ധാരാളം ഇന്ത്യക്കാര്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രികരെ പല രാജ്യങ്ങളും വിലക്കിയ ഈ സാഹചര്യത്തില്‍, യുഎഇയിൽനിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരിക്കുകയാണ് ചില രാജ്യങ്ങൾ. പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞ, യുഎഇയിൽനിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടങ്ങളിലേക്ക് യാത്ര

ധാരാളം ഇന്ത്യക്കാര്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രികരെ പല രാജ്യങ്ങളും വിലക്കിയ ഈ സാഹചര്യത്തില്‍, യുഎഇയിൽനിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരിക്കുകയാണ് ചില രാജ്യങ്ങൾ. പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞ, യുഎഇയിൽനിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടങ്ങളിലേക്ക് യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം ഇന്ത്യക്കാര്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രികരെ പല രാജ്യങ്ങളും വിലക്കിയ ഈ സാഹചര്യത്തില്‍, യുഎഇയിൽനിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരിക്കുകയാണ് ചില രാജ്യങ്ങൾ. പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞ, യുഎഇയിൽനിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടങ്ങളിലേക്ക് യാത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാരാളം ഇന്ത്യക്കാര്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് യുഎഇ. ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രികരെ പല രാജ്യങ്ങളും വിലക്കിയ ഈ സാഹചര്യത്തില്‍, യുഎഇയിൽനിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്തിരിക്കുകയാണ് ചില രാജ്യങ്ങൾ. പൂര്‍ണമായും വാക്സിനേഷന്‍ കഴിഞ്ഞ, യുഎഇയിൽനിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാം. മാത്രമല്ല, പല രാജ്യങ്ങളും യുഎഇയിൽനിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. ആ രാജ്യങ്ങൾ ഇവയാണ്. 

1. ഗ്രീസ്

ADVERTISEMENT

മെയ് 14 മുതൽ, മിഡിൽ ഈസ്റ്റിൽ നിന്നുള്ള, വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് ഗ്രീസ്. ഇതിനായി യാത്രക്കാർ വാക്സിനേഷൻ രേഖയോ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമോ ഹാജരാക്കണം. രണ്ട് ഡോസ് വാക്സീൻ എടുത്തവര്‍ക്കായി ഡിജിറ്റൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പുറത്തിറക്കിയ ആദ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് ഗ്രീസ്.

2. ബാര്‍ബഡോസ്‌ 

വാക്സിനേഷൻ കഴിഞ്ഞവര്‍ക്ക് ബാർബഡോസിലേക്ക് യാത്ര അനുവദനീയമാണെങ്കിലും ക്വാറന്റീന്‍ ഇപ്പോഴും നിലവിലുണ്ട്. എല്ലാ യാത്രക്കാരും രാജ്യത്ത് എത്തിയതിനു ശേഷമുള്ള പി‌സി‌ആർ‌ പരിശോധനാ ഫലം‌ ലഭിക്കുന്നതുവരെ ക്വാറന്റീന്‍ പാലിക്കേണ്ടതുണ്ട്. സഞ്ചാരികള്‍ വാക്സീന്‍ അവസാന ഡോസ്, യാത്രയ്ക്ക് 14 ദിവസം മുന്‍പെങ്കിലും എടുത്തിരിക്കണം.

നിലവില്‍, അസ്ട്രസെനക്ക, ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സീനുകള്‍ക്കാണ് ബാര്‍ബഡോസ്‌ അംഗീകാരം നല്‍കിയിട്ടുള്ളത്. ലോകാരോഗ്യ സംഘടനയിൽനിന്ന് അടിയന്തര അനുമതി ലഭിച്ച, സിനോഫോം പോലുള്ള മറ്റ് വാക്സീനുകളും പരിഗണിക്കും.

ADVERTISEMENT

3. ക്രോയേഷ്യ

ക്രൊയേഷ്യ ഇപ്പോൾ യുഎഇ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് മുന്‍പുള്ള 48 മണിക്കൂറിൽ നടത്തിയ നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോർട്ട് നല്‍കണം, അല്ലാത്തവർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീന് വിധേയരാകണം. കൂടാതെ, താമസസൗകര്യം ബുക്ക് ചെയ്തതിന്‍റെ തെളിവ് കാണിക്കണം.

പുറപ്പെടുന്നതിന് 14 ദിവസമെങ്കിലും മുമ്പ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാരെ നിലവിലെ യാത്രാ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രാലയം ഏപ്രിൽ 2 ന് പ്രഖ്യാപിച്ചിരുന്നു.

4. നേപ്പാള്‍

ADVERTISEMENT

വാക്സിനേഷൻ കഴിഞ്ഞ യാത്രക്കാർക്കായി അതിര്‍ത്തികള്‍ തുറക്കുന്നതായി മാർച്ചിൽത്തന്നെ നേപ്പാൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി രാജ്യത്തെ സാംസ്കാരിക, ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രാലയം വിശദമായ നിയമങ്ങൾ തയാറാക്കിയിട്ടുണ്ട്. സഞ്ചാരികള്‍ യാത്രയ്ക്കു മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. 

