സാധാരണ ടൂറിസ്റ്റ് സ്പോട്ടുകളും ഹോട്ടലുകളുമെല്ലാം മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായ ഒരു ഓപ്ഷനാണ് ആംസ്റ്റര്‍ഡാമിലെ ക്രെയിന്‍ ഹോട്ടല്‍ ഫറാള്‍ഡ. വടക്കുപടിഞ്ഞാറൻ ആംസ്റ്റർഡാമിലെ മുൻ ഷിപ്പിംഗ് വാർഫ് ആയ ട്രെൻഡി എൻ‌ഡി‌എസ്എം ഏരിയയിലാണ് ഈ അദ്ഭുത ഹോട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവിധ ആധുനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ ടൂറിസ്റ്റ് സ്പോട്ടുകളും ഹോട്ടലുകളുമെല്ലാം മടുത്തവര്‍ക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായ ഒരു ഓപ്ഷനാണ് ആംസ്റ്റര്‍ഡാമിലെ ക്രെയിന്‍ ഹോട്ടല്‍ ഫറാള്‍ഡ. വടക്കുപടിഞ്ഞാറൻ ആംസ്റ്റർഡാമിലെ മുൻ ഷിപ്പിംഗ് വാർഫ് ആയ ട്രെൻഡി എൻ‌ഡി‌എസ്എം ഏരിയയിലാണ് ഈ അദ്ഭുത ഹോട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ചിരിക്കുന്ന മൂന്നു സ്യൂട്ടുകള്‍, അതും ഒരു ക്രെയിനിനുള്ളില്‍! അതിനുള്ളിലെ താമസം എത്ര രസകരമായിരിക്കുമെന്ന് ഒന്നാലോചിച്ചുനോക്കൂ!

ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രെയിൻ ഹോട്ടലാണ് ഫറാള്‍ഡ. 2011-2016 കാലത്ത് നടത്തിയ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും രൂപകല്‍പ്പനകള്‍ക്കും ശേഷമാണ് ഒരു സമ്പൂര്‍ണ്ണ ആഡംബര ഹോട്ടലായി മാറുന്നത്. മൂന്നു സ്യൂട്ടുകളും ടിവി ബ്രോഡ്കാസ്റ്റിംഗ് സ്റ്റുഡിയോയുമുള്ള ഈ ഹോട്ടല്‍ ഇന്ന് ആംസ്റ്റർഡാമിലെ ഒരു പുതിയ ലക്ഷ്വറി ഹോട്ട് സ്പോട്ടാണ്. 

Image From crane hotel amsterdam Social media
ADVERTISEMENT

ഒരു ഡോക്കില്‍ നിര്‍ത്തിയിട്ട ക്രെയിനില്‍ 114 അടി മുതൽ 164 അടി വരെ ഉയരത്തിലാണ് മുറികൾ നിർമ്മിച്ചിരിക്കുന്നത്. ഫ്രീ സ്പിരിറ്റ്, സീക്രട്ട്, മിസ്റ്റിക് എന്നിങ്ങനെ മൂന്ന് പഞ്ചനക്ഷത്ര സ്യൂട്ടുകൾ ആണ് ഇതിനുള്ളില്‍ ഉള്ളത്. മനോഹരമായി അലങ്കരിച്ച ഈ മുറികള്‍ നല്‍കുന്ന പുറം കാഴ്ചകളും മനോഹരമാണ്. 

മികച്ച ഫർണിച്ചറുകളും ഒരു ഫ്രീ-സ്റ്റാൻഡിംഗ് ടബുമെല്ലാമുള്ള ഫ്രീ സ്പിരിറ്റ് ആണ് 114 അടി ഉയരത്തിലുള്ളതും ഇക്കൂട്ടത്തില്‍ ഏറ്റവും താഴെയുള്ളതുമായ സ്യൂട്ട്. 130 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സീക്രട്ട് എന്ന് പേരുള്ള രണ്ടാമത്തെ സ്യൂട്ടാകട്ടെ, പണ്ട് യന്ത്രസാമഗ്രികള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു മുറി ആയിരുന്നു. മാരാകെക്കിൽ നിന്നുള്ള ചെമ്പില്‍ നിര്‍മ്മിച്ച ബാത്ത് ടബ് ആണ് ഇവിടത്തെ പ്രത്യേകത. 

