കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും നിറഞ്ഞ ഇംഗ്ലണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്. അമൂല്യകാഴ്ചകള്‍ക്കൊപ്പം അവിടെ എത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്ന ആഘോഷങ്ങളുമുണ്ട്. അങ്ങനെ കൗതുകം നിറഞ്ഞ ഒരു ആഘോഷമാണ് ഇംഗ്ലണ്ടിൽ അരങ്ങേറുന്ന കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും നിറഞ്ഞ ഇംഗ്ലണ്ട് സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാണ്. അമൂല്യകാഴ്ചകള്‍ക്കൊപ്പം അവിടെ എത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തുന്ന ആഘോഷങ്ങളുമുണ്ട്. അങ്ങനെ കൗതുകം നിറഞ്ഞ ഒരു ആഘോഷമാണ്  കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ്. ഇംഗ്ലണ്ടില്‍ ഗ്ലൗസെസ്റ്റര്‍ഷയറിലെ ബ്രോക്ക്വര്‍ത്ത് എന്ന ചെറിയ ഗ്രാമത്തിലാണ് ഇൗ മത്സരം നടക്കുന്നത്. ചീസ് ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാമതാണ് ഇംഗ്ലണ്ട്. ഇൗ ആഘോഷവും ചീസുമായി ബന്ധപ്പെട്ടതാണ്. കൂപ്പര്‍സ് ഹില്‍ എന്ന വലിയ കുന്നിന്‍ചെരുവില്‍ നിന്നും ചീസ് റോളുകള്‍ താഴേയ്ക്ക് ഉരുട്ടിവിടും, ഇൗ റോളുകൾ പിടിക്കാനായി കുന്നിന് താഴേയ്ക്ക് നിരവധിയാളുകള്‍ ഒാടികൂടും. തമാശയായും കൗതുകമായും തോന്നുന്ന ഇൗ ആഘോഷം അങ്ങേയറ്റം അപകടം നിറഞ്ഞ വിനോദമാണ്.

Image By 1000 Words/Shutterstock
ADVERTISEMENT

ഇരുന്നൂറിലധികം വര്‍ഷം പഴക്കമുള്ള ഇൗ വിനോദം മാര്‍ച്ച് മാസത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്.  ആ സമയം നിരവധിപേരാണ് പങ്കെടുക്കുവാനായി എത്തിച്ചേരുന്നത്. കുന്നിന്‍മുകളിൽ നിന്നും താഴേയ്ക്ക് വരുന്ന ചീസ് പിടിക്കുക പ്രയാസകരമാണ്. ഇൗ ആഘോഷവേളയിൽ കാഴ്ചകൾ കാണാനും പങ്കെടുക്കുവാനുമായി എത്തുന്നവർക്ക് അപകടങ്ങളും പതിവാണ്. 1997 ല്‍ 33 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതോടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമാണെന്ന് ചൂണ്ടിക്കാണിച്ച് 1998 ലെ ഇവന്റ് റദ്ദാക്കാന്‍ പോലീസും ഭരണകൂടവും തീരുമാനിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ അഭ്യർത്ഥനയെ തുടർന്ന് ആഘോഷം പുനരാരംഭിച്ചു. ഇന്നും മുടക്കമില്ലാതെ അരങ്ങേറുന്ന കൂപ്പേഴ്‌സ് ഹില്‍ ചീസ് റോളിംഗ് ലോകശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. 

ADVERTISEMENT

കൂപ്പേഴ്സ് ഹില്‍ ചീസ് റോളിംഗ് മത്സരത്തില്‍ സാധാരണയായി അഞ്ച് ഡൗണ്‍ഹില്‍ റേസുകള്‍ ഉണ്ട്. പുരുഷന്മാര്‍ക്ക് നാല്, സ്ത്രീകള്‍ക്ക് ഒന്ന്. ചിലപ്പോള്‍ കുട്ടികള്‍ക്കായി സുരക്ഷിതമായ കയറ്റം റേസും സംഘടിപ്പിക്കാറുണ്ട്. ഓരോ മല്‍സരത്തിലും 20-40 പേര്‍ക്ക് പങ്കെടുക്കാം.  പ്രാദേശിക ഗ്രാമീണരാണ് പരമ്പരാഗതമായി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഇൗ ആഘോഷം കേട്ടറിഞ്ഞ് എത്തിച്ചേരുന്ന വിനോദസഞ്ചാരികളും പങ്കെടുക്കുന്നുണ്ട്.  

ADVERTISEMENT

English Summary: Coopers Cheese Rolling Festival