വടക്കന്‍ കലിഫോർണിയയിലെ നാപ്പ കൗണ്ടിയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ് മോണ്ടിസെല്ലോ ഡാം. 1953 നും 1957 നും ഇടയിൽ ബെരിസ തടാകത്തില്‍ നിർമിച്ച ഈ ഡാമിന്, ഏകദേശം 93 മീറ്റര്‍ ഉയരമുണ്ട്. ഡാമിന്‍റെ ഭീമന്‍ സ്പില്‍വേയാണ് ഇവിടത്തെ ഏറ്റവും പ്രത്യേകതയുള്ള കാഴ്ച. പ്രാദേശികമായി ‘മോണിങ് ഗ്ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കന്‍ കലിഫോർണിയയിലെ നാപ്പ കൗണ്ടിയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ് മോണ്ടിസെല്ലോ ഡാം. 1953 നും 1957 നും ഇടയിൽ ബെരിസ തടാകത്തില്‍ നിർമിച്ച ഈ ഡാമിന്, ഏകദേശം 93 മീറ്റര്‍ ഉയരമുണ്ട്. ഡാമിന്‍റെ ഭീമന്‍ സ്പില്‍വേയാണ് ഇവിടത്തെ ഏറ്റവും പ്രത്യേകതയുള്ള കാഴ്ച. 

പ്രാദേശികമായി ‘മോണിങ് ഗ്ലോറി സ്പില്‍വേ’ എന്ന് വിളിക്കപ്പെടുന്ന ഈ ഭീമന്‍ ജലഗര്‍ത്തത്തിന്‍റെ കാഴ്ച കൗതുകവും ഭീതിയുമുണര്‍ത്തുന്നതാണ്. 72 അടി വ്യാസമുള്ള ഈ ഭീമന്‍ ഗര്‍ത്തത്തിനു ‘ഗ്ലോറി ഹോള്‍’ എന്നും പേരുണ്ട്. 4.7 മീറ്റര്‍ ഉയരത്തിലാണ് ഗര്‍ത്തത്തിന്‍റെ ‘വായ്‌’ ഉള്ളത്. ഇതിലും കൂടുതല്‍ ഉയരത്തില്‍ വെള്ളം പൊങ്ങുമ്പോള്‍ അത് ഇതിനുള്ളിലൂടെ ഒഴിഞ്ഞു പോകും. 

RelentlessImages/shutterstock
ADVERTISEMENT

അണക്കെട്ടില്‍ പൂര്‍ണമായും വെള്ളം നിറയുന്ന സമയത്ത് സെക്കൻഡിൽ 48,800 ഘനയടി എന്ന തോതിൽ വെള്ളം ഈ ദ്വാരത്തിലൂടെ കടന്നുപോകും. 2019 ഫെബ്രുവരിയിലായിരുന്നു ഇത്തരമൊരു കാഴ്ച അവസാനമായി കണ്ടത്. അതിവേഗത്തില്‍ പോകുന്ന ഈ വെള്ളം ചുറ്റുമുള്ള സകലതിനെയും കുഴിയിലേക്ക് വലിച്ചിടും. അതുകൊണ്ടുതന്നെ, നീന്താൻ അത്ര സുരക്ഷിതമല്ല ഇവിടം. 1997 ൽ ഒരു ബിരുദ വിദ്യാർഥി ഇവിടെ ഇത്തരത്തില്‍ ഉണ്ടായ ഒരു അപകടത്തില്‍ മരിച്ചിരുന്നു. 

കൃഷിയെ ആശ്രയിച്ചു കഴിയുന്ന സോളാനോ, യോലോ കൗണ്ടികളിലുള്ള 96,000 ഏക്കർ കൃഷിസ്ഥലത്തേക്കു വേണ്ട ജലസേചനത്തിനായുള്ള സോളാനോ പദ്ധതിയുടെ ഭാഗമായാണ് ഡാം നിർമ്മിച്ചത്. 1840 മുതൽ ഇവിടെ കൃഷിചെയ്യുന്നുണ്ടെങ്കിലും ജലസേചനം വളരെയേറെ ബുദ്ധിമുട്ടായിരുന്നു. കലിഫോർണിയയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ കാർഷിക മേഖലകളിലൊന്നാണ് ഡാമും റിസർവോയറും സ്ഥിതിചെയ്യുന്ന ബെറിസ താഴ്‌വര. 

ADVERTISEMENT

എങ്ങനെ എത്താം

സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ മോണ്ടിസെല്ലോ ഡാമിലെത്താം. മഴക്കാലമാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്ന സമയം. 

ADVERTISEMENT

English Summary: Monticello Dam California