കോവിഡ് കാലത്തെ യാത്ര പലര്‍ക്കും ഒരു സാഹസിക വിനോദമാണ്‌. ലോക്ഡൗൺ കഴിഞ്ഞപാടെ നിരവധി സഞ്ചാരികള്‍ വീണ്ടും യാത്ര ചെയ്യാന്‍ ആരംഭിച്ചു. ഈയിടെയായി താരങ്ങള്‍ അടക്കമുള്ള നിരവധി സഞ്ചാരികള്‍ പോയത് മാലദ്വീപിലേക്കായിരുന്നു. ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ചതും പൊതുവേ ചൂടുള്ള കാലാവസ്ഥയുള്ള മാലദ്വീപിലേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെ യാത്ര പലര്‍ക്കും ഒരു സാഹസിക വിനോദമാണ്‌. ലോക്ഡൗൺ കഴിഞ്ഞപാടെ നിരവധി സഞ്ചാരികള്‍ വീണ്ടും യാത്ര ചെയ്യാന്‍ ആരംഭിച്ചു. ഈയിടെയായി താരങ്ങള്‍ അടക്കമുള്ള നിരവധി സഞ്ചാരികള്‍ പോയത് മാലദ്വീപിലേക്കായിരുന്നു. ഉത്തരേന്ത്യയില്‍ തണുപ്പുകാലം ആരംഭിച്ചതും പൊതുവേ ചൂടുള്ള കാലാവസ്ഥയുള്ള മാലദ്വീപിലേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍, എന്താണ് മാലദ്വീപിനെ ഇത്ര ആകര്‍ഷണീയമായ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നത്? ചില കാരണങ്ങള്‍ പരിശോധിക്കാം.

1. കോവിഡ് നിരക്ക് കുറവ്

ADVERTISEMENT

തുടക്കത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന അന്റാര്‍ട്ടിക്ക പോലുള്ള സ്ഥലങ്ങളില്‍ വരെ ഇപ്പോള്‍ വൈറസ് എത്തിക്കഴിഞ്ഞു.  ഇൗ അവസരത്തില്‍ രോഗബാധ കുറവുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് എല്ലാ സഞ്ചാരികളും ആഗ്രഹിക്കുന്നത്.

മാലദ്വീപില്‍ കോവിഡ് കേസുകള്‍ കുറവാണെന്ന് മാത്രമല്ല, കര്‍ശനമായ സുരക്ഷാനടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലദ്വീപിലേക്ക് പ്രവേശിക്കാനും മാലദ്വീപിൽ നിന്ന് പുറത്തേക്ക് പോകാനും കോവിഡ് നെഗറ്റീവ് റിപ്പോർട്ട് വേണം. സഞ്ചാരികള്‍ എല്ലാവരും മാലദ്വീപിലേക്ക് പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. മാലിദ്വീപില്‍ നിന്നും തിരികെ പറക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും കോവിഡ് പരിശോധന നടത്തണം. 

2. ഒരു ദ്വീപ്‌, ഒരു റിസോര്‍ട്ട്

ADVERTISEMENT

മാലദ്വീപില്‍ വരുന്ന മിക്ക സഞ്ചാരികളും റിസോര്‍ട്ടുകളിലാണ് തങ്ങുന്നത്. അപ്പോള്‍ യാത്ര ഒരു ദ്വീപില്‍ മാത്രമായി ഒതുങ്ങും. വാട്ടർ സ്പോർട്സും ബീച്ചുകളും ആസ്വദിക്കാനും ഇവിടങ്ങളില്‍ സൗകര്യം ഉള്ളതിനാല്‍ അവയ്ക്കായി പ്രാദേശിക യാത്രകള്‍ അധികം നടത്തേണ്ടതില്ല. ബീച്ച് ഫ്രണ്ട് സ്പാ അനുഭവം മുതൽ രുചികരമായ ഭക്ഷണം വരെയുള്ള എല്ലാ ലക്ഷ്വറി സൗകര്യങ്ങളും മറ്റുള്ള സഞ്ചാരികളുമായി അധികം ഇടപഴകാതെ തന്നെ ആസ്വദിക്കാന്‍ ഇവ അവസരമൊരുക്കുന്നു.

3. വീസ ഓണ്‍ അറൈവല്‍

എല്ലാ രാജ്യക്കാര്‍ക്കും വീസ ഓണ്‍ അറൈവല്‍ ലഭ്യമാണ് എന്നതാണ് മാലദ്വീപ് യാത്രയുടെ മറ്റൊരു സവിശേഷത. മുന്‍കൂട്ടി തീരുമാനിക്കാതെയും വന്‍ തയ്യാറെടുപ്പുകള്‍ ഒന്നും നടത്താതെയും ഇവിടേക്ക് യാത്ര ചെയ്യാം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.  

4. പോക്കറ്റില്‍ ഒതുങ്ങുന്ന റിസോര്‍ട്ടുകള്‍

ADVERTISEMENT

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി അവിശ്വസനീയമായ ഓഫറുകളാണ് പല റിസോര്‍ട്ടുകളും ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. റിസോർട്ടുകളുടെ വെബ്‌സൈറ്റുകളില്‍ ഇത്തരത്തിലുള്ള നിരവധി ഡീലുകളും ഓഫറുകളും കാണാം. സാധാരണ സമയങ്ങളില്‍ ഇപ്പോഴുള്ളതിന്‍റെ പലയിരട്ടിയാണ് നിരക്ക് ഈടാക്കാറുണ്ടായിരുന്നത് എന്ന് പരിശോധിച്ചാല്‍ മനസിലാകും.

5. മികച്ച കാലാവസ്ഥ

പഞ്ചാരമണല്‍ത്തീരങ്ങളും മരതകനീല നിറമുള്ള സമുദ്രവും വരവേല്‍ക്കുന്ന മാലിദ്വീപില്‍ ഏറ്റവും മികച്ച കാലാവസ്ഥ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ്. ശരാശരി താപനില 29 ° C മുതൽ 31 ° C വരെയാണ് ഈ മാസങ്ങളിൽ എന്നതിനാല്‍ ബീച്ച് പ്രേമികള്‍ക്ക് ഈ സമയം പറുദീസയ്ക്ക് സമാനമാണ് മാലദ്വീപ്.

English Summary: Why Maldives Can Be The Best Place To Travel Amid Covid Scare