ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്ന കാര്യം അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും അവ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്‍റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു

ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്ന കാര്യം അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും അവ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്‍റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്ന കാര്യം അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും അവ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്‍റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ പലർക്കും ഓർമയിലെത്തുക അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പന്നങ്ങളും ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്‍റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു നിര്‍മിതികളുമെല്ലാം ചൈനക്കാര്‍ ഇങ്ങനെ കോപ്പിയടിച്ചിട്ടുണ്ടെന്ന കാര്യം അറിയാമോ? സഞ്ചാരികളുടെ സ്വപ്നമായ യൂറോപ്പിലെ പ്രശസ്തമായ പല നിര്‍മിതികളും അതേപോലെ ചൈനയില്‍ പുനര്‍നിര്‍മിക്കാനുള്ള ഒരു ശ്രമം തന്നെ ഇവര്‍ നടത്തിയിട്ടുണ്ട്! യൂറോപ്പിനെ അനുകരിച്ച് ചൈനയില്‍ നിര്‍മിച്ച ചില നഗരങ്ങളും കെട്ടിടങ്ങളും കണ്ടോളൂ.

1. ഹാള്‍സ്റ്റാറ്റ്, ഗുവാങ്ഡോങ്

ADVERTISEMENT

ഓസ്ട്രിയയിലെ അതിമനോഹരമായ ഒരു പര്‍വതനഗരമാണ് ഹാള്‍സ്റ്റാറ്റ്. ലോക സാംസ്കാരിക പൈതൃക സ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച ഈ നഗരത്തിന്‍റെ കൃത്രിമ പതിപ്പ് ചൈനീസ് ആർട്ടിസ്റ്റുകളായ സെബാസ്റ്റ്യൻ അക്കർ, ഫിൽ തോംസൺ എന്നിവര്‍ ചേര്‍ന്ന് ചൈനയില്‍ നിര്‍മിച്ചിട്ടുണ്ട്. ഹാള്‍സ്റ്റാറ്റിലെ തടാകത്തിന്‍റെ മാതൃകയും പ്രാവുകളും അതേ ശൈലിയിലുള്ള വീടുകളുമെല്ലാം ഇവിടെയുണ്ട്.

2. ടിയാന്‍ഡുചെങ്ങിലെ പാരിസ്

പാരിസിന്‍റെ ട്രേഡ്മാര്‍ക്കായ ഈഫല്‍ ടവര്‍ വരെ ചൈനയില്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ട്. ആഡംബര റിയൽ എസ്റ്റേറ്റ് കേന്ദ്രമായി വികസിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ചുറ്റും കൃഷിസ്ഥലങ്ങളായതു കൊണ്ടുള്ള അസൗകര്യം മൂലം പണികള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന. അതോടെ ഇത് ഉപേക്ഷിക്കപ്പെട്ടു. 

3. പുഡോങ്ങിലെ ഹോളണ്ട്‌ ഗ്രാമം

ADVERTISEMENT

നെതര്‍ലന്‍ഡ്‌സിന്‍റെ മുഖമുദ്രകളിലൊന്നാണ് നദിക്കരകളിലെ കാറ്റാടികള്‍. ഇതേ മാതൃകയില്‍ ഷാങ്ങ്ഹായിക്കടുത്ത് ഒരു ഗ്രാമം നിര്‍മിക്കാന്‍ 2001-ല്‍ ഷാങ്ഹായ് പ്ലാനിങ് കമ്മിഷന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ നഗരത്തില്‍നിന്നു വളരെ അകലെയായതിനാല്‍ ഇത് പൂര്‍ണവിജയമായിരുന്നില്ല

