കസാക്കിസ്ഥാനിലെ കോള്‍സേ തടാകങ്ങള്‍ക്കരികില്‍ നിന്നും ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍. -14 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നിന്നും നീല ജാക്കറ്റണിഞ്ഞ് മനോഹരിയായി, മഞ്ഞില്‍ നില്‍ക്കുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. തെക്കുകിഴക്കൻ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസാക്കിസ്ഥാനിലെ കോള്‍സേ തടാകങ്ങള്‍ക്കരികില്‍ നിന്നു ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍. മൈനസ് 14 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നിന്നും നീല ജാക്കറ്റണിഞ്ഞ് മനോഹരിയായി, മഞ്ഞില്‍ നില്‍ക്കുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. 

തെക്കുകിഴക്കൻ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ പർവതനിരകളുടെ വടക്കൻ ചരിവിലുള്ള കോള്‍സേ ദേശീയ പാർക്കിനുള്ളിലാണ് ഈ തടാകങ്ങള്‍ ഉള്ളത്. ശാന്തമായ കോണിഫറസ് വനങ്ങളാല്‍ ചുറ്റപ്പെട്ടതും ശുദ്ധമായ നീലജലം നിറഞ്ഞതുമായ മൂന്നു തടാകങ്ങളാണ് കോള്‍സേ തടാകങ്ങള്‍ എന്നറിയപ്പെടുന്നത്. റായ്ംബെക് ജില്ലയ്ക്കും അൽമാറ്റി മേഖലയിലെ തൽഗാർ ജില്ലയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഈ തടാകങ്ങള്‍ 1887 ലും 1911 ലും കൈൻഡി, കോൾസെ നദികളിൽ ഉണ്ടായ മണ്ണിടിച്ചിൽ മൂലമാണ് രൂപപ്പെട്ടത്.

ADVERTISEMENT

കിർഗിസ്ഥാന്‍റെ അതിർത്തിയിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്റർ ദൂരമാണുള്ളത്. "ടിയാൻ ഷാന്‍റെ മുത്ത്" എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മനോഹരമായ കൈൻഡി തടാകവും പാർക്കിനുള്ളിലായി കാണാം. മാത്രമല്ല, അല്‍മാറ്റി മേഖലയില്‍, ഇലി-അലാറ്റ പാര്‍ക്ക്, ടർഗൻ മലയിടുക്ക്, ചാരിൻ‌ മലയിടുക്ക്, ആൽ‌റ്റിൻ‌ എമെൽ, അസി പീഠഭൂമി, തുടങ്ങി പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിരവധി കാഴ്ചകളുണ്ട് കാണാന്‍.

പ്രകൃതിസംരക്ഷണമാണ് പാര്‍ക്കിന്‍റെ പ്രധാന ലക്ഷ്യം. ഏകദേശം 1,619 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ 72% പ്രദേശവും കസാക്കിസ്ഥാനിലെ കൃഷി മന്ത്രാലയത്തിന്‍റെ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്‍റെ കർശനമായ സംരക്ഷണത്തിന്‍ കീഴിലാണ്. ഏകദേശം 13% ഭാഗമാണ് വിനോദസഞ്ചാരത്തിനായി മാറ്റിവെച്ചിട്ടുള്ളത്‌. അപൂർവമായ നിരവധി സസ്യങ്ങളെയും ജന്തുജാലങ്ങളെയും ഇവിടെ കാണാം. 

ADVERTISEMENT

സഞ്ചാരികള്‍ക്കായി പാര്‍ക്കിനടുത്തുള്ള സതി ഗ്രാമത്തിൽ ഗസ്റ്റ് ഹൗസുകളും ക്യാമ്പ് സൈറ്റുകളുമുണ്ട്. കോൾസേ തടാകങ്ങൾ വഴി, സാരി-ബുലക് ചുരത്തിലൂടെ 25 കിലോമീറ്റർ ഹൈക്കിംഗ് നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. മൂന്ന് ദിവസം കാൽനടയായോ ഒരു ദിവസമെടുത്ത് കുതിരപ്പുറത്തോ ഈ യാത്ര പൂര്‍ത്തിയാക്കാം. പിക്നിക്കുകൾ, കുതിരസവാരി, മൗണ്ടെയ്‌ൻ ബൈക്കിംഗ് എന്നിവയാണ് ഇവിടെയുള്ള പ്രധാന ടൂറിസം പ്രവര്‍ത്തനങ്ങള്‍.

വേനല്‍ക്കാലത്താണ് സാധാരണയായി ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഓരോ ആഴ്ചാവസാനങ്ങളിലും ആയിരം സഞ്ചാരികള്‍ ഈ പ്രദേശം മാത്രം സന്ദര്‍ശിക്കുന്നു എന്നാണു കണക്ക്. ഏപ്രിൽ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയം ഈ പ്രദേശത്ത് ക്യാമ്പിംഗ് നടത്താനുള്ള മികച്ച സമയമാണ്.

ADVERTISEMENT

English Summary: Celebrity Travel,Samyuktha Menon Kazakhstan Trip