അമർചിത്രകഥകളിലെ ദൃശ്യമാണോയിതെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിച്ചുപോകും പ്രകൃതിയൊരുക്കിയ ചില അദ്ഭുത കാഴ്ചകൾ കാണുമ്പോൾ. പ്രധാനമായും യൂറോപ്പിൽ കാണപ്പെടുന്ന നിരവധി പുരാതന പാലങ്ങളിൽ പ്രയോഗിക്കുന്ന പദമാണ് ഡെവിൾസ് ബ്രിഡ്ജ് അഥവാ പിശാചിന്റെ പാലം. ഈ പാലങ്ങളിൽ ഭൂരിഭാഗവും കല്ലിൽ കൊത്തുപണി ചെയ്ത കമാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയൊരുക്കിയ ചില അദ്ഭുത കാഴ്ചകൾ കാണുമ്പോൾ അമർചിത്രകഥകളിലെ ദൃശ്യമാണോയിതെന്ന് ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിച്ചുപോകും. പ്രധാനമായും യൂറോപ്പിൽ കാണപ്പെടുന്ന നിരവധി പുരാതന പാലങ്ങളിൽ പ്രയോഗിക്കുന്ന പദമാണ് ഡെവിൾസ് ബ്രിഡ്ജ് അഥവാ പിശാചിന്റെ പാലം. ഈ പാലങ്ങളിൽ ഭൂരിഭാഗവും കല്ലിൽ കൊത്തുപണി ചെയ്ത കമാന പാലങ്ങളായിരിക്കും. വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങൾ കൂടിയായിരിക്കും ഈ പാലങ്ങൾ. ബൾഗേറിയയിലെ പിശാചിന്റെ പാലം സന്ദർശിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പൈശാചികമായ കഥകളും ആ പാലത്തിന്റെ രൂപവും ആരെയും ഭയപ്പെടുത്തും.

അർഡാ നദിക്കു മുകളിലുള്ള  ഡെവിൾസ് ബ്രിഡ്ജ് ബൾഗേറിയയിലെ ഏറ്റവും മനോഹരമായ പാലങ്ങളിൽ ഒന്നാണ്. തെക്കൻ ബൾഗേറിയയിലെ ഡയാഡോവ്സി, ലാറ്റിങ്ക ഗ്രാമങ്ങൾക്ക് സമീപമുള്ള മനോഹരമായ ഒരു താഴ്‌‌വരയിലാണ് ഇ‌ൗ പാലം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പർവതങ്ങളാൽ ചുറ്റപ്പെട്ട നദിയ്ക്ക് കുറുകെയായി പണിതിരിക്കുന്ന പാലത്തിന്  420 മീറ്റർ ഉയരമുണ്ട്. 56 മീറ്റർ നീളവും 3.5 മീറ്റർ വീതിയും 3 മനോഹരമായ കമാനങ്ങളുമുണ്ട് ഈ പാലത്തിന്. 

ADVERTISEMENT

പേരിനു പിന്നിൽ

അക്കാലത്ത് ബൾഗേറിയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. ഓട്ടോമൻ ഗവർണർമാരിൽ നിന്ന് രക്ഷപ്പെട്ട ഒരു ബൾഗേറിയൻ പെൺകുട്ടിയുടെ കഥയാണ് പേരിന് പിന്നിലെ ഐതിഹ്യം. അവൾ പാലത്തിന് കുറുകെ കടന്നപ്പോൾ, ഉപദ്രവിക്കാൻ വന്നവർ താഴെ വെള്ളത്തിൽ പിശാചിനെ കണ്ടുവെന്നും അവർ പാലത്തിലൂടെ മുന്നോട്ടു പോകാൻ മടിച്ചുവെന്നുമാണ് പറയുന്നത്.അങ്ങനെ പെൺകുട്ടിയെ ഉപേക്ഷിച്ച് അവർ ഓടിരക്ഷപ്പെട്ടു എന്നാണ് കഥ. മറ്റൊരു വിശ്വാസം ഇരുട്ടിൽ ഈ പാലത്തിന് ശരിക്കും പിശാചിന്റെ രൂപം ആണെന്നതാണ്. ഇതെല്ലാം നാടോടി ഐതീഹ്യങ്ങളാണെങ്കിലും പാലത്തിന്റെ ഉയർന്ന രൂപം ഇരുട്ടിൽ ഒരു പരിധിവരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് സത്യമാണ്. അർഡിനോ പട്ടണത്തിനടുത്താണ് ഈ പാലം  സ്ഥിതിചെയ്യുന്നത്.പാലത്തിന്റെ ആകൃതിയിലുള്ള ഒരു ജലധാരയും ഇവിടെയുണ്ട്. 

ADVERTISEMENT

English Summary: Devil's Bridge Ardino, Bulgaria