‍വിളിയുമായി കേരളക്കരയുടെ മനസ്സിലേക്കു ചേക്കേറിയ ശാലീനസുന്ദരിയാണ് ഭാമ. ഈയിടെ വിവാഹം കഴിഞ്ഞ നടി തന്‍റെ കുടുംബവിശേഷങ്ങളും യാത്രകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  കഴിഞ്ഞ വര്‍ഷം മണാലിയില്‍ നിന്നെടുത്ത ചിത്രങ്ങളും കൗതുകമുണര്‍ത്തും. കൊറോണക്കാലത്ത് യാത്രകൾ പോകാനാകാതെ എല്ലാവരും വീടിനുള്ളിലായിരുന്നു. പഴയ യാത്രകളുടെ

ഒാർമപ്പെടുത്തലുകൾ കൂടിയായിരുന്നു ഇൗ ലോക്ഡൗൺകാലം. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പഴയ യാത്രാചിത്രങ്ങള്‍ ഭാമ പങ്കു വച്ചിരുന്നു.

8. കീര്‍ത്തി സുരേഷ്

മലയാളത്തിന്‍റെ പ്രിയനടി മേനകയുടെ മകള്‍ എന്നതിലുപരി സ്വന്തം കഴിവുകൊണ്ട് തെന്നിന്ത്യ മുഴുവന്‍ കീഴടക്കിയ താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. ഈ ചെറുപ്രായത്തില്‍ത്തന്നെ ദേശീയ അവാര്‍ഡ് വരെ നേടി കീര്‍ത്തി. ഇപ്പോഴിതാ പണ്ട് നടത്തിയ സ്പെയിന്‍ യാത്രയുടെ മനോഹരമായ ഓര്‍മച്ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. സ്പെയിനിലെ പുരാതന തുറമുഖ നഗരമായ മലാഗയിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. യാത്രക്കാരെ മരണത്തിന്റെ ആഴത്തണുപ്പിലേക്കു മുക്കിയ ദുരന്തക്കപ്പലായ ടൈറ്റാനിക്കിൽ ഉണ്ടായിരുന്ന റെനോ സിബി കൂപ്പേ ഡി വില്ലിന്റെ മറ്റൊരു മോഡൽ കാറിനരികിൽ നിന്നുള്ള ചിത്രവും കീർത്തി സുരേഷ് പങ്കുവച്ചിട്ടുണ്ട്.  പറഞ്ഞറിയിക്കൻ പറ്റാത്തത്ര സന്തോഷം നിറഞ്ഞ യാത്രയായിരുന്നു അതെന്നു താരം പറയുന്നു. 

ADVERTISEMENT

പാബ്ലോ പിക്കാസോയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമായ മലാഗയ്ക്ക് മൂന്നു സഹസ്രാബ്ദം നീണ്ട കഥകളുണ്ട് പറയാന്‍. സുവര്‍ണ്ണബീച്ചുകളും പഴമയുടെ സൗന്ദര്യം ഇഴചേര്‍ന്ന തെരുവുകളും നിറഞ്ഞ മലാഗയുടെ സമ്പന്നമായ സംസ്കാരത്തനിമ ചരിത്രകുതുകികളെയും യാത്രികരെയും എക്കാലത്തും ഇവിടേക്ക് ആകര്‍ഷിക്കും.

7. മാളവിക മോഹനന്‍ 

കണ്ണൂരുകാരിയായ മാളവിക മോഹനന്‍, ദുല്‍ഖറിനൊപ്പം ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഇപ്പോള്‍ മോഡലിങ്ങിലും തിളങ്ങി നില്‍ക്കുന്ന മാളവിക അന്യഭാഷകളിലും പ്രശസ്തയാണ്. ദളപതി വിജയ്‌ക്കൊപ്പം നായികയായി അഭിനയിച്ച പുതിയ ചിത്രത്തിന്റെ ഷൂട്ട്‌ കഴിഞ്ഞ് മാളവിക നേരേ പോയത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കൊതിച്ച ഒരു ഭൂഖണ്ഡത്തിലേക്കായിരുന്നു. സാധാരണയായി എല്ലാവരും പോകുന്നതു പോലെ യൂറോപ്പിലേക്കോ ഏഷ്യന്‍ രാജ്യങ്ങളിലേക്കോ അല്ല, ആഫ്രിക്കയാണ് മാളവികയുടെ മനം കവര്‍ന്നത്! ‘ജീവിതകാലം മുഴുവൻ ഞാൻ കാത്തിരുന്ന ഒരു ഭൂഖണ്ഡത്തിൽ നിന്ന്’ എന്ന കുറിപ്പോടെയാണ് തന്‍റെ ആഫ്രിക്കയിലെ ആദ്യ യാത്രാചിത്രം മാളവിക പങ്കു വച്ചിരിക്കുന്നത്.

അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ഫൊട്ടോഗ്രഫിയിലും ഒരു കൈ നോക്കാന്‍ തനിക്കു പറ്റുമെന്ന് മനോഹരമായ യാത്രാചിത്രങ്ങളിലൂടെ മാളവിക തെളിയിച്ചു. ടാന്‍സാനിയയിലെ സെറീന്‍ഗെറ്റി നാഷനല്‍ പാര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെ മാളവിക എടുത്ത മനോഹരചിത്രങ്ങള്‍ക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി വന്യജീവികളോട് തനിക്ക് ഇഷ്ടം കൂടിയെന്നു നടി പറയുന്നു. കബനി, മസിനഗുഡി, വയനാട് തുടങ്ങി ഇന്ത്യയില്‍ ഉടനീളമുള്ള കാടുകളില്‍ സഞ്ചരിക്കുകയായിരുന്നു ഇക്കാലത്ത്. ആഫ്രിക്കയിലെ അനുഭവമാകട്ടെ അങ്ങേയറ്റം ത്രില്ലിങ് ആണ്. ഇവിടത്തെ എന്‍ഡുറ്റു വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്നുുള്ള, മരത്തിനു മുകളില്‍ ഇരിക്കുന്ന ഒരു സിംഹത്തിന്‍റെ ചിത്രവും മാളവിക പങ്കു വയ്ക്കുന്നു. ഇരുപതു മിനിറ്റോളം ആ സിംഹത്തോടൊപ്പം ചെലവഴിക്കാനും സാധിച്ചു. സ്വന്തം ക്യാമറയില്‍ സ്വയം പകര്‍ത്തിയ ചിത്രവും മാളവിക പങ്കു വച്ചിട്ടുണ്ട്.

6. അമല പോള്‍

സോഷ്യല്‍ മീഡിയയില്‍ നിരന്തരം യാത്രാചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന മറ്റൊരു മുന്‍നിര നായിക നടിയാണ് അമല പോള്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്തോനീഷ്യ യാത്രയുടെ മനോഹരചിത്രങ്ങള്‍ അമലയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. യാത്രകൾ ഏറെ ഇഷ്ടമുള്ള താരമാണ് അമല. എല്ലാവരുടെയും സ്വപനമായ ഹിമാലയം യാത്രയും അമല നടത്തിയിട്ടുണ്ട്. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നായ ഉത്തരകാശിയിലേക്കും പോയിട്ടുണ്ട്. വിദേശത്തും സ്വദേശത്തും യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് അമല.

5. നവ്യാനായര്‍

മലയാളിത്തം തുളുമ്പുന്ന നടിമാരില്‍ മുന്‍നിരയിലാണ് നവ്യയുടെ സ്ഥാനം. വിവാഹത്തോടെ സിനിമ ഏകദേശം വിട്ടെങ്കിലും മിനിസ്ക്രീനില്‍ ഇടയ്ക്കിടെ നവ്യയെ കാണാം. നവ്യയുടെ ഫ്രാന്‍സ് യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിരവധിയുണ്ട്. കാഴ്ചക്കാര്‍ക്കും യാത്രപോകാന്‍ കൊതി തോന്നുന്ന സുന്ദരമായ ചിത്രങ്ങളാണ് നവ്യ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

4. രജിഷ വിജയന്‍ 

ഈയിടെ രജിഷ പോസ്റ്റ്‌ ചെയ്ത ഹിമാചല്‍‌പ്രദേശ് യാത്രാ ചിത്രങ്ങള്‍ ഏറെ മനോഹരമായിരുന്നു. കസോളിന്‍റെയും ഹിമാലയപ്രദേശങ്ങളുടെയും സുന്ദരമായ കാഴ്ചകള്‍ ഒപ്പിയെടുത്ത അവ ആരാധകര്‍ക്കായി രജിഷ പങ്കുവച്ചിരുന്നു.

‘ഡല്‍ഹിയിൽനിന്ന് ഒരു രാത്രി നീണ്ട യാത്രയ്ക്കു ശേഷം ഹിമാലയത്തിന്‍റെ അതിശയകരമായ കാഴ്ചയിലേക്കാണ് ഞങ്ങള്‍ ഉണർന്നത്. പാർവതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന കസോൾ മനോഹരമായ സ്ഥലമാണ്, പ്രകൃതിയും സമാധാനവും ആഗ്രഹിക്കുന്ന ആർക്കും ഇത് ശരിക്കും ഒരു വീടു തന്നെയാണ്.’–  രജീഷയുടെ വാക്കുകളാണ്. കസോളില്‍ താമസിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളും രജീഷ പങ്കുവച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് ധ്യാനത്തിലേക്ക് വീണു പോകാവുന്നത്ര മനോഹരമായ കാഴ്ചകളും നദിയുടെ കര്‍ണാനന്ദകരമായ ശബ്ദവുമാണ് ഇവിടെ. യാത്രയുടെ ഓര്‍മയ്ക്കായി കസോളില്‍ നിന്നുള്ള കല്ലുകളും രജിഷ സൂക്ഷിച്ചു വച്ചിട്ടുണ്ട്.ഹിമാചല്‍പ്രദേശിലെ അതിപ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി, സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോ‌ള്‍ എല്ലാ കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. 

