ഭാര്യ രാധിക പണ്ഡിറ്റിനും മക്കള്‍ ആര്യക്കും യഥര്‍വ്വിനുമൊപ്പം മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ച് കെജിഎഫ് താരം യാഷ്. കുടുംബത്തോടൊപ്പമുള്ള മനോഹരമായ നിരവധി ചിത്രങ്ങള്‍ യാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ''ഭൂമിയില്‍ ഒരു ട്രോപ്പിക്കല്‍ പറുദീസയുണ്ടെങ്കില്‍ അത് ഇവിടെയാണ്‌!!മാലദ്വീപ്..." ചിത്രത്തോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ രാധിക പണ്ഡിറ്റിനും മക്കള്‍ ആര്യക്കും യഥര്‍വ്വിനുമൊപ്പം മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ച് കെജിഎഫ് താരം യാഷ്. കുടുംബത്തോടൊപ്പമുള്ള മനോഹരമായ നിരവധി ചിത്രങ്ങള്‍ യാഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ''ഭൂമിയില്‍ ഒരു ട്രോപ്പിക്കല്‍ പറുദീസയുണ്ടെങ്കില്‍ അത് ഇവിടെയാണ്‌! മാലദ്വീപ്..." ചിത്രത്തോടൊപ്പം യാഷ് കുറിച്ചു.

മാലദ്വീപിലെ കോര്‍നാഡ് മാല്‍ദീവ്സ് രംഗാലി ദ്വീപില്‍ നിന്നാണ് യാഷ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 151 ആഡംബര ബീച്ചുകളും ഓവർ വാട്ടർ വില്ലകളും ഉൾക്കൊള്ളുന്ന അതിശയകരമായ ഇരട്ട ദ്വീപ് റിസോർട്ടാണ് കോൺറാഡ് മാല്‍ദീവ്സ് രംഗാലി ദ്വീപ് റിസോർട്ട്. വെള്ളത്തിനടിയില്‍ താമസിക്കാനാവുന്ന ഇവിടത്തെ മുറാക സ്വീറ്റ് പ്രസിദ്ധമാണ്. ന്യൂര്‍ക്കിലെ യുജി യമാസാകി ശൈലിയിലാണ് മുറാക അടക്കമുള്ള റിസോര്‍ട്ടിന്‍റെ ഭാഗങ്ങള്‍ മുഴുവന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റികള്‍ അടക്കമുള്ള ലക്ഷ്വറി ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട റിസോര്‍ട്ടാണ് കോൺറാഡ് മാല്‍ദീവ്സ് രംഗാലി ദ്വീപ്.

ADVERTISEMENT

രാധികയും യാഷിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡ് കാലത്തിനു ശേഷം എല്ലാവരുടെയും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ് മാലദ്വീപ്. സാമന്ത അക്കിനേനി, രാകുല്‍ പ്രീത് സിംഗ്, വരുണ്‍ ധവാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈയിടെ അവധിക്കാലം അടിച്ചുപൊളിക്കാന്‍ മാലിദ്വീപില്‍ എത്തിയിരുന്നു. 

സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ മാലിദ്വീപില്‍ കോവിഡ് ഇല്ല എന്നുതന്നെ പറയാം. വിസ ഓണ്‍ അറൈവല്‍ ആയതിനാല്‍ പേപ്പര്‍വര്‍ക്കുകള്‍ക്കായി അധികം പ്രയാസവുമില്ല. ലക്ഷ്വറി സൗകര്യങ്ങള്‍ മറ്റുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നതും ഇവിടം സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു.

ADVERTISEMENT

English Summary: Celebrity Travel Yash’s Maldives vacation