ലോകം ചുറ്റുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. യാത്രക്കാരുടെ എണ്ണവും അവരുടെ ചെയ്തികളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തിയിട്ടുമുണ്ട്. യാത്ര പോകുന്നവർ മിക്കവരും ഉപയോഗം കഴിഞ്ഞതിനു ശേഷം പ്ലാസ്റ്റിക്ക് കുപ്പികളടക്കം ഭക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ചുറ്റുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഒറ്റയ്ക്കും കൂട്ടമായും യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. യാത്രക്കാരുടെ എണ്ണവും അവരുടെ  ചെയ്തികളും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തിയിട്ടുമുണ്ട്. യാത്ര പോകുന്നവർ മിക്കവരും ഉപയോഗം കഴിഞ്ഞതിനു ശേഷം പ്ലാസ്റ്റിക്ക് കുപ്പികളടക്കം ഭക്ഷണ മാലിന്യങ്ങളും പോകുന്ന വഴിയിലും കാട്ടിലുമൊക്കെ വലിച്ചെറിയുന്ന രീതിയാണ്. എവിടെയും പ്ലാസ്റ്റിക് വലിച്ചെറിയുക എന്നത് മനുഷ്യന്‍റെ ശീലമാണ്. യാത്ര പോയാല്‍ അവിടെ, ഇത് പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന നാശം വളരെ വലുതാണ്. ഇപ്പോൾ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് നിരോധിച്ചിട്ടുണ്ട്.  വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കുമ്പോഴായാലും അവിടം വൃത്തികേടാക്കാതെ സൂക്ഷിക്കുക എന്നത് ഓരോ സഞ്ചാരിയുടേയും കടമയാണ്.

സഞ്ചാരികളുടെ പ്രിയപ്പെട്ട ‍ഡെസ്റ്റിനേഷനായ ബാങ്കോക്കിൽ നിന്നുള്ള വാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. അവിടം സന്ദർശിക്കുന്നവർ പരിസരം വൃത്തികേടാക്കിയാല്‍ ആ മാലിന്യം അവര്‍ക്ക് തന്നെ തിരികെ അയച്ചുകൊടുക്കുകയാണ് ഒരു ദേശീയോദ്യാനം. ഖാവോ യി നാഷണല്‍ പാര്‍ക്കാണ് ഈ വ്യത്യസ്ത പ്രവൃത്തികൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ADVERTISEMENT

കൊറോണ ലോകത്തിൽ പടർന്ന്പിടച്ചതും ലോക്ഡൗണിലായതും കാരണം പ്രകൃതിയില്‍ മനുഷ്യന്റെ ഇടപെടലുകള്‍ കുറഞ്ഞിരുന്നു. അന്തരീക്ഷം ശാന്തമായതും വിഷധൂളികള്‍ ഒടുങ്ങിയതും അതിന്റെ ഭാഗമായിരുന്നു. അടച്ചുപൂട്ടിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നതോടെ സന്ദർശകരുടെ ഒഴുക്കും വർദ്ധിച്ചു.

മലിനീകരണം തടയുന്നതിന്റെ ഭാഗമായി 'മാലിന്യം തിരിച്ചയക്കല്‍' പദ്ധതി ഖാവോ യി പാര്‍ക്ക് അധികൃതര്‍ ആവിഷ്‌കരിക്കുകയാണിപ്പോൾ. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യം ഉദ്യാനത്തിലെ മൃഗങ്ങളെ ദോഷകരമായി ബാധിക്കും അതു പ്രകൃതിക്കും ദോഷം വരുത്തും എന്നതാണ് അവരെ ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചത്.'നിങ്ങളുടെ മാലിന്യം ഞങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അയച്ചുതരും' എന്നും ഉദ്യാനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് വന്‍തുക പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റമാണെന്നും രാജ്യത്തിന്റെ പരിസ്ഥിതി മന്ത്രി വരാവത് ശില്‍പ ആര്‍ച്ച ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

മനോഹരമായ മഴക്കാടുകളാൽ സമ്പന്നമാണ് ഇൗ സുന്ദരഭൂമി. ഗൾഫ് ഓഫ് തായ്‌ലാന്‍ഡിൽ ബാങ്കോക്കിൽ നിന്ന് 180 കിലോമീറ്റർ തെക്ക് കിഴക്കായി റയോങ് പ്രവിശ്യയിൽ കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തായ് മറൈൻ നാഷണൽ പാർക്ക് ആണ് ഖാവോ ലീം യാ-മു കോ സാമെറ്റ് ദേശീയോദ്യാനം.കാട്, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ലാൻഡ്‌സ്‌കേപ്പ് പാർക്കിലുണ്ട്.സമുദ്രനിരപ്പിൽ നിന്ന് 1,292 മീറ്റർ ഉയരത്തിലാണ് ഖാവോ ലീം. 2005 ജൂലൈ 14 മുതൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ ഇത് ലിസ്റ്റുചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary:  Thailand Tourism Khao Yai National Park