രാത്രി മുഴുവന്‍ വെളിച്ചവും സംഗീതവും നിറയുന്ന തെരുവുകളും നിലയ്ക്കാത്ത ആഘോഷങ്ങളുമെല്ലാമായി സഞ്ചാരികളെ വരവേല്‍ക്കുന്ന തായ്‌‌ലൻഡിലെ നിശാസുന്ദരിയാണ് പട്ടായ. വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എക്കാലത്തും ഏറ്റവുമാദ്യം ഇടംപിടിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന്. ചുരുങ്ങിയ ചിലവില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രി മുഴുവന്‍ വെളിച്ചവും സംഗീതവും നിറയുന്ന തെരുവുകളും നിലയ്ക്കാത്ത ആഘോഷങ്ങളുമെല്ലാമായി സഞ്ചാരികളെ വരവേല്‍ക്കുന്ന തായ്‌‌ലൻഡിലെ നിശാസുന്ദരിയാണ് പട്ടായ. വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എക്കാലത്തും ഏറ്റവുമാദ്യം ഇടംപിടിക്കുന്ന സ്ഥലങ്ങളില്‍ ഒന്ന്. ചുരുങ്ങിയ ചിലവില്‍ പോയി വരാം എന്നതും പട്ടായയെ സഞ്ചാരികളുടെ ഹോട്ട്സ്പോട്ടാക്കി മാറ്റുന്ന കാര്യങ്ങളില്‍ ഒന്നാണ്. 

ആഘോഷങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പിടികൊടുക്കാത്ത മറ്റൊരു മുഖം കൂടിയുണ്ട് പട്ടായയ്ക്ക്. ശാന്തമായി അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ പറ്റുന്ന, അത്തരത്തിലുള്ള ഒരിടമാണ് വാട്ട് യന്‍സാങ്വരാരാം. പട്ടായയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെയുള്ള ഈ ബുദ്ധക്ഷേത്രത്തിലെത്താന്‍ നഗരമധ്യത്തില്‍ നിന്നും വെറും മുപ്പതു മിനിറ്റ് യാത്ര ചെയ്താല്‍ മതി.

ADVERTISEMENT

ഏകദേശം 145 ഏക്കറില്‍ പരന്നുകിടക്കുന്ന ഒരു ക്ഷേത്രസമുച്ചയമാണ്‌ വാട്ട് യന്‍സാങ്വരാരാം. പ്രാദേശികമായി 'വാട്ട് യാന്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. സുന്ദരമായ പൂന്തോട്ടങ്ങളും തടാകങ്ങളും പഗോഡകൾ ഉൾപ്പെടെ, മനോഹരമായ വാസ്തുശൈലിയില്‍ നിര്‍മിച്ച അനേകം കെട്ടിടങ്ങളും ഏഴോളം പവലിയനുകളും ഇതിനു ചുറ്റുമായി കാണാം. ഇന്ത്യ, സ്വിറ്റ്സർലൻഡ്, ചൈന, ജപ്പാൻ, ലന്ന തായ് എന്നിവിടങ്ങളിലെ വാസ്തുവിദ്യയുടെ സ്വാധീനം ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണരീതിയില്‍ വ്യക്തമായി കാണാം. 

1976-ല്‍, പരമോന്നത പാത്രിയർക്കീസ് ​​സോംദേജ് ഫ്രാ യനസാങ്‌വോണ്‍ തായ് സന്യാസസഭയുടെ പരമോന്നതനേതാവായിരുന്ന സമയത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന്‍റെയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടേതാണെന്ന് പറയപ്പെടുന്ന അനേകം അമൂല്യമായ ബുദ്ധമതാവശിഷ്ടങ്ങളും ബുദ്ധന്‍റെ കാൽപ്പാടുകളുടെ ഒരു പകർപ്പുമെല്ലാം ക്ഷേത്രത്തിനുള്ളിലുണ്ട്. ക്ഷേത്രത്തിനു മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍ അതിമനോഹരമാണ്. 

ADVERTISEMENT

പട്ടായയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗജന്യമായി പ്രവേശിക്കാനാവുന്ന ചുരുക്കം ചില ഇടങ്ങളില്‍ ഒന്നുകൂടിയാണ് വാട്ട് യാന്‍. രാവിലെ 8 മുതൽ 5 മണി വരെ സന്ദര്‍ശകര്‍ക്കായി ഇവിടം തുറന്നിരിക്കും. ഇവിടെത്തുന്ന സന്ദര്‍ശകര്‍ എല്ലാവരും ശരീരം മുഴുവന്‍ മറയ്ക്കുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യേണ്ടതുണ്ട്. സഞ്ചാരികള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സൈറ്റിൽ ലഭ്യമാണ്. വിനോദസഞ്ചാരികള്‍ക്കായി രാവിലെ 6 നും വൈകീട്ട് 4 നുമിടയിലായി, ദിവസേനയുള്ള മെഡിറ്റേഷന്‍ ക്ലാസുകളും ഇവിടെ നടത്താറുണ്ട്‌.

സൈന്‍ ബോര്‍ഡുകളും അറിയിപ്പുകളുമെല്ലാം തായ് ഭാഷയിലാണ് ഇവിടെ കാണാനാവുക. അതുകൊണ്ടുതന്നെ ഒരു ഗൈഡിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. തിങ്കള്‍ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ അധികം തിരക്ക് കാണില്ല. ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്ന രാമായണ വാട്ടര്‍പാര്‍ക്ക്, ബുദ്ധ പര്‍വ്വതം(ഖാവോ ചി ചാൻ), സില്‍വര്‍ ലേക്ക് വൈന്‍ യാര്‍ഡ്‌ തുടങ്ങിയ ആകര്‍ഷണങ്ങളും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.

ADVERTISEMENT

English Summary: Wat Yansangwararam in Pattaya Thailand