പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ ലോകമാണ് മംഗോളിയ. നീലാകാശത്തിന്റെ നാട് എന്ന് അറിയപ്പെടുന്ന മംഗോളിയയിലെ കാഴ്ചകളും അന്നാട്ടുകാരുടെ ജീവിതരീതികളുമൊക്കെ ഏറെ അദ്ഭുതപ്പെടുത്തുന്നതാണ്. വിവിധ സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ഇഷ്ടപ്പെടുന്നവരുമായ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രകൃതിയൊരുക്കിയ വിസ്മയകാഴ്ചകളുടെ ലോകമാണ് മംഗോളിയ. നീലാകാശത്തിന്റെ നാട് എന്ന് അറിയപ്പെടുന്ന മംഗോളിയയിലെ കാഴ്ചകളും അന്നാട്ടുകാരുടെ ജീവിതരീതികളുമൊക്കെ ഏറെ അദ്ഭുതപ്പെടുത്തുന്നതാണ്. വിവിധ സംസ്കാരങ്ങളെക്കുറിച്ച്  പഠിക്കാൻ ഇഷ്ടപ്പെടുന്നവരുമായ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സഞ്ചാര കേന്ദ്രമായിരിക്കും മംഗോളിയ. മധ്യ- കിഴക്കനേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും മധ്യേയാണ് മംഗോളിയ സ്ഥിതി ചെയ്യുന്നത്. 

വെറും മൂന്ന് ദശലക്ഷം മാത്രം ജനസംഖ്യയുള്ള മംഗോളിയ ലോകത്തിലെ തന്നെ ഏറ്റവും കുറവ് ജനങ്ങൾ താമസിക്കുന്ന ഒരു രാജ്യമാണ്. കാലികളെയും കുതിരകളെയും മേയിച്ചാണ് ഇവിടുത്തുക്കാർ ജീവിക്കുന്നത്.ചെമ്മരി ആടുകളുടെ രോമത്തിൽ നിന്ന്‌ ഉണ്ടാക്കുന്ന ‘കഷ്‌മോർ’ എന്ന കമ്പിളി ഉത്‌പന്നങ്ങളാണ് മംഗോളിയൻ ഗ്രാമപ്രദേശങ്ങളിലെ പ്രധാന വരുമാനമാർഗം. ധാതു ഖനനവും വിനോദസഞ്ചാരവുമാണ് പുതുതായി ഉയർന്നു വന്നിട്ടുള്ള വ്യവസായങ്ങൾ.ഇൗ കാഴ്ചകൾക്കപ്പുറം പ്രകൃതിയൊരുക്കിയ മറ്റൊരു അദ്ഭുതകാഴ്ച ഇവിടെയുണ്ട്.

ADVERTISEMENT

പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ശരത്കാലത്ത് പലവര്‍ണ്ണങ്ങളില്‍ നിറഞ്ഞ മരങ്ങള്‍ക്ക് സംരക്ഷണവലയം തീര്‍ത്തൊരു അദ്ഭുത നീലത്തടാകം, പേര് മൂണ്‍ ടിയാഞ്ചി. 

ADVERTISEMENT

മംഗോളിയയുടെ ഫെയറിലാന്‍ഡ്

മംഗോളിയ സന്ദര്‍ശിക്കുന്നവരില്‍ പലരും വിട്ടുപോകുന്ന, അധികമാര്‍ക്കും അറിയാത്തൊരു ഇടമാണ് മൂണ്‍ ടിയാഞ്ചി. മംഗോളിയയിലെ ഗ്രേറ്റ് ഹിംഗന്‍ പര്‍വതനിരകളിലാണ് കില്‍ഗുവോ ടിയാഞ്ചി എന്നറിയപ്പെടുന്ന മൂണ്‍ ടിയാഞ്ചി സ്ഥിതിചെയ്യുന്നത്. ഇത് കണ്ടെത്താന്‍ പ്രയാസമാണ്. പര്‍വതങ്ങള്‍ അതിരിട്ട, വനങ്ങളുടെ സംരക്ഷണത്തില്‍ പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ നീലത്തടാകം ആകാശത്തുനിന്ന്‌ നോക്കിയാല്‍ ഒരു കണ്ണ് പോലെ കാണാൻ സാധിക്കുകയുള്ളൂ. ഈ തെളിഞ്ഞ നീലജലാശയം ഭൂമിയിലെ സ്വര്‍ഗമാണെന്നാണ് കണ്ടുമടങ്ങിയവരുടെ അനുഭവസാക്ഷ്യം. പര്‍വ്വതങ്ങളും സമതലങ്ങളും ചുവന്ന മേപ്പിള്‍ ഇലകളും മഞ്ഞപോപ്ലര്‍ മരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന മനോഹരമായ വഴിയിലൂടെ വേണം ഇവിടെ എത്തിച്ചേരാന്‍. ഇവിടുത്തെ ശരത്കാലം വര്‍ണ്ണാഭമാണ്.ഗൂഗിള്‍ വാള്‍പേപ്പറുകളില്‍ കാണുന്ന മഞ്ഞയും ഓറഞ്ചും നിറങ്ങളിലെ മരങ്ങളും പര്‍വതങ്ങളും തടാകുമൊക്കെയുള്ള ചിത്രങ്ങള്‍ പോലെയാണ്.

ADVERTISEMENT

വെള്ളം നിറച്ച വട്ടപാത്രം

നീലാകാശവും, മേഘങ്ങളും ചുറ്റുമുള്ള വര്‍ണാഭമായ വൃക്ഷങ്ങളുമെല്ലാം വ്യക്തമായി തടാകത്തില്‍ പ്രതിഫലിക്കുന്ന കാഴ്ച അവിസ്മരണീയമാണ്. സാധാരണ കാണുന്ന തടാകങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് മൂണ്‍ ടിയാഞ്ചിയുടെ ഘടനയും സ്ഥാനവും. തടാകത്തിന് ചുറ്റുമുള്ള പര്‍വതത്തിന്റെ മുകളിലെ ഉയരം ഏകദേശം 1278 മീറ്ററാണ്, ജലത്തിന്റെ ഉപരിതലത്തിന്റെ ഉയരം ഏകദേശം 1185 മീറ്ററും. അങ്ങനെ നോക്കുമ്പോള്‍ വെള്ളം നിറച്ച ഒരു ചരിഞ്ഞ പാത്രംപോലെയാണ് ഈ അദ്ഭുതതടാകം. 

മറ്റൊരു പ്രത്യേകത, മഴക്കാലമായാലും ചൂടുകാലമായാലും ജലനിരപ്പ് കുറയാതെ നില്‍ക്കും എന്നതാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായതാണീ മാന്ത്രിക മൂണ്‍ ടിയാഞ്ചി തടാകം. അവിടേക്കുള്ള ട്രെക്കിങ് ദുഷ്കരമാണെങ്കിലും കടന്നുപോകുന്ന വഴികളിലെ മനോഹരദൃശ്യങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. 

English Summary: MangoliaTravel