ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതനുസരിച്ച് വീസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്. 1. ബാർബഡോസ് 2. ഭൂട്ടാൻ 3. ഡൊമിനിക്ക 4.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി നേപ്പാൾ, മാലദ്വീപ്, ഭൂട്ടാൻ, മൗറീഷ്യസ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങൾ. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാജ്യസഭയെ അറിയിച്ചതനുസരിച്ച് വീസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. ബാർബഡോസ്

ADVERTISEMENT

2. ഭൂട്ടാൻ

3. ഡൊമിനിക്ക

4. ഗ്രനേഡ

5. ഹെയ്തി

ADVERTISEMENT

6. ഹോങ്കോങ്

7. മാലദ്വീപ്

8. മൊറീഷ്യസ്

9. മോണ്ട്സെറാത്ത്

ADVERTISEMENT

10. നേപ്പാൾ

11. നിയു ദ്വീപ്

12. സമോവ

13. സെനഗൽ

14. ട്രിനിഡാ‍ഡ് ആൻഡ് ടൊബാഗോ

15. സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡീൻസ്

16. സെർബിയ

ഇതുകൂടാതെ 43 രാജ്യങ്ങൾ വീസ ഓൺ അറൈവൽ സൗകര്യവും 36 രാജ്യങ്ങൾ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇ-വീസ സൗകര്യവും നൽകുന്നുണ്ടെന്ന് രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുരളീധരൻ അറിയിച്ചു. 

ഇറാൻ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങള്‍ വീസ ഓൺ അറൈവല്‍ നല്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലൻഡ്, മലേഷ്യ എന്നിവയും ഉൾപ്പെടുന്നു.

രാജ്യാന്തര യാത്രകൾ സുഗമമാക്കുന്നതിനായി ഇന്ത്യക്കാർക്ക് വീസ രഹിത യാത്ര, വിസ ഓൺ-അറൈവല്‍, ഇ-വീസ സൗകര്യങ്ങൾ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി അറിയിച്ചു. വീസ നൽകുന്നതും വീസയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അതാതു രാജ്യങ്ങളുടെ പരമാധികാരത്തിനു കീഴില്‍ വരുന്നതാണെങ്കിലും, ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി വീസ നയം ഉദാരവൽക്കരിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ഉഭയകക്ഷി ചർച്ചകളിലും വിദേശ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും പതിവായി കടന്നുവരാറുണ്ട്.

അതേസമയം, ‘സ്പെഷ്യാലിറ്റി ഒക്കുപേഷന്‍റെ’ നിർവചനം പരിമിതപ്പെടുത്തിയും ജീവനക്കാർക്കുള്ള മിനിമം വേതനം ഉയർത്തിയും, യുഎസ് കമ്പനികള്‍ എച്ച് -1 ബി കുടിയേറ്റേതര ഹ്രസ്വകാല വീസ നൽകി വിദേശികളെ നിയമിക്കുന്ന രീതിക്കു തടയിടാൻ ഒരുങ്ങുകയാണ് ഡോണൾഡ് ട്രംപ് ഭരണകൂടം. മറുനാടന്‍ ജോലിക്കാരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതുകൊണ്ടു മാത്രം അമേരിക്കക്കാര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി.

English Summary: 16 Countries Provide Visa-Free Entry to Indian Passport Holders