ചുവപ്പു നിറമുള്ള മണ്ണ് ഉപയോഗിച്ച് ശില്‍പങ്ങളും ചിത്രങ്ങളുമെല്ലാം നിര്‍മിക്കുന്നത് ലോകത്ത് പുരാതന കാലം മുതല്‍ക്കേ പതിവാണ്. ഇറാനിലെ ഹോര്‍മുസ് ദ്വീപ്‌ നിറയെ അതിമനോഹരമായ ചുവപ്പു നിറമുള്ള മണ്ണ് വ്യാപിച്ചു കിടക്കുന്നത് കാണാം. വെളുത്ത, പഞ്ചാര മണലിനു പകരം രക്തം പടര്‍ന്ന പോലെ ചുവപ്പന്‍ നിറമുള്ള മണ്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുവപ്പു നിറമുള്ള മണ്ണ് ഉപയോഗിച്ച് ശില്‍പങ്ങളും ചിത്രങ്ങളുമെല്ലാം നിര്‍മിക്കുന്നത് ലോകത്ത് പുരാതന കാലം മുതല്‍ക്കേ പതിവാണ്. ഇറാനിലെ ഹോര്‍മുസ് ദ്വീപ്‌ നിറയെ അതിമനോഹരമായ ചുവപ്പു നിറമുള്ള മണ്ണ് വ്യാപിച്ചു കിടക്കുന്നത് കാണാം. വെളുത്ത, പഞ്ചാര മണലിനു പകരം രക്തം പടര്‍ന്ന പോലെ ചുവപ്പന്‍ നിറമുള്ള മണ്ണ് വിരിച്ച ഒരു ബീച്ച് എങ്ങനെയുണ്ടാകും എന്നൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ!

ചരിത്രപരമായി നോക്കിയാല്‍ ഒരു പ്രധാനപ്പെട്ട തുറമുഖമായിരുന്നു ഹോർമുസ്. ഇന്നിവിടം ശാന്തമായ ഒരു ചെറു ഗ്രാമമാണ്. 'ഗോലാക്' എന്ന് നാട്ടുകാര്‍ പേരിട്ടു വിളിക്കുന്ന ഈ പ്രദേശത്തേക്ക്, ഈ കാഴ്ച കാണാനും കലാസൃഷ്ടികള്‍ക്കാവശ്യമായ മണ്ണ് നിര്‍മിക്കാനുമായി നിരവധി വിനോദ സഞ്ചാരികളും കലാകാരന്മാരുമെല്ലാം എത്താറുണ്ട്. അതുകൊണ്ടുതന്നെ, പരിസ്ഥിതി വകുപ്പിന്‍റെ സംരക്ഷണത്തിന്‍ കീഴിലാണ് ഈ പ്രദേശം ഇപ്പോള്‍. 

ADVERTISEMENT

വെറും പതിനാറു ചതുരശ്ര മൈല്‍ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപില്‍ മറ്റു നിരവധി കാഴ്ചകളുമുണ്ട് കാണാന്‍. റെഡ് ബീച്ച്, റെയിൻബോ വാലി, സാൾട്ട്  മൌണ്ടെയ്ൻ, വാലി ഓഫ് സ്റ്റാച്യുസ്, പോർച്ചുഗീസ് കോട്ട എന്നിവയാണ് ദ്വീപിലലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങൾ. 

ബീച്ചിനരികില്‍ വിവിധ മൃഗങ്ങളുടെ ആകൃതിയില്‍ കാണുന്ന പാറകളുള്ള പ്രദേശമാണ് വാലി ഓഫ് സ്റ്റാച്യുസ്. ചെമ്മരിയാടിന്‍റെ തല, കോഴി, വിവിധ തരം ഡ്രാഗണുകൾ എന്നിവയുടെ രൂപമുള്ള പാറകള്‍ ഇവിടെ കാണാം. ആയിരക്കണക്കിനു വർഷങ്ങളെടുത്താണ് ഹോര്‍മുസ് ജലത്തില്‍ നിന്നും പൊങ്ങി വന്നതെന്ന് ഈ പാറകള്‍ തെളിയിക്കുന്നു. പല ഭാഗങ്ങളും അടര്‍ന്നു പോയത് മൂലമാണ് ഈ പാറകള്‍ വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളുന്നത്. ഗവേഷണങ്ങൾ അനുസരിച്ച്, ഹോർമുസ് ദ്വീപിന്‍റെ ഭൂമിശാസ്ത്രപരമായ പ്രായം ഏകദേശം 600 ദശലക്ഷം വർഷമാണ്. വെള്ളത്തിൽ നിന്ന് പുറത്തു വന്നിട്ട് ഏകദേശം അന്‍പതിനായിരം വര്‍ഷമായെന്നും പഠനം പറയുന്നു.

ADVERTISEMENT

ഡോ. നദാലിയന്‍ മ്യൂസിയം ആന്‍ഡ്‌ ഗാലറിയാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന പരിസ്ഥിതി കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെയുള്ളത്. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെ പാറയിലുള്ള കൊത്തുപണികൾ ഇവിടെ കാണാം. 2009 മാർച്ചിൽ സ്ഥാപിച്ച പാരഡൈസ് ആർട്ട് സെന്‍റർ ആണ് നാല് വർഷത്തിന് ശേഷം 2012 ൽ ഈ മ്യൂസിയമായി മാറിയത്. 

ഇവിടേക്ക് എത്തിച്ചേരാന്‍ അടുത്തുള്ള ഖേഷം ദ്വീപിൽ നിന്നും ബന്ദർ അബ്ബാസിൽ നിന്നും കടത്തുവള്ള സര്‍വീസുണ്ട്‌. രാവിലെ യാത്ര തുടങ്ങിയാല്‍ വൈകുന്നേരം മടങ്ങാം. താമസിക്കണം എന്നുള്ളവര്‍ക്ക് ദ്വീപിൽ ഗസ്റ്റ്ഹൗസുകളും ഹോട്ടലുകളും നിരവധിയുണ്ട്.

ADVERTISEMENT

English Summary: Hormuz Island, Iran's Rainbow Island