പാരിസ്, ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരങ്ങളിലൊന്നാണ്. ഫാഷന്‍, കല, സിനിമ എന്നുവേണ്ട, കലയുടെ എല്ലാ മേഖലയില്‍ നിന്നുമുള്ള സംഭാവനകള്‍ കൊണ്ട് സമ്പന്നമാണ് സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരിസ്. ഒറ്റവാക്കില്‍, പാരിസിന് തുല്യം പാരിസ് മാത്രം എന്നും പറയാം. എന്നാല്‍ ഈഫല്‍ ടവര്‍ അടക്കമുള്ള പാരിസിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്, ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരങ്ങളിലൊന്നാണ്. ഫാഷന്‍, കല, സിനിമ എന്നുവേണ്ട, കലയുടെ എല്ലാ മേഖലയില്‍ നിന്നുമുള്ള സംഭാവനകള്‍ കൊണ്ട് സമ്പന്നമാണ് സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരിസ്. ഒറ്റവാക്കില്‍, പാരിസിന് തുല്യം പാരിസ് മാത്രം എന്നും പറയാം. എന്നാല്‍ ഈഫല്‍ ടവര്‍ അടക്കമുള്ള പാരിസിന്റെ പ്രധാന ആകര്‍ഷങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് പാരിസ് നഗരമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?‌ ഒരല്‍പം പ്രയാസമായിരിക്കും. ചൈനയിലെ ഈ നഗരത്തിലെത്തിയാല്‍ നിങ്ങള്‍ പാരിസിലാണോ വന്നിരിക്കുന്നത് എന്നു തോന്നും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈന പാരിസ് നഗരത്തെ മൊത്തത്തിലങ്ങു പണിതുവച്ചിരിക്കുകയാണ് ടിയാങ്ങ്ഡുചെങ് എന്ന നഗരത്തില്‍.

ഈ രണ്ട് ചിത്രങ്ങളിലും കാണുന്ന ഈഫല്‍ ടവറില്‍ ഒറിജിനല്‍ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്നുചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും കൃത്യമായ ഉത്തരം പറയാനാകില്ല. അത്ര പരിപൂര്‍ണ്ണതയിലാണ് ചൈനക്കാര്‍ ഈഫല്‍ ടവറിന്റെ അപരനെ നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത സ്മാരകങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ലോകമെമ്പാടും സാധാരണമാണ്. സിനിമ ചിത്രീകരണങ്ങള്‍ക്കായും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുമെല്ലാം സ്മാരകങ്ങളുടെ പകര്‍പ്പ് നിര്‍മിക്കാറുണ്ട്.പക്ഷേ ടിയാന്‍ഡുചെങിലെത്തിയാല്‍ കണ്ണുകളെ വിശ്വസിപ്പിക്കാന്‍ പാടുപെടും. പാരിസ് ശൈലിയിലുള്ള കെട്ടിടങ്ങള്‍, ജലധാരകള്‍, ലാന്‍ഡ്‌സ്‌കേപ് തുടങ്ങി സിറ്റി ഓഫ് ലൈറ്റ്‌സിനെ അതേപടി ഇവിടെ പകര്‍ത്തിയിരിക്കുന്നുവെന്ന് പറയാം.

ADVERTISEMENT

ഇവിടെയുള്ള ഈഫല്‍ ടവറിന് നൂറ് മീറ്ററിലധികം ഉയരമുണ്ട് അതായത് ഒറിജിനലിന്റെ മൂന്നിലൊന്ന് വലുപ്പം. ഫ്രാന്‍സിന്റെ പരമ്പരാഗത ഹൗസ്മാന്‍ കാലഘട്ടത്തിലെ അപാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും ക്ലാസിക്കല്‍ പാരിസിയന്‍ പൊതു ശില്‍പങ്ങളും ഫ്രഞ്ച് ബോളിവാര്‍ഡ് ഷോട്ട്‌സും പാരിസിലുള്ളതുപോലെയുള്ള തെരുവു വിളക്കുകൾ വരെ ഈ നഗരത്തില്‍ കാണാം. ടിയാങ്ങ്ഡുചെങ്ങിലൂടെ നടക്കുമ്പോള്‍ ഒറിജിനല്‍ പാരിസ് നഗരത്തിലാണോ എന്ന് ‌സംശയിച്ചുനില്‍ക്കും. ഒറിജിനലിനെ വെല്ലുന്ന മനോഹാരിതയോടെയാണ് ഇവിടെ പല പകര്‍പ്പുകളും സൃഷ്ടിച്ചിരിക്കുന്നത്.

സാങ്കേതികമായി ഒരു ആഡംബര റിയല്‍ എസ്റ്റേറ്റ് സമുച്ചയമാണിത്. സ്‌കൈ സിറ്റി എന്നും വിളിക്കപ്പെടുന്ന ടിയാങ്ഡുചെങ് ഒരു ഭവന എസ്റ്റേറ്റായിട്ടാണ് ആദ്യം നിര്‍മിച്ചത്. 2007 ലാണ് ഇവിടെ പാരിസിനെ മാതൃകയാക്കി നിർമാണം തുടങ്ങിയത്. ഇപ്പോൾ ഇവിടെെയത്തുന്ന പാരിസുകാര്‍ പോലും തങ്ങളുടെ നാട്ടിലെ സ്മാരകങ്ങളും കെട്ടിടങ്ങളും കണ്ട് അദ്ഭുതപ്പെടാടുണ്ടത്രേ. അപ്പോള്‍ ഇനി പാരിസ് വരെ പോകാനാകാത്തവര്‍ക്ക് ചൈന വരെപോയി ഒരു പാരിസ് സന്ദര്‍ശനം സാധ്യമാക്കാം.

ADVERTISEMENT

English Summary: Pictures of Paris Replica in China