ADVERTISEMENT

മൂന്നാമത്തേതും ഏറ്റവും ഉയരമേറിയതുമായ മിസ്റ്റിക് എന്ന സ്യൂട്ട് 147 അടി ഉയരത്തില്‍ വായുവില്‍ സ്ഥിതിചെയ്യുന്നു. ചുവന്ന സീലിംഗ്, കറുത്ത ലെതർ കസേരകൾ എന്നിവയെല്ലാമുപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന ഈ സ്യൂട്ട് മുങ്ങിപ്പോയ ഒരു സമുദ്രക്കപ്പലിന്‍റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

മൂന്ന് സ്യൂട്ടുകളില്‍ ഓരോന്നിനും വ്യത്യസ്ത അലങ്കാരങ്ങള്‍ മൂലം സവിശേഷമായ സൗന്ദര്യമുണ്ടെങ്കിലും രൂപഘടന സമാനമാണ്. ഒരു ചെറിയ ലോഞ്ചും വെറ്റ് റൂമും കിംഗ്-സൈസ് ബെഡ്, ബാത്ത് ടബ്ബ് എന്നിവയടക്കമുള്ള മെസാനൈൻ ശൈലിയിലുള്ള കിടപ്പുമുറിയും എല്ലാ സ്യൂട്ടുകളിലും ഉണ്ട്. മികച്ച നഗരക്കാഴ്ചകള്‍ നല്‍കുന്ന വലിയ ജാലകങ്ങള്‍ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. 

ADVERTISEMENT

ക്രെയിനിനുള്ളില്‍ ആയതുകൊണ്ടുതന്നെ ഇതിനുള്ളിലുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. റെസ്റ്റോറന്റോ ബാറോ ഇല്ല, പകരം ഹോട്ട് ബാത്ത്ടബ്ബുകളും ഉയരത്തില്‍ നിന്നുകാണുന്ന കാഴ്ചകളും ആസ്വദിക്കാം. കോഫി മെഷീനുകൾ, കെറ്റിലുകൾ, മിനിബാറുകൾ, ടെലിവിഷനുകൾ, മ്യൂസിക് സ്ട്രീമിംഗ് ഉപകരണങ്ങൾ, വൈഫൈ മുതലായ സൗകര്യങ്ങള്‍ എല്ലാ സ്യൂട്ടുകളിലും ലഭ്യമാണ്. ചില സീസണുകളില്‍ ബഞ്ചി ജമ്പിംഗ് പോലെയുള്ള സാഹസിക കായിക വിനോദങ്ങള്‍ നടത്താനുള്ള അവസരവും ഉണ്ടാവാറുണ്ട്. 

കാറ്റിനനുസരിച്ച് ഗതി മാറുന്നതിനാല്‍ ഓരോ ദിവസവും ഓരോ കാഴ്ചകളാണ് ഇതിലെ താമസക്കാര്‍ക്ക് കാണാനാവുക എന്നതും ഒരു പ്രത്യേകതയാണ്. രാത്രി കിടക്കുമ്പോള്‍ കാണുന്ന കാഴ്ചകളല്ല രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണാനാവുക എന്നര്‍ത്ഥം!

റെസ്റ്റോറന്റ് ഇല്ലെങ്കിലും ഷാംപെയ്ൻ അടക്കമുള്ള പ്രഭാതഭക്ഷണം ഓര്‍ഡര്‍ പ്രകാരം മുറിയിൽ എത്തിക്കും. ഇതിനു പ്രത്യേകം പണം നല്‍കണമെന്നു മാത്രം. സാൽമൺ, ഹാം, ചീസ്, വിവിധ ബ്രെഡുകൾ, പഴം, ജാം, ഓറഞ്ച് ജ്യൂസ്, പേസ്ട്രികൾ എന്നിവയെല്ലാം ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടും. 

പ്രഭാതഭക്ഷണവും ഹോട്ട് ടബ് ആക്സസും ഒഴികെ ഒരു രാത്രിക്ക് ഏകദേശം 35,000 രൂപ മുതലാണ് ഇവിടെ താമസത്തിനുള്ള നിരക്ക്.  വൈഫൈ സൗജന്യമാണ്. 

English Summary: Faralda Crane Hotel