ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡിലെ ടൗൺ‌സ്‌വില്ലെ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപാണ് മാഗ്നെറ്റിക് ഐലന്‍‍‍‍ഡ്. നാട്ടുകാര്‍ വിളിക്കുന്ന പേരുകള്‍ മാഗി, യുൻബെനുൻ എന്നൊക്കെയാണ്. ഏകദേശം 52 ച.കി.മീ വിസ്തൃതിയില്‍ കിടക്കുന്ന ഈ പര്‍വതപ്രദേശത്ത് 2,335 ഓളം പേര്‍ വസിക്കുന്നു. ഒരു ദേശീയ ഉദ്യാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍ഡിലെ ടൗൺ‌സ്‌വില്ലെ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപാണ് മാഗ്‌നെറ്റിക് ഐലന്‍‍‍‍ഡ്. നാട്ടുകാര്‍ വിളിക്കുന്ന പേരുകള്‍ മാഗി, യുൻബെനുൻ എന്നൊക്കെയാണ്. ഏകദേശം 52 ച.കി.മീ വിസ്തൃതിയില്‍ കിടക്കുന്ന ഈ പര്‍വതപ്രദേശത്ത് 2,335 ഓളം പേര്‍ വസിക്കുന്നു. ഒരു ദേശീയ ഉദ്യാനവും പക്ഷിസങ്കേതവും ഈ ദ്വീപിലുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധ കാലത്തെ നിരവധി കോട്ടകളും ഇവിടെയുണ്ട്. എന്നാല്‍ ഈ ദ്വീപിനെ ലോകപ്രശസ്തമാക്കിയത് മറ്റൊന്നാണ്- ക്ലൂ, ദ്വീപിന്‍റെ പേരില്‍ത്തന്നെയുണ്ട്!

1770 ൽ ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തേക്ക് കപ്പലില്‍ പോകുമ്പോള്‍ ഈ ദ്വീപിനരികെ എത്തിയ സമയത്ത്, തന്‍റെ കപ്പലിന്‍റെ  കോമ്പസിൽ ഒരു കാന്തിക സ്വാധീനം പ്രകടമായതായി പ്രശസ്ത സഞ്ചാരിയായിരുന്ന ക്യാപ്റ്റൻ കുക്ക് ശ്രദ്ധിച്ചു. അങ്ങനെയാണ് ഈ ദ്വീപിന് മാഗ്‌നെറ്റിക് ഐലന്‍ഡ് അഥവാ കാന്തിക ദ്വീപ്‌ എന്ന പേര് വന്നത്. എന്നാല്‍ കുക്ക് റിപ്പോർട്ടുചെയ്ത കാന്തികതയുടെ കാരണമന്വേഷിച്ച് പില്‍ക്കാലത്ത് നിരവധിപ്പേര്‍ ഗവേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇവിടെ കാന്തികത അനുഭവപ്പെട്ടുവെന്ന് കുക്കിന് തോന്നിയതാകാം എന്നാണു ഇവര്‍ കരുതുന്നത്.

ADVERTISEMENT

കാന്തികഗുണങ്ങളൊന്നും ഇല്ലെങ്കിലും മനോഹരമായ ബീച്ചുകളും മഴക്കാടുകളും കണ്ടൽക്കാടുകളും ഉള്ള മനോഹരമായ സ്ഥലമാണ് മാഗ്‌നെറ്റിക് ദ്വീപ്. ദ്വീപിന്‍റെ 76% ഭാഗം മാഗ്‌നെറ്റിക് ഐലന്‍ഡ് നാഷണൽ പാർക്കാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് പ്രധാന പ്രതിരോധ സ്ഥാനമായിരുന്ന ദ്വീപിൽ ക്ലീവ്‌ലാന്റ് ബേയെ വീക്ഷിക്കുന്ന ഒരു നിരീക്ഷണ കേന്ദ്രം ഉൾപ്പെടെ ഇപ്പോഴും യുദ്ധകാലത്തെ ചില അവശിഷ്ടങ്ങൾ കാണാം. 1971-ല്‍ വീശിയടിച്ച ആൽ‌തീയാ ചുഴലിക്കാറ്റിൽ തകര്‍ന്നു പോയെങ്കിലും മാഗ്‌നെറ്റിക് ദ്വീപ് പെട്ടെന്ന് തന്നെ തല്‍സ്ഥിതിയിലേക്ക് മടങ്ങി വന്നു.

മത്സ്യബന്ധനത്തിനും പ്രശസ്തമായ ദ്വീപില്‍ 800 ഓളം കോലകളുണ്ട്. ബോട്ടിങ് മുതലായ വിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.

ADVERTISEMENT

English Summary: Magnetic Island, Australia