നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പര്‍വതനിര. അതിലൊരു ഭീമാകാരനായ പര്‍വതത്തിന്റെ ഏതാണ്ട് നടുഭാഗത്തായി ഒരു പള്ളി. ദൂരെനിന്നു നോക്കിയാല്‍ മലയ്ക്കുള്ളില്‍നിന്ന് ഒരു പള്ളി പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന കാഴ്ചയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇറ്റാലിയന്‍ ദേവാലയം ഒരു മലഞ്ചെരിവിലൂടെ താഴേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പര്‍വതനിര. അതിലൊരു ഭീമാകാരനായ പര്‍വതത്തിന്റെ ഏതാണ്ട് നടുഭാഗത്തായി ഒരു പള്ളി. ദൂരെനിന്നു നോക്കിയാല്‍ മലയ്ക്കുള്ളില്‍നിന്ന് ഒരു പള്ളി പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന കാഴ്ചയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഇറ്റാലിയന്‍ ദേവാലയം ഒരു മലഞ്ചെരിവിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നതായി തോന്നും. ചരിത്രത്തേക്കാള്‍ അത് നില്‍ക്കുന്ന സ്ഥാനത്തിലൂടെയാണ് ഈ പള്ളി പ്രശസ്തമായിരിക്കുന്നത്. ആകാശത്തിനും ഭൂമിക്കും ഇടയിൽ വ്യാപിച്ചുകിടക്കുന്ന നിശബ്ദതയുടെയും ധ്യാനത്തിന്റെയും ഒരിടമാണ് ഇൗ കൊറോണ ദേവാലയം. 

ഇറ്റലിയിലെ ബാല്‍ഡോ പര്‍വതത്തില്‍ ലംബമായ ഒരു മലഞ്ചെരിവിലേക്ക് നിര്‍മിച്ച സാന്റുവാരിയോ മഡോണ ഡെല്ല കൊറോണ ലേഡി ഓഫ് ക്രൗൺ വായുവില്‍ നില്‍ക്കുന്നതുപോലെയാണ് ആദ്യം കാണുമ്പോള്‍ തോന്നുക. വടക്കന്‍ ഇറ്റലിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ സ്പിയാസിയിലെ വന്യജീവി സങ്കേതത്തിലാണ് ഈ അദ്ഭുത ദേവാലയം സ്ഥിതിചെയ്യുന്നത്. അഡിഗെ നദിയുടെ താഴ്‌‌‌വര കടന്ന് സമുദ്രനിരപ്പില്‍നിന്ന് 774 മീറ്റര്‍ ഉയരത്തില്‍ ചുറ്റുമുള്ള പര്‍വതങ്ങളുടെ മധ്യഭാഗത്തായി നിര്‍മിച്ചിരിക്കുന്ന പള്ളി തീർഥാടകരുടെ മാത്രമല്ല, ലോകം ചുറ്റുന്ന സഞ്ചാരികളുടേയും പ്രിയപ്പെട്ട സ്ഥലമാണ്. 

ADVERTISEMENT

1530 മുതല്‍ ഈ പള്ളി ഇവിടെയുണ്ട്. അതിനും മുമ്പേ ഏകാന്തതയും ആത്മീയതയും തേടിയെത്തിയ സന്യാസികളുടെ അഭയകേന്ദ്രമായിരുന്നു ഇവിടം. പിന്നീട് കന്യാമറിയത്തിന്റെ പേരില്‍ പള്ളി പണിയുകയായിരുന്നു. ഇന്ന് ഈ പള്ളി വര്‍ഷം മുഴുവനും എത്തുന്ന നിരവധി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. അവര്‍ പ്രകൃതിയുടെ സൗന്ദര്യത്തിനും കലാചരിത്രത്തിനും ഇടയില്‍ സമാധാനവും ആശ്വാസവും തേടി ഇവിടെയെത്തുന്നു.

രണ്ട് രീതിയിൽ പള്ളിയിലേക്ക് പ്രവേശിക്കാം. തീർഥാടനത്തിനും പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ കാണാനും ആഗ്രഹിക്കുന്നുവെങ്കില്‍ പരമ്പരാഗത വഴിയിലൂടെ പോകുക. ബ്രെന്റിനോ ബെല്ലുനോയില്‍ നിന്നുള്ള ഒരു വഴി ‘തീർഥാടകരുടെ പാത’ എന്നാണ് അറിയപ്പെടുന്നത്. കാല്‍നടയായി ഏകദേശം 2 മണിക്കൂര്‍ എടുക്കും ഇതിലൂടെ പള്ളിയിലെത്താന്‍. 1500 പടികളോടെ 1800 അടി ഉയരം കയറണം ഈ വഴി പോകണമെങ്കില്‍.

ADVERTISEMENT

ഈ വഴി പോകാന്‍ സാധിക്കാത്തവര്‍ക്ക് പര്‍വതത്തിന് മുകളിലുള്ള സ്പിയാസി ഗ്രാമത്തില്‍നിന്ന് നിര്‍മിച്ച റോഡിലൂടെയും പ്രവേശിക്കാനാകും. ഈ വഴിയിലൂടെ നടന്നും 1922 ല്‍ പാറയില്‍ കുഴിച്ച തുരങ്കത്തിലൂടെയും പള്ളിയിരിക്കുന്ന സ്ഥലത്തെത്താം. ചരിത്രത്തിന്റെയും കലയുടെയും നിരവധി രേഖകൾ ഇവിടെ കാണാന്‍ കഴിയും. ‘ഭൂമിക്കും ആകാശത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന’ ഈ ദേവാലയം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചതന്നെയാണ്.

English Summary: Sanctuary of Madonna della Corona – Visit Italy’s Church