ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്ക് ഒരു ബസ് യാത്ര എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങിക്കോളൂ! ആദ്യത്തെ ബസ് ഋഷികേശില്‍ നിന്നും അടുത്തവര്‍ഷം ജൂണില്‍ പുറപ്പെടും. ആദ്യയാത്രയില്‍ ഇരുപതുപേര്‍ക്കാണ് യാത്ര ചെയ്യാനാവുക. ഗുസ്‌തിയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ലഭാന്‍ശു ശര്‍മയാണ് ഈ സ്വപ്നയാത്ര ഒരുക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്ക് ഒരു ബസ് യാത്ര എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങിക്കോളൂ! ആദ്യത്തെ ബസ് ഋഷികേശില്‍ നിന്നും അടുത്തവര്‍ഷം ജൂണില്‍ പുറപ്പെടും. ആദ്യയാത്രയില്‍ ഇരുപതുപേര്‍ക്കാണ് യാത്ര ചെയ്യാനാവുക.

ADVERTISEMENT

ഗുസ്‌തിയില്‍ സ്വര്‍ണമെഡല്‍ ജേതാവായ ലഭാന്‍ശു ശര്‍മയാണ് ഈ സ്വപ്നയാത്ര ഒരുക്കുന്നത്. ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായ ലഭാന്‍ശു ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഗെയിംസിലും ഇന്‍ഡോ നേപ്പാള്‍ ഇന്‍റര്‍നാഷണല്‍ റെസ്ലിംഗ് ടൂര്‍ണമെന്റിലും ഓരോ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ആളാണ്‌. 

ആകെ 21000 കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ ബസ് റോഡിലൂടെ താണ്ടുക. 75 ദിവസം നീളുന്ന യാത്രയില്‍ 20 രാജ്യങ്ങളിലൂടെ കടന്നുപോകും. ലഭാന്‍ശുവിനൊപ്പം സഹോദരന്‍ വിശാലും ഈ ഉദ്യമത്തില്‍ പങ്കാളിയായുണ്ട്. ലോകസമാധാനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2019ല്‍ ഡെറാഡൂണില്‍ നിന്ന് ലണ്ടന്‍ വരെ ഇരുവരും റോഡിലൂടെ യാത്ര ചെയ്തിരുന്നു.

ADVERTISEMENT

ബസ് പോകുന്ന റൂട്ട് ഇങ്ങനെ

ആഴ്ച 1: ഋഷികേശ് മുതൽ ഇംഫാൽ വരെ

ആഴ്ച 2: മ്യാൻമറിലേക്ക് തുടര്‍യാത്ര

ആഴ്ച 3: മ്യാൻമർ-തായ്‌ലൻഡില്‍ നിന്നും ലാവോസ്

ADVERTISEMENT

ആഴ്ച 4: ചൈനയിലെ ചെംഗ്ഡുവിലേക്ക് തുടര്‍യാത്ര

ആഴ്ച 5: ചൈനയിലെ ഡൻ‌ഹുവാങിലേക്ക്

ആഴ്ച 6: ചൈനയിലെ കാഷ്ഗറിലേക്ക്

ആഴ്ച 7: കിർഗിസ്ഥാനിലെ ബിഷ്കെക്കിലേക്കും ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിലേക്കും

ആഴ്ച 8: കസാക്കിസ്ഥാനിലെ  ബെയ്‌നു, റഷ്യയിലെ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്ക്

ആഴ്ച 9: പോളണ്ടിലെ ലാത്വിയ, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ്, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക്

ആഴ്ച 10: സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ഫ്രാൻസിലെ പാരീസ്, യുകെയിലെ ലണ്ടൻ എന്നിവിടങ്ങളിലേക്ക്

ആഴ്ച 11: വെയിൽസ്, സ്കോട്ട്ലൻഡ്

ഒരു സീറ്റിന് 13.99 ലക്ഷം രൂപയാണ് നിരക്ക്. ആഡംബര ബസ്സിലെ യാത്രക്ക് പുറമേ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ്, വിസ ഫീസ്, ഒരു ദിവസം രണ്ട് നേരത്തെ ഭക്ഷണം, ഹോട്ടൽ താമസം, പ്രാദേശിക ടൂറുകൾ എന്നിവയെല്ലാം ഇതില്‍ ഉൾപ്പെടും. മദ്യം, ജിഎസ്ടി, ഓരോ ഇടങ്ങളിലും സ്വന്തമായി പ്ലാന്‍ ചെയ്യുന്ന ടൂറുകള്‍ എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടില്ല. യാത്രക്കാരുടെ കയ്യില്‍ ശൂന്യമായ 10 പേജുകളുള്ളതും യാത്രാ തീയതി മുതൽ 10 മാസത്തേക്ക് സാധുതയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ : https://www.rishikeshtolondon.com/

English Summary: Journey from Rishikesh to London