4. പോണ്ട് അലക്സാണ്ട്രെ III, ടിയാന്‍ജിന്‍

പാരിസിലെ പ്രശസ്തമായ ഒരു പാലമാണ് പോണ്ട് അലക്സാണ്ട്രെ III. ഇത് ചാംപ്സ്-എലിസീസ് ക്വാര്‍ട്ടറിനെ ഈഫൽ ടവറുമായി ബന്ധിപ്പിക്കുന്നു. നഗരത്തിലെ ഏറ്റവും മനോഹരമായ പാലമായി  കണക്കാക്കപ്പെടുന്ന പോണ്ട് അലക്സാണ്ട്രെ, 1975- ൽ  ഫ്രഞ്ച് ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്‍റെ മാതൃകയും ചൈനയിലുണ്ട്. ടിയാന്‍ജിനില്‍ നിര്‍മിച്ച ഈ പാലത്തില്‍, ഒറിജിനല്‍ പാലത്തിലുള്ളതു പോലെ സമാധാനത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ബ്ലൂ ഡ്രാഗൺ, വൈറ്റ് ടൈഗർ, റോസ് ഫിഞ്ച്, ബ്ലാക്ക് ടോര്‍ട്ടോയ്സ് എന്നീ നാല് പ്രതിമകളുണ്ട്. 

5. ടവർ ബ്രിജ്, സുഷോ

ADVERTISEMENT

ലണ്ടനിലെ തേംസ് നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന ടവർ ബ്രിജിന്‍റെ മാതൃകയും ചൈനയിലുണ്ട്. ജിയാങ്ങ്സു പ്രവിശ്യയിലുള്ള ഈ ടവർ ബ്രിജിനു മുകളിലായി ‘ഇംഗ്ലിഷ് സ്റ്റൈല്‍ കോഫി’ ലഭിക്കുന്ന ഒരു കഫേ കൂടിയുണ്ട്. എന്നാല്‍ ലണ്ടനില്‍ ഉള്ളതുപോലെ, പാലത്തിനടിയിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഇവിടെ ഇല്ല.

By Thanakorn.P/shutterstock

6. ഫ്ലോറന്‍ഷ്യ ഗ്രാമം, ടിയാന്‍ജിന്‍

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ആർണോ നദിയുടെ തീരത്തുള്ള ഈ നഗരം ഇറ്റാലിയൻ നവോത്ഥാനത്തിന്‍റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നു. 1982- ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ച ഫ്ലോറന്‍സിലെ കലയും വാസ്തുവിദ്യയും പുരാതനകാലം മുതല്‍ക്കേ ലോകപ്രശസ്തമാണ്. മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ ഒരു പ്രധാന വ്യാപാരകേന്ദ്രം കൂടിയായിരുന്നു ഫ്ലോറന്‍സ്. അതിന്റെ മാതൃകയില്‍ ടിയാന്‍ജിനില്‍ നിര്‍മിച്ച ഒരു വ്യാപാര കേന്ദ്രമാണ് ഫ്ലോറന്‍ഷ്യ. ഏകദേശം രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പ്രദേശത്ത് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ലഭിക്കും.

7. തേംസ് നഗരം, സോങ്‌ജിയാങ് 

By ThewayIsee/shutterstock

ചൈനയിലെ സോങ്ജിയാങ് ജില്ലയിലെ സോങ്‌ജിയാങ് ന്യൂ സിറ്റിയുടെ ഭാഗമാണ് ഈ തേംസ് നഗരം. ലണ്ടനിലെ തേംസ് നഗരത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഈ ഗ്രാമം ഷാങ്ങ്ഹായില്‍നിന്നു മുപ്പതു കിലോമീറ്റര്‍ അകലെയാണ്. ക്ലാസിക് ബ്രിട്ടിഷ് ശൈലിയിലുള്ള വാസ്തുവിദ്യയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. എന്നാല്‍ താമസക്കാരില്ലാതെ പ്രേതനഗരമായി മാറിയ ഈ നഗരം ഇപ്പോള്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കും മറ്റുമായാണ് ഉപയോഗിക്കുന്നത്.

English Summary: Fake European Towns and Landmarks Made in China