പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ചൈനയുടെ ഇന്റര്‍കോണ്ടിനെന്റല്‍ ഷാങ്ഹായ് വണ്ടര്‍ലാന്‍ഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. ലോകത്തിലെ ആദ്യത്തെ ക്വാറി ഹോട്ടലാണിത്. അതായത് ഒരിക്കല്‍ ക്വാറിയായി ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങള്‍ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ചൈനയുടെ ഇന്റര്‍കോണ്ടിനെന്റല്‍ ഷാങ്ഹായ് വണ്ടര്‍ലാന്‍ഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. ലോകത്തിലെ ആദ്യത്തെ ക്വാറി ഹോട്ടലാണിത്. അതായത് ഒരിക്കല്‍ ക്വാറിയായി ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട ഭൂഗര്‍ഭ സ്ഥലത്ത് ഇന്നൊരു ആഡംബര ഹോട്ടലാണ് ഉയർന്നിരിക്കുന്നത്. സോങ്ജിയാങ് ജില്ലയിലെ ഷാങ്ഹായില്‍ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വ്യവസായ ക്വാറിയിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഇന്റര്‍കോണ്ടിനെന്റല്‍ ഷാങ്ഹായ് വണ്ടര്‍ലാന്‍ഡ് എന്നാണ് ഈ അദ്ഭുത ഹോട്ടലിന്റെ പേര്. ഷാങ്ഹായില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഹോട്ടലിന് ആകെ 18 നിലകളുണ്ട്. അതില്‍ രണ്ടെണ്ണം മാത്രമാണ് ഭൂമിയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്നത്. ബാക്കി 16 എണ്ണവും ഭൂഗര്‍ഭ നിലകളാണ്. ഭൂഗര്‍ഭ നിലകളില്‍ രണ്ടെണ്ണം വെള്ളത്തിനടിയിലാണ്. ഇവിടെ അക്വേറിയ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

ഈ വാസ്തുവിദ്യാ അദ്ഭുത്തിനൊപ്പം കാഴ്ച്ചവിരുന്നൊരുക്കി ഒരു വെള്ളച്ചാട്ടവുമുണ്ട്. ഹോട്ടലിലെ 336 മുറികള്‍ ക്വാറി ലാന്‍ഡ്‌സ്‌കേപ്പിനെ അഭിമുഖീകരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.അതിഥികള്‍ക്കായി താമസത്തിന് പുറമേ  നിരവധി സാഹസിക പ്രവര്‍ത്തനങ്ങളും ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു.റോക്ക് ക്ലൈംബിങ്, കയാക്കിങ്, ഗ്ലാസ്-ഫ്‌ളോര്‍ സ്‌കൈവാക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ഇവിടെയെത്തിയാല്‍ ഏര്‍പ്പെടാം. റോക്ക് ക്ലൈംബിംഗിനായി പ്രത്യേകം സജ്ജീകരണങ്ങള്‍ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ ആകാശകാഴ്ച ആരേയും അദ്ഭുതപ്പെടുത്തും. വലിയൊരു കുഴിയ്ക്കുള്ളില്‍ കണ്ണഞ്ചിപ്പിക്കുന്ന വിധത്തില്‍ പണിയൊരുക്കിയിരിക്കുന്ന വിസ്മയകൂട്.

ക്വാറിയെങ്ങനെ ഹോട്ടലായി ?

ADVERTISEMENT

രണ്ടാം ലോകമഹായുദ്ധസമയത്ത് ഇപ്പോഴത്തെ ഹോട്ടലിന്റെ സ്ഥാനം ക്വാറി കല്‍ക്കരി ഖനനം നടത്തുന്നതിനായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, ആധുനിക പാരിസ്ഥിതി ആവശ്യകതകളോടുള്ള പൊരുത്തക്കേട് കാരണം 2000 ല്‍ ക്വാറി ഔദ്യോഗികമായി അടച്ചു. പിന്നീട് അവിടെ  ഹോട്ടൽ ഉയർന്നു. ഹോട്ടലിന്റെ നിര്‍മാണം ഒരു ദശകത്തിലേറെ എടുത്തു. 2003 ല്‍ ആരംഭിച്ച നിര്‍മാണം 2013 ലാണ് പൂര്‍ത്തിയായത്.

അയ്യായിരത്തിലധികം പ്രൊഫഷണലുകള്‍ ഈ പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദുബായിലെ ബുര്‍ജ് അല്‍ അറബ് ജുമൈറയുടെ സ്രഷ്ടാവായ മാര്‍ട്ടിന്‍ ജോക്മാന്‍ ഉള്‍പ്പെടെ നിരവധി ലോകപ്രശസ്ത ആര്‍കിടെക്റ്റുകള്‍ ഹോട്ടല്‍ നിര്‍മാണത്തില്‍ പങ്കാളികളായി. പ്രകൃതിദുരന്തങ്ങളെയോ മഴക്കാലത്ത് വെള്ളപ്പൊക്കത്തെയോ നേരിടാന്‍ കഴിയുന്ന രീതിയിലാണ് ഈ ഹോട്ടലിന്റെ നിര്‍മാണം. സമുദ്രനിരപ്പില്‍ നിന്ന് 288 അടി താഴെയായി സ്ഥിതിചെയ്യുന്നതിനാല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഷാങ്ഹായ് വണ്ടര്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഹോട്ടലാണ്.

ADVERTISEMENT

English Summary: The World's First Quarry Hotel China