രാജ്യത്ത് എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും സ്വന്തം ചെലവിൽ നിർബന്ധിത കോവിഡ് -19 പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീന്‍ ഇല്ല. കൂടാതെ, സഞ്ചാരികൾ ടൂറിസം വകുപ്പിൽ നിന്നുള്ള വീസ അല്ലെങ്കിൽ ശുപാർശ കത്തും യാത്രാ ഇൻഷുറൻസിന്‍റെ തെളിവും ഹാജരാക്കണം. 

5. ഇസ്രയേല്‍

മേയ് 23 മുതൽ വിനോദസഞ്ചാര മേഖല വീണ്ടും തുറക്കാനൊരുങ്ങുകയാണ് ഇസ്രയേൽ. ടൂറിസം പുനരാരംഭിക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി ടൂർ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം പ്രവേശനംത്. ബാക്കിയുള്ളവര്‍ക്ക് പിന്നീട് പ്രവേശനം അനുവദിക്കും. 

രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം, ഒപ്പം നെഗറ്റീവ് പിസിആർ പരിശോധനാ ഫലങ്ങൾ നൽകുകയും വേണം. ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾത്തന്നെ യാത്രക്കാര്‍ ആന്റിബോഡി പരിശോധന നടത്തണം. 

6. റൊമേനിയ

“യെല്ലോ ലിസ്റ്റി”ല്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരും വാക്സിനേഷൻ കഴിഞ്ഞവരുമായ യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കിയ ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് റൊമാനിയ. ഈ ലിസ്റ്റില്‍ യുഎഇയും ഉണ്ടായിരുന്നു. 

സഞ്ചാരികള്‍ രണ്ട് ഡോസ് വാക്സിനേഷന്‍ പൂർത്തിയാക്കിയിരിക്കണം, എത്തിച്ചേരുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സീന്‍ എടുത്തതായി അത് നൽകിയ സ്ഥലത്ത് നിന്നുള്ള തെളിവും കാണിക്കണം.

7. ഐസ്‌ലന്‍ഡ്

പ്രതിരോധ കുത്തിവയ്പ് എടുത്ത യാത്രക്കാർക്കും മുമ്പ് കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും ഇപ്പോൾ ഐസ്‌ലന്‍ഡ് സന്ദർശിക്കാം. വാക്സിനേഷന്‍റെ തെളിവ് കയ്യിലുള്ളവര്‍ വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍, റെയ്ജാവിക്കിൽ ലാൻഡ് ചെയ്യുമ്പോൾ എല്ലാ സന്ദർശകരും നിർബന്ധിത പിസിആർ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർക്ക് യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യത്തുടനീളം യാത്ര ചെയ്യാം.

8. ജോർജിയ

ജോർജിയയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ സഞ്ചാരികള്‍, എത്തുന്നതിന് 72 മണിക്കൂർ മുമ്പുള്ള കോവിഡ് -19 പിസിആർ പരിശോധന ഫലമോ രണ്ട് ഡോസുകൾ പൂർത്തിയാക്കിയതായി കാണിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. കൂടാതെ, രാജ്യത്ത് ലാൻഡ് ചെയ്ത് മൂന്നാം ദിവസം എല്ലാവരും നിർബന്ധിത പിസിആർ പരിശോധന നടത്തണം. 

ഇതോടൊപ്പം തന്നെ, ഓൺലൈൻറജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയും ചെക്ക്-ഇന്നിന്‍റെ കണ്‍ഫര്‍മേഷന്‍ ഇമെയില്‍ നല്‍കുകയും വേണം. ജോർജിയൻ റെസിഡൻസി പെർമിറ്റുള്ള യാത്രക്കാർ ഉൾപ്പെടെ, മറ്റെല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 

9. മോണ്ടിനെഗ്രോ

മോണ്ടിനെഗ്രോയിലെത്തുന്ന യുഎഇ നിവാസികൾ നെഗറ്റീവ് പിസിആർ പരിശോധനാ ഫലങ്ങൾ കരുതണം. യാത്രയ്ക്കു മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ഫലമാണ് കാണിക്കേണ്ടത്. എത്തിച്ചേരുന്നതിന് കുറഞ്ഞത് ഏഴു ദിവസമെങ്കിലും മുന്‍പ് രണ്ടു ഡോസ് വാക്സിനേഷനും സ്വീകരിച്ചവര്‍ക്കും അതിന്‍റെ തെളിവ് കരുതിയിട്ടുള്ളവർക്കും ഈ നിയമം ബാധകമല്ല. യുഎഇ മോണ്ടിനെഗ്രോയുടെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യമായതിനാല്‍ ഇവിടെ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 

10. സൈപ്രസ്

വാക്സിനേഷൻ എടുത്ത യാത്രക്കാർക്കുള്ള ക്വാറന്റീനും പിസിആർ പരിശോധനയും ഒഴിവാക്കിയിരിക്കുകയാണ് സൈപ്രസ് ഇപ്പോൾ. ഏപ്രിൽ 1 മുതൽ വാക്സിനേഷൻ സ്വീകരിച്ച യുഎഇ നിവാസികൾക്ക് സൈപ്രസിലേക്ക് യാത്ര ചെയ്യാം. പുതിയ ചട്ടമനുസരിച്ച്, വാക്സിനേഷൻ സർട്ടിഫിക്കറ്റും കരുതണം.  

English Summary: Countries that are Letting in Vaccinated Travellers