ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങി നിരവധി മനോഹരമായ സ്ഥലങ്ങളുള്ള രാജ്യമാണ് ഇറാന്‍. സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഇവയെല്ലാം. ഇറാനില്‍ അത്രയധികം സഞ്ചാരികള്‍ ഒന്നും വന്നെത്താത്തതും എന്നാല്‍ അതിമനോഹരവുമായ പ്രദേശങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരിടമാണ് ബഡാബ്-ഇ-സര്‍ട്ട്. ഇറാന്‍റെ വടക്കു ഭാഗത്ത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്‌റാൻ, ഇസ്ഫഹാൻ, ഷിറാസ് തുടങ്ങി സഞ്ചാരികൾക്ക് പ്രിയമായ നിരവധി മനോഹരമായ സ്ഥലങ്ങളുള്ള രാജ്യമാണ് ഇറാന്‍. ഇറാനില്‍ അത്രയധികം സഞ്ചാരികള്‍ ഒന്നും വന്നെത്താത്തതും എന്നാല്‍ അതിമനോഹരവുമായ പ്രദേശങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരിടമാണ് ബഡാബ്-ഇ-സര്‍ട്ട്. ഇറാന്‍റെ വടക്കു ഭാഗത്ത്, മസാന്‍ഡാരന്‍ പ്രവിശ്യയില്‍ ആൽ‌ബർ‌സ് പർ‌വതനിരയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ പ്രദേശം നിറയെ തുരുമ്പിന്‍റെ നിറമുള്ള മണ്ണില്‍ അവിടവിടെ തട്ടുതട്ടായി പടികള്‍ പോലെയുള്ള ഘടനകള്‍ കാണാം.

കാസ്പിയൻ കടല്‍, അൽബോർസ് പർവതനിര എന്നിവയ്ക്കരികിലായി വ്യാപിച്ചുകിടക്കുന്ന മസാന്‍ഡാരന്‍ പ്രാദേശിക സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. 70 ഓളം ഇക്കോ ലോഡ്ജുകളും 3500 ഗ്രാമങ്ങളും ഇവിടെയുണ്ട്. 

ADVERTISEMENT

ആയിരക്കണക്കിന് വർഷങ്ങളായി, അടുത്തുള്ള രണ്ട് ഉഷ്ണ ധാതു ഉറവകളിൽ നിന്ന് ഒഴുകുന്ന വെള്ളം തണുത്ത് കാർബണേറ്റ് ധാതുക്കൾ പർവതപ്രദേശത്ത് നിക്ഷേപിക്കപ്പെടുന്നതാണ് ഈ പ്രദേശത്തിന്‍റെ വര്‍ണ്ണവൈവിധ്യത്തിന് കാരണം. സമുദ്രനിരപ്പില്‍ നിന്നും 6,000 അടി ഉയരെയാണ് ഈ ഉറവകള്‍ സ്ഥിതി ചെയ്യുന്നത്. കാലങ്ങളായി ഇവയില്‍ നിന്നു ഒഴുകിയെത്തുന്ന വെള്ളം തണുക്കുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന അവശിഷ്ടങ്ങള്‍ ഇവിടെ നിക്ഷേപിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ ഇത് തുടരുമ്പോള്‍, ഈ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കപ്പെട്ട് ഒന്നാകെ പടികള്‍ പോലെയുള്ള ഘടനകള്‍ രൂപപ്പെടുന്നു. ഇറാനിലെ പ്രകൃതിദത്ത അദ്ഭുതങ്ങളില്‍ ഒന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്.

ഈ രണ്ടു നീരുറവകളില്‍ ഒന്നില്‍ നിന്നു വരുന്ന ഉപ്പുവെള്ളത്തിന് രോഗശാന്തി നല്‍കാന്‍ ശേഷിയുണ്ടെന്ന് ഇവിടെയുള്ള ആളുകള്‍ വിശ്വസിക്കുന്നു. വാതം, ചില ചർമരോഗങ്ങള്‍ എന്നിവയ്ക്ക് പരിഹാരമായി ഈ ജലം ഉപയോഗിക്കാം എന്നാണു പറയപ്പെടുന്നത്. രണ്ടാമത്തെ നീരുറവയിലെ ഓക്സൈഡ് അംശം, വെള്ളത്തിന് മനോഹരമായ ഓറഞ്ച് നിറം നൽകുന്നു. 

ADVERTISEMENT

ലോകത്ത് പലയിടങ്ങളിലും ഇതേപോലെയുള്ള ഭൂരൂപങ്ങള്‍ കാണപ്പെടുന്നുണ്ട്. യെല്ലോസ്റ്റോണിലെ മാമോത്ത് ഹോട്ട് സ്പ്രിംഗ്സ്, തുർക്കിയിലെ പമുക്കലെ എന്നിവ ഉദാഹരണങ്ങളാണ്. ജലത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് ഓക്സൈഡിന്‍റെ ഉയർന്ന സാന്ദ്രതയാണ് ഇവിടങ്ങളിലും പ്രത്യേക നിറത്തിന് കാരണമാകുന്നത്. 

മസാന്‍ഡാരന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സാരിയിൽ നിന്ന് 95 കിലോമീറ്റർ തെക്കും ഓറോസ്റ്റ് ഗ്രാമത്തിൽ നിന്ന് 7 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തെളിഞ്ഞ കാലാവസ്ഥയുള്ള സമയത്ത് എല്ലാ സാധാരണ വാഹനങ്ങളിലും ഇവിടേക്ക് യാത്ര ചെയ്യാന്‍ കഴിയും. എന്നാല്‍ മഴക്കാലത്ത്, നാലുചക്ര വാഹനങ്ങളില്‍ മാത്രമേ എത്താനാവൂ.

ADVERTISEMENT

English Summary: The wonderland of Iran Badab-e-surt