3. നസ്രിയ നസിം 

സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി യാത്രാചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ആളാണ്‌ മലയാളികളുടെ കുസൃതിക്കുടുക്ക നസ്രിയ. ഭര്‍ത്താവും നടനുമായ ഫഹദ് ഫാസിലിനൊപ്പം നടത്തിയ വിദേശയാത്രകളുടെ ധാരാളം ചിത്രങ്ങള്‍ നസ്രിയയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്.

2. ഐശ്വര്യലക്ഷ്മി 

ആരാധകര്‍ സ്നേഹത്തോടെ ഐശു എന്ന് വിളിക്കുന്ന ഐശ്വര്യലക്ഷ്മിയും യാത്രകളുടെ കാര്യത്തില്‍ പിറകിലല്ല. പുതുവര്‍ഷം ആരംഭിച്ചതു തന്നെ തായ്‍‍‍‍ലന്‍ഡ് യാത്രയോടെയായിരുന്നു. യുകെയിലൂടെ സൈക്ലിങ് നടത്തുന്നതും സിംഗപ്പൂരിലെ അറബ് സ്ട്രീറ്റിലൂടെ നടക്കുന്നതും ലണ്ടന്‍ ബ്രിജുമെല്ലാം ഐശ്വര്യലക്ഷ്മി പങ്കുവച്ച യാത്രാ ഓര്‍മകളിലുണ്ട്.

1. മഞ്ജുവാര്യര്‍

മലയാള സിനിമകളില്‍ മാത്രം അഭിനയിച്ച്, ഇന്ത്യയൊട്ടാകെ ഒരു പരിചയപ്പെടുത്തലും വേണ്ടാത്ത ഒരേ ഒരു തെന്നിന്ത്യന്‍ നടിയുണ്ടെങ്കില്‍ അത് മലയാളികളുടെ സ്വകാര്യ അഭിമാനമായ മഞ്ജു വാര്യരാണ്. കേരളക്കരയുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍! മഞ്ഞു പുതച്ച പര്‍വതത്തിലൂടെ നടക്കുന്ന ഛത്രു യാത്രയുടെ വിഡിയോ മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സനല്‍കുമാർ ശശിധരന്റെ ഏറ്റവും പുതിയ സിനിമയായ ‘കയറ്റ’ത്തിന്‍റെ ഷൂട്ടിനിടയിലാണ് മഞ്ജു വാര്യര്‍ അടക്കമുള്ള ക്രൂവിന് ഹിമാലയം ആ അപൂര്‍വ അനുഭവത്തിന്‍റെ ദര്‍ശനമേകിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത വിഡിയോ ആണിത്. ഇടയ്ക്ക് മഞ്ഞിടിച്ചില്‍ മൂലം കുടുങ്ങിപ്പോയതിനാല്‍ ഈ യാത്ര മഞ്ജുവടക്കമുള്ള സംഘാംഗങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.

ഭൂരിഭാഗവും ഹിമാചല്‍ പ്രദേശില്‍ ചിത്രീകരിച്ച ഈ സിനിമയുടെ ഷൂട്ടിനിടെ, മഴയും വെള്ളപ്പൊക്കവും കാരണം സിനിമാ സംഘം ഇവിടെ കുടുങ്ങിപ്പോയത് വാര്‍ത്ത‍യായിരുന്നു. മുപ്പതോളം പേരടങ്ങുന്ന ക്രൂവിന് ഇതുമൂലം ഏകദേശം ഒരാഴ്ചയോളം ഇവിടുത്തെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കേണ്ടി വന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് ഇവരെ തിരിച്ചു കൊണ്ടു വരികയായിരുന്നു. ഛത്രുവില്‍നിന്നു ഹംതയിലേക്ക് സംഘം ട്രെക്കിങ് നടത്തിയാണ് തിരിച്ചു പോന്നത്. മണാലിയില്‍നിന്നു ഛത്രുവിലേക്കുള്ള ഹിമാലയന്‍ ഹംത പാസ് ട്രെക്കിങ് പാതയില്‍ സ്ഥിതി ചെയ്യുന്ന ഷിയ ഗോരുവായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ലഹോളിലെ ചന്ദ്ര താഴ്‌വരയ്ക്കും പ്രശസ്തമായ കുളു താഴ്‌വരയ്ക്കും ഇടയിലുള്ള ഇടനാഴിയാണ് പിര്‍ പഞ്ജല്‍ നിരകളില്‍ 4270 മീറ്റര്‍ ഉയരത്തിലുള്ള ഹംത പാസ്. വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ ട്രെക്കിങ് നടത്തുന്ന റൂട്ട് ആണിത്.